സൂപ്പർ സ്പീഡ് ഇൻറർനെറ്റ് ലഭ്യമാക്കുന്ന ടെലികോം സേവനം ‘5G’ പരീക്ഷണ പ്രവർത്തനം ആരംഭിക്കാൻ അനുമതി

സൂപ്പർ സ്പീഡ് ഇൻറർനെറ്റ് ലഭ്യമാക്കുന്ന ടെലികോം സേവനം ‘5ജി’ പരീക്ഷണ പ്രവർത്തനം ആരംഭിക്കാൻ അനുമതി. അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുന്ന 5ജി ടെലികോം സേവനത്തിന്റെ പരീക്ഷണ പ്രവർത്തനം നടത്താൻ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ, എംടിഎൻഎൽ എന്നീ ടെലികോം കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി. എറിക്സൺ, നോക്കിയ, സാംസങ്, സി – ഡോട്ട് എന്നിവയുടെതും, ജിയോ സ്വന്തമായി വികസിപ്പിച്ചതുമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുമെന്നാണ് ടെലികോം കമ്പനികൾ അറിയിച്ചിരിക്കുന്നത്.

എയർടെല്ലും, വോഡഫോണും തുടക്കത്തിൽ ചൈനീസ് കമ്പനിയായ വാവെയുമായി ചേർന്ന് 5ജി വികസിപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും അതൊരു തുടർന്നില്ല. രാജ്യത്തെ 5ജി സേവന രംഗത്ത് നിന്ന് ചൈനീസ് കമ്പനികളെ സർക്കാർ അകറ്റിനിർത്തും എന്നാണ് സൂചന.

പല സ്പെക്ട്രം ബാൻഡുകളിൽ 5ജി പരീക്ഷണം നടത്താൻ കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ആറുമാസത്തേക്കാണ് അനുമതി. ഓരോ കമ്പനിയും നഗരങ്ങളിൽ മാത്രമല്ല ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും, പരീക്ഷണ പ്രവർത്തനം നടത്തണമെന്ന് സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Similar Posts