സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാരിന്റെ വായ്പ പദ്ധതി പരമാവധി 3 ലക്ഷം രൂപ വരെ
സാമ്പത്തികമായ ബുദ്ധിമുട്ടുകൾ സാധാരണക്കാരന്റെ ജീവിതത്തിൽ സാധാരണമാണ്. ഇങ്ങിനെ ഓരോ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നാൽ പൊതുവെ നമ്മൾ ഏതെങ്കിലും ബാങ്കുകളെ സമീപിച്ചു ലോണുകൾ എടുക്കാറാണ് പതിവ്. എന്നാൽ ചില ലോണുകൾ എല്ലാവർക്കും കിട്ടിയെന്ന് വരില്ല. ലോൺ ലഭിക്കാൻ ഒരുപാട് നടപടികൾ ക്രമങ്ങൾ ഉള്ളതിനാൽ തന്നെ അത്ര എളുപ്പമല്ല ഓരോ ലോണുകളും ലഭിക്കുവാൻ. അഥവാ അനുമതി കിട്ടിയാൽ തന്നെ ഇതിന് ഒരുപാട് കാലതാമസം നേരിടുകയും ചെയ്യാറുണ്ട്.
പ്രത്യേകിച്ച് സ്ത്രീകൾക്ക് മാത്രമായി ലോൺ ലഭിക്കാറില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് സാധാരണ ക്കാരായ സ്ത്രീകൾക്ക് സർക്കാർ ജീവിതത്തിൽ സ്വന്തമായി ഒരു സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയും ക്ഷേമ കാര്യങ്ങൾക്കുമെല്ലാം ഇപ്പോൾ ഒട്ടേറെ ആനുകൂല്യങ്ങൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വരുമാന മാർഗവും ഇല്ലാത്ത പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുവാനും അതുവഴി അവർക്ക് ഒരു വരുമാന മാർഗം കണ്ടെത്തുവാനും പറ്റിയ ഒന്നാന്തരം വായ്പ പദ്ധതിയുമയാണ് സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.
ഈ പ്രത്യേക വായ്പ പദ്ധതിയിൽ അപേക്ഷിക്കുന്ന സ്ത്രീകളുടെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടുവാൻ പാടില്ല എന്നുള്ള ഒരു നിബന്ധന ഇതിനുണ്ട്. ഈ വായ്പ അനുകൂല്യം പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഇതിന്റെ തിരിച്ചടവ് കലാവധി എന്നു പറയുന്നത് 60 മാസമാണ്. വായ്പ തുക പരമാവധി 3 ലക്ഷം രൂപയാണ്. 6% പലിശനിരക്ക് ആയിരിക്കും വർഷത്തിൽ ഉണ്ടായിരിക്കുക.
മൈക്രോ ഫിനാൻസ് CDS വഴിയാണ് ഈ ലോൺ ലഭിക്കുന്നത്. ആകെ 3.5 % പലിശയാണ് ഇതിന് ഇപ്പോൾ ഈടാക്കുന്നത്. 18 മുതൽ 55 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് സ്വയം തൊഴിൽ നേടുന്നതിനു വേണ്ടി ഈ വായ്പക്ക് അപേക്ഷിക്കാം. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.