സ്മാർട്ട് മീറ്ററുകൾ വരുന്നു..!! കെഎസ്ഇബിയുടെ അറിയിപ്പെത്തി..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്തേക്ക് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പൊതുമേഖല സ്ഥാപനമാണ് കെഎസ്ഇബി. കെഎസ്ഇബിയുടെ ഏറ്റവും പുതിയ അറിയിപ്പാണ് ഇവിടെ പങ്കുവയ്ക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് മുൻപ് വൈദ്യുതി ഉപയോഗിച്ച് കഴിഞ്ഞാൽ പ്രതിമാസം കെഎസ്ഇബി ഓഫീസിൽ നിന്നും നിയോഗിക്കപ്പെട്ട വ്യക്തി നേരിട്ട് വന്ന് മീറ്റർ ചെക്ക് ചെയ്യുകയും വൈദ്യുതി ബിൽ നൽകുകയുമാണ് ചെയ്യുന്നത്.

എന്നാൽ ഇതിന് മാറ്റം വരാൻ പോവുകയാണ്. എല്ലാ മേഖലകളും സ്മാർട്ട് ആകുന്നതിന്റെ ഭാഗമായി കെഎസ്ഇബിയും സ്മാർട്ട് ആവുകയാണ്. ഇതിനുവേണ്ടി സ്മാർട്ട് കാർഡ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്മാർട്ട്മീറ്ററുകൾ എല്ലാ വീടുകളിലും ലഭ്യമാകും. കെഎസ്ഇബി ഓഫീസിൽ അപേക്ഷ നൽകുന്നതനുസരിച്ച് സ്മാർട്ട് മീറ്ററുകൾ ലഭ്യമാക്കുന്നതാണ്. ഇതിനുപയോഗിക്കുന്ന സ്മാൾ കാർഡുകൾ റീചാർജ് ചെയ്താണ് ഉപയോഗിക്കേണ്ടത്.

മൊബൈൽ ഫോണിൽ സിം കാർഡ് റീചാർജ് ചെയ്തു ഉപയോഗിക്കുന്നതുപോലെതന്നെ മുൻകൂട്ടി റീചാർജ് ചെയ്താൽ മാത്രമേ വൈദ്യുതി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതുവഴി വൈദ്യുതിയുടെ അമിതമായ പാഴാക്കൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ നിലവിൽ കെഎസ്ഇബിയ്ക്ക് ലഭിക്കാനുള്ള കുടിശിക തുക ഇനിമുതൽ ഉണ്ടാകില്ല. സ്മാർട്ട്‌ കാർഡ് റീചാർജ് ചെയ്താൽ മാത്രമേ കറണ്ട് ലഭിക്കുകയുള്ളൂ. മാത്രമല്ല ഉപയോഗിക്കുന്ന കരണ്ട് അളവ് സ്മാർട്ട്ഫോണിൽ ലഭിക്കുന്നതുമായിരിക്കും. ഇതുവഴി മീറ്റർ റീഡ് ചെയ്യുന്നതിന് നേരിട്ട് വരാതെ തന്നെകെഎസ്ഇബി ഓഫീസുകളിൽ വിവരം ലഭിക്കും. രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ ഇതുവഴി കൃത്യമായ നിയന്ത്രണം വരും. അതിനാൽ എല്ലാ വൈദ്യുതി ഉപഭോക്താക്കളുടെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Similar Posts