സോഫ്റ്റ് ആയാൽ പൊന്തിവരുന്ന ചപ്പാത്തി ഉണ്ടാക്കാൻ ഇങ്ങനെചെയ്ത് നോക്കൂ..!! ഭൂരിഭാഗം ആളുകൾക്കും അറിയാത്ത കിടിലൻ സൂത്രപ്പണി..!!
മിക്ക വീടുകളിലും പലപ്പോഴും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ചപ്പാത്തി. ഇന്നത്തെ പ്രഭാതഭക്ഷണങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഒന്ന് തന്നെയാണിത്. എന്നാൽ ചപ്പാത്തി ഉണ്ടാക്കിയതിന് ശേഷം കട്ടിയാകുന്നത് പലപ്പോഴും വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാൽ വളരെ എളുപ്പത്തിൽ സോഫ്റ്റ് ആയ ചപ്പാത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിൽ ചപ്പാത്തിക്ക് ആവശ്യമായ മാവ് എടുക്കാം. അതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം കൈ നനയ്ക്കാൻ പാകത്തിന് കുറച്ച് ചൂടുവെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. മാവ് ആകുമ്പോൾ ഒരു നുള്ള് എണ്ണ ഇതിലേക്ക് ചേർക്കാം. ഇതിലേക്ക് സൺഫ്ലവർ എണ്ണയോ, വെളിച്ചെണ്ണയോ ചേർക്കാം. ഇത് നന്നായി കുഴച്ച് പരന്ന സ്റ്റീൽ പാത്രത്തിലേക്ക് മാറ്റി 5 മിനിറ്റ് നേരം വീണ്ടും കുഴയ്ക്കുക. അതിനുശേഷം. 10 മിനിറ്റ് വെയിറ്റ് ചെയ്തതിനുശേഷം, ചപ്പാത്തിക്കായി ഉരുട്ടുന്നതിന് മുമ്പ് മാവ് എടുത്ത് ഒരു ചെറിയ കുഴി കുഴിക്കുക.
ഇതിലേക്ക് ഒരു നുള്ള് അതേ എണ്ണ തന്നെ ചേർത്ത് കുറച്ച് ഗോതമ്പ് പൊടിയും മിക്സ് ചെയ്ത് മാവ് ഉരുട്ടി ചപ്പാത്തി ബോർഡിൽ പരത്തുക. ഇപ്പോൾ നല്ല സോഫ്റ്റ് ചപ്പാത്തി പൊങ്ങുന്നത് കാണാം. എല്ലാ ആളുകളും സോഫ്റ്റ് ആയ പൊന്തി വരുന്ന ചപ്പാത്തി ലഭിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.