സ്പീഡ് ക്യാമറ ഫൈൻ ഓൺലൈനായി അടക്കുന്നത് എങ്ങിനെ എന്നറിയാം
നിങ്ങളൊരു ദൂരയാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി 10 ദിവസം കഴിയുമ്പോൾ നിങ്ങളുടെ വീട്ടിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഒരു രജിസ്ട്രേഡ് പോസ്റ്റ് വന്നിട്ടുണ്ടെങ്കിൽ സംശയിക്കേണ്ട അത് അമിതവേഗതക്കുള്ള പിഴ അടക്കാനുള്ള നോട്ടീസ് ആണ്. നോട്ടീസിൽ പറയുന്നത് 85 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിച്ചു അതിന് നിങ്ങളുടെ ഈ രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനത്തിന്റെ പേരിൽ പിഴ അടയ്ക്കാൻ പറഞ്ഞു കൊണ്ടുള്ളതാണ് നോട്ടീസ്. എന്നാൽ ഈ തുക നമുക്ക് എങ്ങനെ അടക്കാം. എവിടെ അടക്കാം, മോട്ടോർ വെഹിക്കിൾ ഓഫീസിൽ പോയി തന്നെ അടക്കണോ എന്നൊക്കെയുള്ള സംശയങ്ങൾ, ഉണ്ടാവാറുണ്ട്. ഇത്തരം സംശയങ്ങൾക്കുള്ള ഒരു ഉത്തരമാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്
എങ്ങനെ അമിതവേഗതയിൽ ഓടിച്ച വാഹനത്തിന്റെ പേരിൽ വന്ന പിഴ ഓൺലൈനായി അടയ്ക്കാം. ആദ്യമായി ഗൂഗിൾ ഓപ്പൺ ചെയ്യുക. അതിൽ കേരള എംവിഡി എന്ന് ടൈപ്പ് ചെയ്യുക. പിന്നീട് ഓപ്പൺ ചെയ്തു വരുന്ന ഇടത്ത് കേരള എംവിഡി ക്ലിക്ക് ചെയ്യുക. ഓപ്പൺ ചെയ്തു വരുന്ന ഫയലിനെ അകത്ത് അപ്ലൈ ഓൺലൈൻ എന്ന് പറയുന്ന ഭാഗത്ത് ഫൈൻ റെമിറ്റൻസ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
ഇനി തുറന്നു വരുന്ന പേജിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കൊടുക്കുക. എന്നിട്ട് നോട്ടീസ് നമ്പറും രജിസ്ട്രേഷൻ ചെയ്തിരിക്കുന്ന ആളുടെ പേരും കൊടുക്കുക, പിഴയായി പറഞ്ഞിരിക്കുന്ന തുക എത്രയാണോ അതും കൊടുക്കുക.
തുടർന്നു നമുക്ക് പേയ്‌മെന്റ് നടത്തുവാൻ കഴിയും പേയ്‌മെന്റ് സക്സസ് ഫുൾ എന്ന് കാണാം. തുടർന്ന് നമുക്ക് പേയ്‌മെന്റ് റെസീപ്റ്റ് ഡൌൺ ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.ഇതിന്റെ ഡിറ്റൈൽഡ് വീഡിയോ കാണാം.