സ്ത്രീകൾക്ക് 25 ലക്ഷം രൂപ ഈടില്ലാത്ത വായ്പ. കെ എസ് ഐ ഡി സി കൂടുതൽ വിവരങ്ങൾ അറിയാം

സ്ത്രീകൾക്ക് 25 ലക്ഷം രൂപ വരെ ഒരു ഈടും തന്നെ ഇല്ലാതെ ലഭിക്കുമെന്നോ? അതെ അത്തരത്തിൽ ഉള്ള ഒരു പദ്ധതിയെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്. കേരളത്തിൽ താമസിക്കുന്ന വനിത സംരംഭകർക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ആണ് ഈ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്.

നിലവിൽ ഉള്ള യൂണിറ്റുകളുടെ നവീകരണത്തിനും, വിപുലീകരണത്തിനും വേണ്ടിയാണ് ഈ വായ്പ അനുവദിക്കുന്നത്. ഈ വായ്പയുടെ പ്രത്യേകത എന്താണെന്നു വച്ചാൽ ഇതിന് യാതൊരു ഈടും ആവശ്യമില്ല എന്നുള്ളതാണ്. ഈ കോവിഡ് കാലഘട്ടത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ആണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കേരളത്തിലെ  വ്യവസായിക നിക്ഷേപ പ്രോത്സാഹനത്തിനായി ചുമതല പ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ പ്രധാന ഏജൻസിയാണ് കെ എസ് ഐ ഡി സി. വലിയതും ചെറിയതും ആയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, അവയുടെ പ്രവർത്തനങ്ങൾ സുഖമമാക്കുക, ധന സഹായം നൽകുക, സംസ്ഥാനത്തെ വളർച്ചക്ക് ആവശ്യമായ ഭൗതികവും സാമൂഹികവും ആയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്‌ വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
വനിതാ സംരംഭകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ള പ്രൊപ്രൈറ്റർ ഷിപ്പ്, പാർട്ണർ ഷിപ്പ് സ്ഥാപനങ്ങൾ, ലിമിറ്റഡ് ലായബിലിറ്റി പാർട്ണർ ഷിപ് കമ്പനികൾ തുടങ്ങിയവക്ക് സുസ്ഥിര ആസ്തി സൃഷ്ടിക്കുന്നതിനും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും ആണ് ഈ വായ്പ നൽകുക.വ്യവസായിക സാമഗ്രികൾ ഉപയോഗിച്ചുള്ള ഉൽപ്പാദനം, ഐ ടി അല്ലെങ്കിൽ സേവന പ്രവർത്തനങ്ങൾ  എന്നിവക്കാണ് പ്രധാനമായും വായ്പ നൽകുന്നത്. നിലവിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകരുടെ യൂണിറ്റ്, കഴിഞ്ഞ 1 വർഷം ആയി പ്രവർത്തിക്കുന്നതും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ   രണ്ടാം ഭാഗം  കുറഞ്ഞത് 10 ലക്ഷം രൂപ വാർഷിക വിറ്റു വരവുള്ളതും ആയിരിക്കണം ഈ സംരംഭം.
പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടെം ലോൺ രീതിയിൽ ഉള്ള വായ്പ അനുവദിക്കും. വാണിജ്യ പരമായി വിജയിക്കാൻ സാധ്യതയുള്ള പദ്ധതികൾക്ക് ആണ് വായ്പ അനുവദിക്കുന്നത്. മൊത്തം നിക്ഷേപത്തിന്റെ 80%, അല്ലെങ്കിൽ 25 ലക്ഷം രൂപ ഇവയിൽ ഏതാണ് കുറവ് അതാണ് നമുക്ക് ലഭിക്കുക. 7.5% ആണ് വായ്പയുടെ വാർഷിക പലിശ നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക്,
പ്രൊജക്റ്റ്‌ ഓഫീസർ
കെ എസ് ഐ ഡി സി
സെക്കന്റ്‌ ഫ്ലോർ
ചോയ്സ് ടവർ, മനോരമ ജംഗ്ഷൻ
കൊച്ചി
0484 2323010

Similar Posts