സൂപ്പർ ടേസ്റ്റിൽ ഒരു കിടിലൻ പലഹാരം, ഒരിക്കലെങ്കിലും കഴിച്ചു നോക്കണം

കുട്ടികൾക്കൊക്കെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ഉണ്ടാക്കുന്നതിനെ പ്പറ്റിയാണ് ഇവിടെ പറയുന്നത്. വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇത്. വെറും കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ ഇത് ഉണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇത് തയ്യാറാക്കുന്നവിധം നോക്കാം. ആദ്യം ഒരു പാത്രമെടുത്ത് അതിൽ 250ml വരുന്ന ഒരു കപ്പ് മൈദപ്പൊടി ഇടുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ചു വെള്ളം എടുത്തു നല്ലപോലെ കുഴച്ചെടുക്കുക. ഇത് ചപ്പാത്തി മാവിനേക്കാളും മിനുസമായിട്ടാണ് വേണ്ടത്. മാവ് സോഫ്റ്റാവാൻ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് വീണ്ടും കുഴയ്ക്കുക. അപ്പോൾ മാവു നല്ല സോഫ്റ്റ് ആയിട്ടുണ്ടാകും. ഇത് ഒരു മണിക്കൂറെങ്കിലും റെസ്റ്റ് ചെയ്യാൻ വയ്ക്കണം. ഇനി ഇതിലെ പ്രധാന ചേരുവയായ കടല പരിപ്പാണ് വേണ്ടത്. അത് കഴുകി എട്ടു മണിക്കൂറെങ്കിലും കുതിർത്തു വെച്ചിരിക്കണം. 1 കപ്പ് കടല പരിപ്പാണ് വേണ്ടത്. അത് കുക്കറിൽ ഇട്ട് ഒരു കപ്പ് വെള്ളവും കുറച്ച് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കണം. 2 വിസിലെങ്കിലും വരണം. അതിനു ശേഷം കുക്കറിന്റെ മൂടി തുറന്ന് ഇത് ഒരു അരിപ്പ പാത്രത്തിലിട്ട് വെള്ളം വാർന്നു പോകാൻ വെക്കുക. വെള്ളം വാർന്നു വരും വെള്ളം വാർന്നു വരണ്ട പരുവത്തിൽ ആയാൽ ഒരു ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി ഒരു പാൻ എടുത്ത് അടുപ്പിൽ വെച്ച് അത് ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂൺ പശുനെയ്യ് ഇടുക.അത് ഉരുകിയാൽ അതിലേക്ക് കടലപ്പരിപ്പ് ഇടുക. അത് രണ്ടും നന്നായി യോജിപ്പിക്കുക. ഇനി പഞ്ചസാര ചേർക്കുക. മണത്തിനുവേണ്ടി ഒരു ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർക്കാം. ഇതെല്ലാം കൂടി നന്നായി യോജിപ്പിക്കുക.

കുറഞ്ഞ തീയിൽ വച്ച് നന്നായി സ്പൂൺ കൊണ്ട് ഇളക്കുക. പഞ്ചസാരയൊക്കെ അലിഞ്ഞ് ഈ കൂട്ട് ആദ്യം ലൂസായി വരും. അതിനുശേഷം ചൂടുതട്ടുമ്പോൾ അത് വരണ്ട് വരും. ഇനി തീ ഓഫാക്കി വേറൊരു പാത്രത്തിലേക്ക് ചൂടാറാൻ വയ്ക്കാം. ഇത് തണുത്താൽ മിക്സിൽ നിന്ന് കുറേശ്ശെ എടുത്ത് കയ്യിൽ നെയ്യ് പുരട്ടി ഓരോ ഉരുളകളാക്കി ഒരു പ്ലേറ്റിൽ വയ്ക്കുക. ഇനി മൈദപ്പൊടിയുടെ മാവിൽ നിന്നും കുറച്ചെടുത്ത് കയ്യിൽ നെയ് പുരട്ടിയ ശേഷം ഉരുളകളാക്കി കൈയിൽ വെച്ച് ഒന്നമർത്തുക. അതിൽ കടലപ്പൊടിയുടെ ഉരുള വെച്ച് പൊതിയുക. ബാക്കിവന്ന മാവ് മാറ്റിവെക്കുക. ഈ ഉരുള കൈയിൽ വെച്ച് ഒന്നമർത്തി കുറച്ച് മൈദപ്പൊടിയിൽ മിക്സ് ആക്കുക. എന്നിട്ട് ചപ്പാത്തിപ്പലകയിൽ കുറച്ച് മൈദപ്പൊടി ഇട്ട് ചപ്പാത്തി കോലുകൊണ്ട് മെല്ലെ പരത്തുക. ശക്തി കൊടുക്കാതെ വേണം പരത്താൻ, അല്ലെങ്കിൽ കടലപ്പൊടി മിക്സ് പുറത്തുവരും. പരത്തിക്കഴിഞ്ഞാൽ പല ക കമിഴ്ത്തി കൈയിലേക്ക് എടുത്താൽ മതി. ഇതിനെ ചൂടാക്കിയ പാനിൽ ഇടാം. തീ കുറച്ചുവെച്ച് രണ്ടുവശവും ചുട്ടെടുക്കാം. അത് തിരിച്ചിടുമ്പോൾ തന്നെ പൂരി പോലെ പൊന്തിവരും. അങ്ങനെ എല്ലാം ചുട്ടെടുത്താൽ മതി.

Similar Posts