സോപ്പ് പൊടി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം, വിലയോ തുച്ഛം ഗുണമോ മെച്ചം

സോപ്പ് പൊടി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം, വിലയോ തുച്ഛം ഗുണമോ മെച്ചം.

ഇന്ന് ഏവർക്കും ഉപകാരപ്രദമായ ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. കൂട്ടുകുടുംബ വ്യവസ്ഥ നമ്മളിൽ നിന്ന് അകന്നെങ്കിലും, മാറിയ കാലത്തെ തിരക്കുപിടിച്ച അണുകുടുംബങ്ങളിലേക്ക് നമ്മൾ ചുരുങ്ങിയെങ്കിലും മലയാളിയെ സാംബന്ധിച്ച് കുളിയും,നനയും ജീവിതത്തിൽ മാറ്റിവെക്കാവുന്ന ഒന്നല്ല. അനുദിനം പെരുകി കൊണ്ടിരിക്കുന്ന കുത്തക സോപ്പ് കമ്പനികളുടെ പരസ്യം കണ്ടുകൊണ്ടാണ് നമ്മൾ ഉണരുന്നതും ഉറങ്ങുന്നതും. ഈ പരസ്യങ്ങൾക്കൊപ്പം പോയി മാസം കുളിക്കാനും, നനയ്ക്കാനും നമ്മുടെ വരുമാനത്തിന്റെ ഒരു വലീയ പങ്ക് നമ്മളെല്ലാവരും തന്നെ വിനിയോഗിക്കുന്നവരുമാണ്.

പരസ്യങ്ങൾക്ക് പിറകെ പോയി ഒട്ടുമിക്ക സോപ്പ് പൊടികളും നമ്മൾ തുണി അലക്കാൻ പരീക്ഷിച്ചു നോക്കിയവരാണ്. മണം മാറുമെന്നല്ലാതെ ഒട്ടുമിക്ക വാഷിംഗ്‌ പൌഡറുകളും ഗുണത്തിൽ ഒന്ന് തന്നെ. കൈകൊണ്ടാണ് തുണി അലക്കുന്നതെങ്കിൽ ചിലതിന് സൈഡഫക്ടസ് ഉണ്ടെന്നുള്ളതും വാസ്തവമാണ്. തുണിയുടെ നിറം വെളുക്കുമ്പോൾ ഇടത്തരം കുടുംബങ്ങളും വെളുക്കാറുണ്ടെണ്ടെന്ന് ചില വീട്ടമ്മ മാരെങ്കിലും പറയും. സോപ്പ്പൊടി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ.

എങ്ങനെ നമുക്ക് സോപ്പുപൊടി ഉണ്ടാക്കാം. ആദ്യമായി മാർക്കറ്റിൽ ലഭ്യമായ സോപ്പ് പൊടിയുടെ കിറ്റ് വാങ്ങിക്കുക. ഇതിന് കിലോയ്ക്ക് 240രൂപയാണ് വില.ഇത് വെച്ച് നമുക്ക് 5കിലോ സോപ്പ്പൊടി ഉണ്ടാക്കിയെടുക്കാം. ഓർക്കുക മാർക്കറ്റിൽ ബ്രാൻഡഡ് കമ്പനികളുടെ സോപ്പ് പൊടിക്ക് കിലോയ്ക്ക് 200 രൂപയാണ് വിലയെന്നത്.ഏതാണ്ട് 1000 രൂപയുടെ സോപ്പ് പൊടിയാണ് നമുക്ക് 240 രൂപയുടെ കിറ്റ് വാങ്ങിക്കുന്നതിലൂടെ ഉണ്ടാക്കിയെടുക്കാൻ പറ്റുക.

നമ്മുടെ നാട്ടിലെ കെമിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകളിൽ സോപ്പ്പൊടി ഉണ്ടാക്കാനുള്ള കിറ്റുകൾ ലഭ്യമാണ്. 240 രൂപയുടെ കിറ്റ്കൊണ്ട് ഒരു 6പേര് അടങ്ങുന്ന കുടുംബത്തിന് 6മാസത്തേക്കുള്ള സോപ്പ് പൊടി ഉണ്ടാക്കിയെടുക്കനാവും. ഒന്നര കിലോ സോഡാ ആഷ്,ഉപ്പ് രണ്ട് കിലോ,സോഡിയം സൽഫേറ്റ് ഒരുകിലോ, സ്ലറി 500ml,കളർ, വാസനയ്ക്ക് വേണ്ടിയുള്ള ഓയിൽ, കൈയ്യിൽ ഇടാൻ രണ്ട് ഗ്ലൗസ്, ഇത്രയും സാധനങ്ങൾ വെച്ച് നമുക്ക് വളരെ എളുപ്പം എങ്ങനെ സോപ്പ് പൊടി ഉണ്ടാക്കിയെടുക്കാമെന്ന് താഴെക്കാണുന്ന വിഡിയോയിൽ വിശദമാക്കുന്നു.

Similar Posts