സ്ഥിരനിക്ഷേപങ്ങൾ നടത്താറുള്ളവർ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!! ഇല്ലെങ്കിൽ പണി കിട്ടും!! ഏറ്റവും പുതിയ അറിയിപ്പ്..!!
ഉയർന്ന പലിശ നിരക്ക് എവിടെ ലഭിക്കും എന്ന് അന്വേഷിച്ചാണ് ഓരോ ആളുകളും സ്ഥിര നിക്ഷേപങ്ങൾ നടത്താറുള്ളത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പലിശ നിരക്ക് കൂടുതലാണെങ്കിലും നിങ്ങൾക്ക് ലഭിക്കുന്ന ആദായം കുറവായിരിക്കും. പൊതുമേഖലാ ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ ഉയർന്ന പലിശ ചെറിയ കാലയളവ് കൊണ്ട് തന്നെ ലഭിക്കുന്നവയാണ് ട്രഷറി സ്ഥിര നിക്ഷേപങ്ങൾ.
731 ദിവസത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.5% ആണ് പലിശനിരക്ക് നൽകുന്നത്. ഹ്രസ്വകാലങ്ങൾക്ക് ബാങ്കുകളെക്കാൾ ഉയർന്ന പലിശ നിരക്കാണിത്. സംസ്ഥാനത്തിൻറെ ഖജനാവിൽ തന്നെ പണം നിക്ഷേപിക്കുന്നതിനാൽ സുരക്ഷയെ പറ്റിയുള്ള ആശങ്കയും വേണ്ട. എന്നാൽ പലിശ നിരക്കും, സുരക്ഷിതത്വവും മാത്രം നോക്കി നിക്ഷേപിച്ചാൽ പണി കിട്ടും എന്നാണ് പലരുടെയും അനുഭവം. നിക്ഷേപത്തിനു മുകളിലുള്ള പലിശയ്ക്കുള്ള നികുതി ആണ് ഇതിന് കാരണം.
ബാങ്കുകളിൽ നിന്നുള്ള നിക്ഷേപത്തുക 50000 കടന്നാൽ ആണ് സ്രോതസ്സിൽ നിന്ന് നികുതി ഈടാക്കുക. എന്നാൽ ട്രഷറി നിക്ഷേപങ്ങൾക്ക് വാർഷിക പലിശ 5000 രൂപയിൽ കടന്നാൽ നികുതി ഈടാക്കുന്നത് ആയിരിക്കും. എന്നാൽ സാധാരണക്കാരന് ഈ ഒരു ടാക്സ് ഒഴിവാക്കാൻ വഴിയുണ്ട്. വർഷത്തിൽ രണ്ട് ലക്ഷത്തിൽ കൂടുതൽ വരുമാനമില്ലാത്ത ആളുകൾ ആണെന്ന് തെളിയിക്കുന്ന ഫോം പൂരിപ്പിച്ചു നൽകുകയാണ് ചെയ്യേണ്ടത്.
സാമ്പത്തികവർഷത്തിൽ ഫോം സമർപ്പിക്കാത്തവരാണെങ്കിൽ ടാക്സ് ഈടാക്കി തുടങ്ങും. എല്ലാ നിക്ഷേപകരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.