സേവിങ്സ് അക്കൗണ്ടുകൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ഇവയാണ്
എസ് ബി അക്കൗണ്ട് ഇല്ലാത്ത ഒരാളുപോലും ഉണ്ടാവുമോ എന്ന് സംശയമാണ്.കുറച്ച് കാലം മുൻപ് വരെ ബാങ്ക് പാസ്സ് ബുക്ക് നൽകിയായിരുന്നു നിക്ഷേപവും, പണം പിൻവലിക്കലും നടത്തിയിരുന്നെങ്കിൽ ഇന്ന് സാധാരണ നാട്ടിൻ പുറത്തെ സഹകരണ ബാങ്കുകൾ പോലും എടിഎം വഴിയാക്കി ഇടപാടുകൾ. ഡിജിറ്റലൈസേഷൻ വന്നതോടെ എല്ലാം എളുപ്പമാവുകയായിരുന്നു. എന്നാൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് നൽകുന്ന ഗുണകണങ്ങളെ പറ്റി എത്ര പെർ ബോധവാന്മാരാണ് എന്ന കാര്യത്തിൽ സംശയമുണ്ട്. ഉദാഹരണത്തിന് ദൈനംദിനം എടിഎം ഇടപാട് നടത്തുമ്പോൾ ഈ എസ്ബി അക്കൗണ്ടുകൾക്ക് ബാങ്ക് നമുക്ക് നൽകുന്ന പലിശയെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല.
സാധാരണ എസ് ബി അക്കൗണ്ടുകൾക്ക് മറ്റ് ബാങ്കിംഗ് നിക്ഷേപങ്ങൾക്ക് കിട്ടുന്നതുപോലെ ഉള്ള പലിശനിരക്ക് ഇല്ലെന്നത് കൊണ്ട് നമ്മളാരും അത് അത്ര ശ്രദ്ധിക്കാറില്ല. എന്നാൽ സേവിങ്സ് അക്കൗണ്ടുകൾക്ക് നല്ല രീതിയിൽ പലിശ നൽകുന്ന ബാങ്കുകൾ ഉണ്ട് അവ ഏതാണെന്നാണ് ഇന്ന് പറയാൻ പോവുന്നത്.ചെറിയ സ്വകാര്യ ബാങ്കുകളാണ് നാഷനലൈസ്ഡ് ബാങ്കിനേക്കാളും ഉയര്‍ന്ന പലിശ നിരക്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് നല്‍കി വരുന്നത്.
ബാങ്കുകൾ ഇതൊക്കെയാണ്
1. യെസ് ബാങ്ക്: 5.25 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്ക് എസ് ബി ഉടമകൾക്ക് വാഗ്ദാനം ചെയ്യുന്നത്. ആവശ്യമായ ബാലന്‍സ് തുക 10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ്.
2. ഡിസിബി ബാങ്ക്: സേവിംഗ്‌സ് അക്കൗണ്ടിന് 6.75 ശതമാനം പലിശ നിരക്ക്. മറ്റ് ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഡിസിബി ബാങ്ക് നൽകുന്നത്. ആവശ്യമായ പ്രതിമാസ ശരാശരി ബാലന്‍സ് തുക 2,500 രൂപ മുതല്‍ 5,000 രൂപ വരെ.
3.ഇന്‍ഡസിന്‍ഡ് ബാങ്ക്:5 ശതമാനം പലിശ നിരക്കാണ് എസ് ബി അക്കൗണ്ട് ഉടമകൾക്ക് നൽകുന്നത്. പ്രതിമാസം ശരാശരി 1,500 രൂപ മുതല്‍ 10, 000 രൂപ വരെ സൂക്ഷിക്കണം.
4.ബന്ധന്‍ ബാങ്ക്: 6 ശതമാനം വരെ പലിശ നിരക്കാണ് നൽകുന്നത്. അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ശരാശരി ബാലന്‍സ് 5,000 രൂപ.