സ്കൂൾ കുട്ടികൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കും, മാതാപിതാക്കൾ ശ്രദ്ധിക്കുക എങ്ങിനെ അപേക്ഷിക്കണം

വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ഒരു അറിയിപ്പാണ് ഇപ്പോൾ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്. അതിൽ ഒന്നാമത്തേത് വിദ്യാർത്ഥികൾക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് മായി ബന്ധപ്പെട്ട അറിയിപ്പാണ്. രണ്ടാമത്തേത് സ്കൂൾ സമയത്തിൽ വന്നിരിക്കുന്ന പുതിയ മാറ്റങ്ങൾ കുറിച്ചാണ്.

കേരളത്തിലെ ബാങ്കുകൾ വഴി വിദ്യാർഥികൾക്കായി ആവിഷ്കരിച്ച “വിദ്യാ നിധി നിക്ഷേപ പദ്ധതി” തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക അതുപോലെതന്നെ പഠന ആവശ്യങ്ങൾക്കുവേണ്ടി ആ തുക ഉപയോഗിക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ആയാണ് വിദ്യാനിധി പദ്ധതി ആരംഭിക്കുന്നത്.

പദ്ധതി പ്രകാരം 12 മുതൽ 16 വരെ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങുവാൻ സാധിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ ഈ അക്കൗണ്ട് വഴി ലഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിൻറെ ആദ്യ പ്രീമിയം ബാങ്ക് തന്നെ നൽകുന്നതായിരിക്കും. അതോടൊപ്പം സൗജന്യ എസ് എം എസ്, സൗജന്യ ഡി ഡി ചാർജ്, സൗജന്യ ആർടിജിഎസ്, ഐ എം പി എസ് സേവനങ്ങൾ വിദ്യാഭ്യാസ വായ്പയ്ക്ക് മുൻഗണന ലഭിക്കും. സൗജന്യ സർവീസ് ചാർജ്, സൗജന്യ എടിഎം കാർഡ്, മൊബൈൽ ബാങ്കിംഗ് സൗകര്യം തുടങ്ങിയവയാണ് ഈ അക്കൗണ്ടിന്റെ പ്രത്യേകതകൾ.

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ സ്കോളർഷിപ്പുകൾ ഈ അക്കൗണ്ട് വഴി ലഭിക്കുന്നതായിരിക്കും. സ്കൂൾ കാലഘട്ടം കഴിഞ്ഞാലും അക്കൗണ്ട് തുടരുവാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി മാതാവിനെ ആയിരിക്കും മുൻഗണന ലഭിക്കുക. ഇതുപ്രകാരം രക്ഷകർത്താവിനെ എല്ലാവിധ സാധാരണ ഇടപാടുകളും നടത്തുവാൻ ആയിട്ട് കഴിയുന്ന സ്പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുടങ്ങുന്നതിനും അനുവാദം ലഭിക്കുന്നതായിരിക്കും.

നീണ്ടനാളത്തെ അടച്ചിടലിനു ശേഷമാണ് സ്കൂളുകൾ തുറന്നത്. കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ തന്നെ ഏറെ നിയന്ത്രണങ്ങളോടെ ആണ് സ്കൂളുകളുടെ പ്രവർത്തനം നടക്കുന്നത്. രണ്ട് ബാച്ചുകളിലായി നടത്തുന്ന ക്ലാസ്സ് ഉച്ച വരെയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ അത് അധ്യയനം വൈകുന്നേരം വരെ ആക്കുന്നത് സർക്കാർ പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഡിസംബർ ഓടുകൂടി അധ്യയനം വൈകുന്നേരം വരെ നടത്തുവാൻ ആണ് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം. ഇന്ന് നടക്കുന്ന യോഗത്തിൽ തുടർ ചർച്ചകളും നടക്കുകയാണ്.

Similar Posts