സ്ത്രീകൾക്ക് നേരെയുള്ള അതിക്രമണം തടയാൻ പ്രത്യേക പോർട്ടൽ.!! ഇനി ഓൺലൈനായി പരാതി നൽകാം.!! ഏറ്റവും പുതിയ വിവരങ്ങൾ.!!
നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഒരു ഒരു സമയമാണിപ്പോൾ. പ്രത്യേകിച്ച് സ്ത്രീധനത്തിന്റെ പേരിലും മറ്റും പല അതിക്രമങ്ങളും, ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. ഇവർക്ക് പരാതി സമർപ്പിക്കാൻ ആയുള്ള ഒരു പോർട്ടൽ ഓൺലൈനായി ലഭ്യമാണ് എന്ന കാര്യം പല ആളുകൾക്കും അറിയില്ല.
http://wcd.kerala.gov.in/dowry എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ട് സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ഏതൊരു പരാതിയും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. കേരളത്തിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് നിരവധി അതിക്രമങ്ങളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ഇത് തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ഒരു പോർട്ടൽ ആരംഭിച്ചിരിക്കുന്നത്. പരാതി ലഭിച്ചതിന് ശേഷമുള്ള മൂന്നു പ്രവർത്തി ദിവസത്തിനുള്ളിൽ തന്നെ ഡൗറി പ്രൊഹിബിഷൻ ഓഫീസറോ, അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പരാതിപ്പെട്ട ആളുമായി ബന്ധപ്പെടുന്നത് ആയിരിക്കും.
ഉടൻതന്നെ പോലീസിന്റെ നിയമസഹായവും ലഭ്യമാക്കും. ആവശ്യമെങ്കിൽ സൈക്കോളജിക്കൽ കൺസൾട്ടേഷനും പരാതിക്കാരിക്ക് ലഭ്യമാക്കുന്നത് ആയിരിക്കും. ഇത്തരത്തിലുള്ള എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ നിങ്ങൾക്ക് വുമൺ ഹെൽപ്പ് ലൈൻ ആയ 181 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.