സ്വന്തം പേരിൽ എത്ര സിം കാർഡുകൾ ഉണ്ട്? ഇപ്പോൾ ഒറ്റ ക്ലിക്കിൽ അറിയാം

ഇപ്പോൾ നിലവിൽ ഇല്ലാത്തതും, ഉപയോഗിക്കുന്നതും ഒക്കെയായി സ്വന്തം പേരിൽ എത്ര സിം കാർഡ് ഉണ്ട്? പഴയ നമ്പർ ഇപ്പോൾ ആരാണ് ഉപയോഗിക്കുന്നത്? തുടങ്ങിയ വിവരങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ട്രാക്ക് ചെയ്യാം. ഒന്നിലധികം നെറ്റ്‌വർക്കുകളിലെ സിംകാർഡുകൾ പരീക്ഷിച്ചിട്ട് ഉള്ളവരാണ് നമ്മളിൽ പലരും. പഴയ സിംകാർഡുകൾ ചിലതൊന്നും ഇപ്പോൾ ഉപയോഗത്തിലും ഉണ്ടാകില്ല. എന്നാൽ മറ്റാരെങ്കിലും ഇത് ഉപയോഗിക്കുന്നുണ്ടോ? സ്വന്തം പേരിൽ എത്ര സിം കാർഡുകൾ നിലവിലുണ്ട്? ഇതെല്ലാം ഒറ്റക്ലിക്കിൽ ഇപ്പോൾ അറിയാവുന്നതാണ്.

ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഇതിനായി ടി എ എഫ് സി ഓ പി എന്ന പോർട്ടലാണ് ആരംഭിച്ചിട്ടുള്ളത്. ടെലികോം അനലിറ്റിക്സ് ഫോർ ഫ്രോഡ് മാനേജ്മെൻറ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നാണ് ചുരുക്കപ്പേര്. ഉപയോക്താക്കൾക്ക് സ്വന്തം പേരിലെ കണക്ഷനുകൾ അറിയാൻ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം. ഒന്നിലധികം കണക്ഷനുകൾ ഉണ്ടെങ്കിൽ എസ്എംഎസ് മുഖേന ഇത് ഉപയോക്താക്കളെ അറിയിക്കും.

പോർട്ടൽ സന്ദർശിച്ചു ഉപയോഗിക്കാത്തതും ആവശ്യമില്ലാത്തതുമായ നമ്പറുകൾ റിപ്പോർട്ട് ചെയ്യാം. ടെലികോം സേവനദാതാക്കൾ തന്നെ ഈ നമ്പറുകൾ നിർജീവം ആക്കുന്നതാണ്. പഴയ നമ്പറുകൾ തുടർച്ചയായി ഉപയോഗിക്കാതെ വരുമ്പോൾ ടെലികോം സേവനദാതാക്കൾ മറ്റുപലർക്കും നൽകി അവർ ഉപയോഗിക്കാറുണ്ട്. ഇത് തടയാൻ ഈ പ്ലാറ്റ്ഫോം സഹായകരമാകും. സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാത്ത സിമ്മുകൾ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിലും തിരിച്ചറിയാനാകും.

  • സേവനം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.

TAFCOP എന്ന വെബ്സൈറ്റ് തുറന്നു മൊബൈൽ നമ്പർ നൽകാം. ഒ ടി പി ഉപയോഗിച്ച് ഈ നമ്പർ പരിശോധിക്കാം. പോർട്ടലിൽ ഓരോരുത്തരുടെയും ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകളുടെ പട്ടിക ലഭ്യമാണ്. സ്വന്തം പേരിൽ ഇല്ലാത്ത നമ്പറുകൾ കണ്ടെത്തിയാൽ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യാം. പഴയ നമ്പറുകൾ കളയേണ്ട, ഉപയോഗിക്കണമെങ്കിൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഒരിക്കൽ റിപ്പോർട്ട്‌ നൽകിയാൽ ടെലികോം വകുപ്പ് തന്നെ ഒരു എസ് എം എസ് അയക്കും. അതിലൂടെ സ്വന്തം പേരിൽ പ്രവർത്തിക്കുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം മനസ്സിലാക്കാൻ കഴിയും. ഇത് ട്രാക്ക് ചെയ്യാൻ കഴിയുന്ന ടിക്കറ്റ് ഐഡികളും ഉപഭോക്താക്കൾക്ക് നൽകും. മൊബൈൽ സിം കാർഡുകൾ നിയമവിരുദ്ധമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്നതിനാൽ ആണ് പുതിയ സേവനവുമായി ടെലികോം വകുപ്പ് എത്തുന്നത്. നിലവിൽ തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നമ്പറുകൾ ട്രാക്ക് ചെയ്യാം. ഉടൻതന്നെ മറ്റു സർക്കിളുകളിലും സേവനം ആരംഭിക്കുമെന്നാണ് അറിയിപ്പുകൾ വന്നിട്ടുള്ളത്.

Similar Posts