സ്വന്തമായി ഭൂമിയുള്ളവർ ആധാറുമായി ലിങ്ക് ചെയ്യണം, സംസ്ഥാന സർക്കാർ വിഞ്ജാപനം വന്നു

സംസ്ഥാനത്ത് ഏറ്റവും നിർണായകമായ ഒരു പുതിയ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. ഔദ്യോഗികമായ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. നമ്മുടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നമുക്ക് ഭൂമി ഉണ്ടായിരിക്കും. എന്നാൽ ഈ ഭൂമിക്ക് ഇനി ഒരു ഏകീകൃത തണ്ടപ്പേര് വരുത്താൻ വേണ്ടി പോകുകയാണ്. നിലവിൽ വിവിധ പ്രദേശങ്ങളിൽ ഒന്നു മുതൽ അഞ്ച് അക്കം വരെയുള്ള തണ്ട പ്പേരുകൾ പേരുകൾ ഉപയോഗിക്കുന്ന ഒരു സ്ഥിതിവിശേഷം മാറി. ഇനി 13 അക്ക തണ്ടപ്പേര് വരികയാണ്.

 

ആധാർ അധിഷ്ഠിതമാണ് ഇത്. അതായത് നമ്മുടെ ഭൂമി ആധാറുമായി ബന്ധിപ്പിച്ച് വിവരങ്ങളും അതോടൊപ്പം തന്നെ ബന്ധപ്പെട്ട സേവനങ്ങളും വളരെ വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാകുക എന്ന് എന്ന ഒരു സംവിധാനമാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നിലവിൽ ഈ പദ്ധതിക്കുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ തന്നെ ആലോചന ഉണ്ടായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രത്തിന് അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഈ ഒരു നിർണായക തീരുമാനം എടുത്തത്.

 

ഇതിനുവേണ്ട രജിസ്ട്രേഷൻ നടപടികൾ നടത്തിയശേഷമാണ് ബന്ധിപ്പിക്കൽ നടപടിയിലേക്ക് കടക്കുമെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല ഇത് പെട്ടെന്ന് ചെയ്യേണ്ട ആവശ്യമില്ല. നമുക്ക് അവകാശമുണ്ട് എന്നും സംസ്ഥാന സർക്കാർ ഇപ്പോൾ അറിയിക്കുന്നുണ്ട്. ഒരു പക്ഷേ ഇപ്പോൾ ബന്ധിപ്പിക്കൽ നടപടിക്ക് ചിലർ വിമുഖത പ്രകടിപ്പിച്ചാലും ഭാവിയിൽ ഇത് ചെയ്തേ മതിയാകൂ. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ഇടപാടുകൾ  തുടങ്ങിയവയ്ക്കെല്ലാം ഇനി ഇത്തരത്തിൽ ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കുകയും ചെയ്യും.

 

നിലവിൽ നമ്മുടെ രാജ്യത്ത് ആദ്യമായി കേരളത്തിൽ ആണ് ഈ സംവിധാനം കൊണ്ടുവരുന്നത്. വിവിധ സ്ഥലങ്ങളിൽ ചിലപ്പോൾ നമുക്ക് ഭൂമി ഉണ്ടായിരിക്കാം. ഓരോ വ്യക്തിക്കും ഏഴര ഏക്കറും ഒപ്പംതന്നെ കുടുംബത്തിനാണ് എങ്കിൽ നിലവിൽ 15 ഏക്കർ വരെ സ്ഥലപരിധി ആകാമെന്നാണ് വ്യവസ്ഥ വെച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ ചിലപ്പോൾ വ്യക്തിഗതമായി കാണാം. അതും വ്യത്യസ്ത പേരുകളിൽ ആയിരിക്കും അറിയപ്പെടുന്നത്. ഇനി ഈ ആധാർ അധിഷ്ഠിത ബന്ധിപ്പിക്കലിലൂടെ വിവിധ വില്ലേജുകളിൽ ഭൂമി ഉണ്ടെങ്കിലും വിവിധ 13 അക്ക തണ്ട പേരുകളിൽ ആയിരിക്കും.

 

ആധാർ അധിഷ്ഠിതമായ തുകൊണ്ടുതന്നെ ആധാറുമായി ലിങ്ക് ചെയ്ത് ഉപയോഗിക്കുന്നതിന് ഉതകുന്ന വിധത്തിലായിരിക്കും. വളരെ വൈകാതെ തന്നെ അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസുകൾ വഴിയും അല്ലെങ്കിൽ മറ്റു ഓൺലൈൻ സർവീസുകൾ വഴിയോ ഇത്തരത്തിൽ ലിങ്കിംഗ് സാധ്യമാകും. ആ ഒരു സമയത്ത് വ്യക്തികളുടെ സമ്മതപത്രം കൂടി വാങ്ങി ഭൂമി ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇതിൻറെ ഭാഗമായുള്ള നടപടിക്രമങ്ങൾ സർക്കാറിൻറെ ഭാഗത്തു നിന്ന് ആരംഭിച്ച് തുടങ്ങുകയാണ്. ഭാവിയിൽ ആധാർ ലിങ്കിംഗ് രജിസ്ട്രേഷൻ ഏറ്റവും അത്യാവശ്യം ആയി വരുന്നതാണ്. ഏറ്റവും വലിയ ഒരു ഭൂപരിഷ്കരണം എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

Similar Posts