സ്മാർട്ട്‌ റേഷൻ കാർഡിലൂടെ 5000 രൂപ! അക്ഷയ കേന്ദ്രങ്ങൾ വഴി ഉടൻ അപേക്ഷിക്കൂ. ഇനിയും ഒരുപാട് ആനുകൂല്യങ്ങൾ

സംസ്ഥാനത്ത് എല്ലാ റേഷൻ കാർഡ് ഉടമകളും ഇപ്പോൾ സ്മാർട്ട്‌ റേഷൻ കാർഡ് എടുക്കുന്നതിനുള്ള തിരക്കിൽ ആണ്. ആദ്യം റേഷൻ കടകൾ വഴിയോ,പഞ്ചായത്ത് അടിസ്ഥാനത്തിലോ,താലൂക്ക് സപ്ലൈ ഓഫീസുകൾ വഴിയോ ആണ് സ്മാർട്ട്‌ റേഷൻ കാർഡുകൾക്ക് വേണ്ടി അപേക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിച്ചു പ്രിന്റ് എടുക്കാവുന്നതാണ്.

ഇത്തരം സ്മാർട്ട്‌ റേഷൻ കാർഡിൽ ക്യു ആർ കോഡും, ബാർ കോഡും ഉണ്ടായിരിക്കും. ഉപയോഗിക്കാനും സൂക്ഷിച്ചു വക്കാനും സൗകര്യമായ രീതിയിൽ ആണ് ATM കാർഡുകളുടെ രൂപത്തിൽ റേഷൻ കാർഡുകൾ മാറ്റിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഇ റേഷൻ കാർഡ്  പുതുക്കിയതാണ് ഇത്തരം സ്മാർട്ട്‌ റേഷൻ കാർഡുകൾ. നിലവിൽ ഉള്ള 5 നിറത്തിലും സ്മാർട്ട്‌ കാർഡ് ഉണ്ടായിരിക്കും.

ഇത്തരം സ്മാർട്ട്‌ റേഷൻ കാർഡുകൾ വഴി ജനങ്ങൾക്ക് ഒരുപാട് ആനുകൂല്യങ്ങളും സംവിധാനങ്ങളും ലഭിക്കുന്നതാണ്. റേഷൻ കടകൾ ഇനിമുതൽ മിനി ATM  ആകാൻ പോകുകയാണ്. സ്മാർട്ട്‌ കാർഡ് ഇ പോസ് മെഷീനിലൂടെ പരമാവധി 5000 രൂപ വരെ ഉടമക്ക് പിൻ വലിക്കുകയും ചെയ്യാം. ഗ്രാമ പ്രദേശങ്ങളിൽ ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ SBI, ബാങ്ക് ഓഫ് ബറോഡാ എന്നീ ബാങ്കുകൾ സഹകരിക്കും.

എന്നിരുന്നാലും പഴയ പുസ്തക രൂപത്തിൽ ഉള്ള റേഷൻ കാർഡും, ഇ കാർഡുകളും ഇല്ലാതാകുന്നില്ല. അവ തുടർന്നും ഉപയോഗിക്കാവുന്നതാണ്. വെറും 65 രൂപ നൽകി അക്ഷയ കേന്ദ്രങ്ങളിൽ കൂടി സ്മാർട്ട്‌ റേഷൻ കാർഡിന് വേണ്ടി അപേക്ഷിക്കാം.

Similar Posts