സിമെന്റും മണലും പെയിന്റും വേണ്ട, ചുവരുകൾക്ക് ഇനി ടൈൽ മതി

ദിവസം കഴിയുംതോറും കൺസ്ട്രക്ഷൻ മേഖലയിൽ ആസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ലോക്ക് ഡൌൺ കാലത്തും സിമെന്റ് വില ഉയരുന്ന കാഴ്ചയാണ്. കോൺക്രീറ്റ് കഴിഞ്ഞ് തേപ്പും, പെയിന്റും ബാക്കിയായി പാതിവഴിയിലായി നിൽക്കുന്ന വീട്ടുകാർക്ക് ഇനി ആശ്വസിക്കാം. സിമെന്റും മണലും, പൂട്ടിയും, ഇല്ലാതെ നിങ്ങളുടെ വീടിന്റെ ഭിത്തി ഫിനിഷ് ചെയ്യാം.

സിമെന്റ് വില കുതിച്ചുയരുമ്പോൾ,ടൈൽ വില കുത്തൊട്ട് താഴുന്ന ഒരു കാഴ്ചയാണ് നമ്മൾ കാണുന്നത്. ലോബികളിയാണ് ഇത്തരം ഒരവസ്ഥക്ക് കാരണം. ഈ സ്ഥിതിക്ക് ഒരാശ്വാസമായാണ് ടൈൽ കൊണ്ട് ഭിത്തി മനോഹരമാകാനുള്ള ആശയം ഉണ്ടാവുന്നത്. സിമെന്റോ, മണലോ ഇല്ലാതെ ആണ് ഇത് ഫിക്സ് ചെയ്യുന്നത്.

എങ്ങനെയാണ് ചുവരിൽ സിമെന്റും, പൂട്ടിയും, ഒന്നുമില്ലാതെ ടൈൽ കൊണ്ട് മനോഹരമാക്കാം എന്ന് നോക്കാം. ഒരു സ്ക്വറിനു സാധാരണ ഈ കാലത്ത് തേപ്പും, പെയിന്റും ചെയ്ത് ഫിനിഷ് ചെയ്യണമെങ്കിൽ 75രൂപ വരും, എന്നാൽ വർഷം ഒന്ന് കഴിയുമ്പോൾ മൈന്റെനൻസ് ചെയ്യണമെങ്കിൽ വീണ്ടും പണചിലവ് വരുന്നു. ഈ ഒരവസ്ഥയ്ക്കാണ് ഇതോടെ അരുതിയാവുന്നത്.

വളരെ എളുപ്പത്തിൽ ഫിക്സ് ചെയ്യാവുന്നതാണ് ഈ അടിപൊളി ടൈൽ.ഡെക്കോടൈൽസ് എന്നാണ് ഈ ടൈലിനുപേര്. ഇംഗ്ലണ്ടിലേക്ക് കയറ്റു മതി ചെയ്യാനായി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ടൈൽ ആണ് ഡെക്കോടൈൽസ്. ലോക്ക്ഡോൺ കാരണം ഈ ടൈലുകൾ കയറ്റുമതി ചെയ്യാനാവാതെ ഇന്ത്യയിൽ തന്നെ കെട്ടി കിടന്നു. ക്വാളിറ്റി പ്രോഡക്റ്റ് ആയ ഈ ടൈലിന് വില വളരെ കുറച്ചു നാട്ടിൽ തന്നെ വില്പന നടത്തേണ്ട സാഹചര്യം വന്നു. മാർക്കറ്റിൽ ഇപ്പോൾ ഡെക്കോ ടൈൽ ലഭ്യമാണ്.

ഭിത്തിയിൽ മുകളിലും താഴെയുമായി ചാനലുകൾ ഫിക്സ് ചെയ്ത് 8-4സൈസ് ഉള്ള ടൈൽ ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്.ഇങ്ങനെ ഓരോ ടൈലുകളും ലോക്കിങ് സിസ്റ്റം വഴി ഫിക്സ് ചെയ്യകയാണ് ചെയ്യുന്നത്. വളരെ എളുപ്പം സെറ്റ് ചെയ്യാനാവുന്ന ഒരു ടൈലിംഗ് രീതിയാണ് ഇത്, വിശദമായ വീഡിയോ കാണുക

Similar Posts