സെപ്റ്റംബർ മാസത്തെ പെൻഷൻ തുക ലഭിച്ചില്ലേ?? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്..!!

നമ്മുടെ സംസ്ഥാനത്ത് നിരവധി ആളുകളാണ് പെൻഷൻ തുക കൈപ്പറ്റുന്നത്. ഇവരുടെ അറിവിലേക്കായുള്ള ഏറ്റവും പുതിയ അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള തുക ധനവകുപ്പിന്റെ ഭാഗത്തു നിന്നും അനുമതി ആയിട്ടുണ്ടായിരുന്നതാണ്. എന്നാൽ നിരവധി പെൻഷൻ ഗുണഭോക്താക്കൾക്കാണ് തുക ലഭിക്കാതെ ഇരിക്കുന്നത്.

നിരവധി ആളുകൾക്ക് കഴിഞ്ഞ മാസങ്ങളിലെ കുടിശിക വിതരണവും നടത്തിയിരുന്നു. ഇതിനു ശേഷമാണ് സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണം 27ആം തീയതി ആരംഭിച്ചിരിക്കുന്നത്. എന്നാൽ പല ആളുകൾക്കും ബാങ്ക് അക്കൗണ്ടിലേക്ക് തുക കിട്ടിയിട്ടില്ല എന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ തുക ക്രെഡിറ്റ് ആകാത്ത ആളുകൾ ആശങ്കപ്പെടേണ്ട എന്നാണ് ഇപ്പോൾ എത്തിയിരിക്കുന്ന അറിയിപ്പ്. ഒക്ടോബർ ആറാം തീയതിക്കുള്ളിൽ തന്നെ എല്ലാ അർഹരായ പെൻഷൻ ഗുണഭോക്താക്കൾക്കും അക്കൗണ്ടിലേക്ക് തുക എത്തിച്ചേരുന്നത് ആയിരിക്കും.

കൃത്യമായ രീതിയിൽ രേഖകളും മറ്റും സമർപ്പിച്ച ആളുകൾക്ക് സാങ്കേതിക തകരാറുകൾ മൂലമോ മറ്റോ തുക മുടങ്ങുന്നത് ആയിരിക്കില്ല എന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ എപ്പോൾ വേണമെങ്കിലും അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ആകാമെന്നാണ് ഇപ്പോൾ ലഭിച്ചിട്ടുള്ള വിവരം. അതുകൊണ്ടുതന്നെ പെൻഷൻ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ല. ഈ ഒരു വിവരം എല്ലാ ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകളും അറിഞ്ഞിരിക്കുക.

Similar Posts