“സൈനിക ശക്തിയിൽ” ഇന്ത്യയ്ക്ക് നാലാം സ്ഥാനം
ലോകത്തെ സൈനിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി നിൽക്കുന്നു. തീർച്ചയായും ഇത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. ഒന്നാം സ്ഥാനത്ത് ചൈനയാണ്. രണ്ടാംസ്ഥാനം യുഎസിനും, മൂന്നാം സ്ഥാനം റഷ്യയ്ക്കും ആണ്. പ്രതിരോധ സൈറ്റായ ‘മിലിറ്ററി ഡയറക്ട് ‘ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
പഠനത്തിൻറെ അടിസ്ഥാനഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സൈനിക ബജറ്റ്, ഉദ്യോഗസ്ഥരുടെ ശമ്പളവും, എണ്ണവും, ആയുധങ്ങൾ, ആണവശേഷി എന്നിവയാണ് പ്രധാനപ്പെട്ട ഘടകങ്ങൾ. ഇതിൽ നൂറിൽ 82 പോയിന്റ് ചൈനയ്ക്ക് ലഭിച്ചപ്പോൾ യു എസ്സിന് 74 പോയിന്റ് ആണ് ലഭിച്ചത്. റഷ്യക്ക് 69 പോയിന്റും, ഇന്ത്യക്ക് 61പോയിന്റും ആണ് ലഭിച്ചത്.
406 യുദ്ധക്കപ്പലുകൾ ആണ് ചൈനയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ നാവികസേനയിലെ ആധിപത്യം തുടരുന്നത് ചൈന ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യോമ മേഖലയിൽ
മേധാവിത്വം തുടരുന്നത് യുഎസ് ആണ്. അതുപോലെ കരസേനയിൽ റഷ്യയ്ക്ക് ആണ് നേട്ടം. റഷ്യക്ക് 278 യുദ്ധകപ്പലുകൾ ഉണ്ട്. യുഎസിനും, ഇന്ത്യക്കും 202 യുദ്ധക്കപ്പലുകളും ഉണ്ട്.