സ്കൂൾ തുറക്കുമ്പോൾ കുട്ടികളും മാതാപിതാക്കളും അധ്യാപകരും അറിയാൻ
നമുക്കറിയാം നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. കുഞ്ഞു മക്കളെല്ലാം സ്കൂളുകളിലേക്ക് പോയി തുടങ്ങുകയാണ്. ഒരുപാട് കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാനുണ്ട്. അവയാണ് താഴെ പറയുന്നത്. പ്രധാനമായി ആദ്യം തന്നെ കോവി ഡിനെ പറ്റി വ്യക്തമായ ഒരു ധാരണ അവർക്ക് കൊടുക്കണം. കുട്ടികളുടെ പ്രായം അനുസരിച്ച് അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. രണ്ടാമതായി അവരുടെ ഭക്ഷണരീതി ക്രമീകരിക്കുക. അതുപോലെതന്നെ ഉറക്കവും ക്രമീകരിക്കണം.
കുട്ടികൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് ഉറങ്ങുകയും ഉണരുകയും ഭക്ഷണം കഴിക്കുകയും ഒക്കെയാണ് പതിവ്. ഈ രീതി ഇപ്പോൾ തന്നെ മാറ്റിയെടുക്കുക. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഒരു സാനിറ്റൈസർ കയ്യിൽ കരുതാൻ കൊടുക്കണം. അവർ അത് കുടിക്കാതിരിക്കാൻ പ്രത്യേകം പറഞ്ഞു മനസ്സിലാക്കുക. സ്കൂളിൽ സോപ്പും വെള്ളവും ഉണ്ടാകും. അതുകൊണ്ട് അതിൻറെ ഉപയോഗത്തെപ്പറ്റി യും കുട്ടികൾക്ക് പ്രത്യേകം പറഞ്ഞു മനസ്സിലാക്കണം.
മറ്റൊരു വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് മാസ്ക് വയ്ക്കുന്നത്. എല്ലാ കുട്ടികൾക്കും ഡബിൾ മാസ്ക് പറ്റുമെങ്കിൽ അതാവും കൂടുതൽ നല്ലത്. മാസ്കുകൾ മാറ്റിവയ്ക്കാതിരിക്കാൻ പ്രത്യേകം പറഞ്ഞു മനസ്സിലാക്കുക. പിന്നെ രണ്ടോ മൂന്നോ കൂടുതൽ മാസ്കുകൾ അവരുടെ കയ്യിൽ കരുതാൻ കൊടുക്കണം. കാരണം അവരുടെ കൈയിൽനിന്ന് താഴെ വീണു അഴുക്കു പറ്റിയാൽ മാറ്റി ഉപയോഗിക്കാൻ ഇത് ഉപകരിക്കും. ക്ലാസുകളിൽ വളരെ കുറവ് കുട്ടികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പല പല ഷിഫ്റ്റുകൾ ആയാണ്ക്ലാ സുകൾ നടത്തുന്നത്. അതുകൊണ്ട് റൂമിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം.
AC ക്ലാസ്സ് റൂമുകൾ ആണെങ്കിൽ AC ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. മിക്ക ജനലുകളും തുറന്നിടണം. വായു സഞ്ചാരം ഉറപ്പുവരുത്തുക. പണ്ടത്തെ ശീലം അനുസരിച്ച് ഉച്ചഭക്ഷണം ഒരുമിച്ച് ഷെയർ ചെയ്തു കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇന്റർവെൽ സമയങ്ങളിൽ മറ്റു ക്ലാസ്സുകളിലെ കുട്ടികളുമായി ഇടപെടലുകൾ ഒഴിവാക്കുക. ക്ലാസ്സുകളിലെ ശുചീകരണം വളരെ പ്രധാനപ്പെട്ടതാണ്. ടാപ്പ്, സ്റ്റെയർകെയ്സ് റെയിൽ, ലിഫ്റ്റ് ബട്ടൺ, ഡോർ ഹാൻഡിൽ അതുപോലെ ക്ലാസിലെ ബെഞ്ച്, ഡസ്ക് തുടങ്ങിയവ എല്ലാദിവസവും ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്.
പിന്നെ അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം പനി യുടെയോ ചുമയുടെയോ ചെറിയ ലക്ഷണങ്ങളുള്ള കുട്ടിയെ ഒരിക്കലും സ്കൂളുകളിലേക്ക് വിടരുത്. അതുപോലെ തന്നെ വീട്ടിൽ ആർക്കെങ്കിലും കോ വിഡ് ഉണ്ടെങ്കിൽ ആ കുട്ടിയും ഒരിക്കലും സ്കൂളിൽ വിടരുത്. ജന്മനാൽ രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികൾ, പല അസുഖങ്ങൾ ഉള്ളവർ, സ്റ്റി റോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ, വൃ ക്ക മാറ്റി വെച്ച കുട്ടികൾ, അവയവം മാറ്റി വെച്ചവർ തുടങ്ങിയവർക്ക് കോവിഡ് പെട്ടെന്ന് പകരുന്നതായതുകൊണ്ടുതന്നെ അവരെ ഇപ്പോൾതന്നെ സ്കൂളുകളിലേക്ക് വിടണ്ട എന്ന് തന്നെയാണ് വിദഗ്ധർ ഉപദേശിക്കുന്നത്.
ഇങ്ങനെയുള്ളവർ വീട്ടിൽ തന്നെ ഇരുന്ന് ഓൺലൈൻ ക്ലാസുകൾ തുടർന്നാൽ മതിയാകും. സ്കൂളിൽ പോകുന്ന കുട്ടിയുടെ വീട്ടിൽ ഉള്ള 60 വയസ്സിന് മേലെയുള്ള വൃദ്ധജനങ്ങൾ രണ്ടു ഡോസ് വാക്സിനും എടുത്തിരിക്കണം. കോ വിഡ് കുട്ടികളിൽ വളരെ പ്രശ്നക്കാരൻ അല്ല. പക്ഷേ ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് പെട്ടെന്ന് രോഗം പ ടരും. അവസാനമായി, കുട്ടി സ്കൂളിൽ നിന്നു വന്നാൽ വീട്ടിലേക്ക് നേരിട്ട് കയറുന്നതിനു മുൻപ് തന്നെ ബാഗ്, വാട്ടർ ബോട്ടിൽ, ഡ്രസ്സ് ഇതെല്ലാം അർപ്പിക്കുക. കുട്ടിയെ പറ്റുമെങ്കിൽ പുറത്തുള്ള ബാത്റൂമിൽ നിന്ന് കുളിപ്പിച്ച ശേഷം മാത്രം അകത്തേക്ക് കയറ്റുക. പുറത്ത് ബാത്റൂം ഇല്ലെങ്കിൽ കയ്യും കാലും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം അകത്തേക്ക് കയറ്റുക. ബാഗ്, കുട മുതലായവ ഡിസിൻഫക്റ്റ്സ്പ്രേ ചെയ്യുക. അതല്ലെങ്കിൽ സാനിറ്റൈസർ പഞ്ഞിയിൽ മുക്കി തുടച്ചാലും മതി. അതിനു ശേഷം മാത്രം അകത്തേക്ക് കയറ്റുക.