സ്റ്റെയർകെയ്സ് പണിയുമ്പോളുള്ള ചിലവുകളും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഇപ്പോൾ പലതരത്തിലുള്ള സ്റ്റെയർകെയ്സ് കളും വിപണിയിലും ലഭ്യമാണ്. കോൺക്രീറ്റ് കൊണ്ട് നിർമിച്ച സ്റ്റെയർകെയ്സ് സ്റ്റീൽ കൊണ്ട് നിർമിച്ച സ്റ്റെയർകെയ്സ് അവയുടെ വിവിധ നിർമാണരീതിയും അവയുടെ ചിലവുകളും എന്തൊക്കെയാണ് എത്ര ഒക്കെയാണ് എന്ന് നമുക്ക് നോക്കാം.

പൊതുവേ കോൺക്രീറ്റ് സ്റ്റെയർ കേസുകൾ കേരളത്തിലെ നമ്മുടെ രണ്ട് തരത്തിലാണ് ചെയ്യാറുള്ളത് അടിഭാഗം ഫ്ലാറ്റ് ആയിട്ടുള്ളതും അടിഭാഗം സ്റ്റെപ്പ്ന്റെ ആകൃതിയിൽ വരുന്ന സ്റ്റെയർകേസ് കളും. സ്റ്റെപ്പിന്റെ അടിയില് വരുന്ന ടോയ്‌ലറ്റ് അതുപോലെ സ്റ്റോറേജ് പ്ലേസ് ഇങ്ങനെയൊക്കെ പ്ലാൻ ചെയ്യുന്ന സ്റ്റെയർ കെയ്സുകൾ നമുക്ക് ഫ്ലാറ്റ് സ്റ്റെയർകേസ് ഉപയോഗിക്കുകയാണ് നല്ലത്. മെറ്റീരിയലും പണിക്കൂലിയും എല്ലാം കൂട്ടി നോക്കുമ്പോൾ ഒരു സ്റ്റെയർകെയ്സിന് 40,000 രൂപയോളം ചെലവ് വരുന്നുണ്ട്. സീലിംഗ് ഉള്ളവരെ മൂന്നു മീറ്റർ ഹൈറ്റ് ആണ് മിനിമം ഉണ്ടായിരിക്കേണ്ടത്. സ്റ്റെപ്പിലേക്ക് കേറുമ്പോൾ ക്ലോക്ക് വൈസ് ദിശയിലേക്ക് സ്റ്റെപ്പുകൾ വയ്ക്കുന്നതാണ് ഏറ്റവും അഭികാമ്യം. അങ്ങനെ ആവുന്ന സമയത്ത് സ്റ്റെപ്പ് ഇണ്ടേ കൈവരികൾ നമ്മുടെ വലതുഭാഗത്ത് ആയിരിക്കും വരുന്നത്.

നമ്മുടെ സ്റ്റെയർ കേസുകൾക്ക് ഭംഗി നൽകുന്ന തീർച്ചയായും അവയുടെ കൈവരികൾ തന്നെയാണ്. ഇപ്പോൾ വിപണിയിൽ ധാരാളം പലവിധത്തിലുള്ള കൈവരികൾ ലഭ്യമാണ്. 10 mm കട്ടിയുള്ള റ്റാഫാണ്ട് ക്ലാസുകളാണ് ഇപ്പോൾ കൈ വരികൾക്ക് ഭംഗിയാക്കാൻ മിക്കവരും ഉപയോഗിക്കുന്നത്. ഈ ഗ്ലാസിന് ഒരു മീറ്ററിന് 6000 രൂപ മുതൽ 7,000 രൂപ വരെയാണ് ചിലവ് വരുന്നത്. കുറഞ്ഞ ചിലവിൽ കൈ വരികൾ വെക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ഒന്നുകിൽ സ്റ്റെയിൻലെസ് സ്റ്റീൽ ക്യൂബുകൾ ഉപയോഗിച്ച് നമുക്ക് കൈവരികൾ നിർമ്മിക്കാം അതല്ലെങ്കിൽ മൈൽഡ് സ്റ്റില്ലുകൾ ഉപയോഗിച്ച് നമുക്ക് കൈവരികൾ നിർമ്മിക്കാം.

ഇതിലും ഹൈ ക്വാളിറ്റി സീലുകളും ലോ ക്വാളിറ്റി വരുന്നുണ്ട്. സ്റ്റീൽ ട്യൂബ് ഉപയോഗിച്ച് നമുക്ക് കൈവരികൾ നിർമ്മിക്കാവുന്നതാണ്. സ്റ്റെയിൻലെസ് സ്റ്റീൽ നെക്കാളും അല്പം വില കുറവായിരിക്കും ഇത്തരം കൈ വരികൾക്ക്. വളരെ മനോഹരമായ രീതിയിൽ മെറ്റൽ ഷീറ്റുകളിൽ ഡിസൈനുകൾ കട്ട് ചെയ്തിട്ട് നമുക്ക് കൈവരികൾ ഉപയോഗിക്കാം. പൂർണമായും ഷെയർ കേസുകൾ സ്റ്റീൽ ചെയ്തിട്ടുണ്ടെങ്കിൽ അതിനൊരു പ്രത്യേക ഭംഗിയും ഒരു ഫിനിഷ് ലുക്ക് ഒക്കെ ആയിരിക്കും കാണുമ്പോൾ ഉണ്ടാവുക. ഇങ്ങനെ ചെയ്യുന്ന സമയത്ത് ഇത്തരം സ്റ്റീൽ ട്യൂബുകളുടെ കനം വളരെ പ്രധാനമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക

Similar Posts