സ്വന്തമായി ഭൂമിയുള്ളവർ ഈ 4 കാര്യങ്ങൾ ഉടൻ ചെയ്യണം!
കേരളത്തിൽ സ്വന്തമായി ഭൂമിയുള്ള എല്ലാവരും ശ്രദ്ധിച്ചിരിക്കണം. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി നിങ്ങൾക്ക് 4000 രൂപ വരെ ലഭ്യമാകും. സമ്മാൻ നിധി ലഭിച്ചുകൊണ്ടിരിക്കുന്ന ആളുകളും അത് തടസ്സസപ്പെട്ടിട്ടുള്ള ആളുകളും ഇനി അപേക്ഷ സമർപ്പിക്കാൻ പോകുന്ന ആളുകളുമെല്ലാം 4 കാര്യങ്ങൾ ശ്രദ്ധിക്കണം. കേന്ദ്ര സർക്കാരിന്റെ പുതിയ അറിയിപ്പുകളും ഗുണഭോക്താക്കളുടെ പുതിയ ലിസ്റ്റും പുറത്തുവന്നിട്ടുണ്ട്.
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി ലഭിച്ചുകൊണ്ടിരിക്കുന്ന അനർഹരായ ആളുകളെ പുറത്താക്കുന്ന നടപടി സംസ്ഥാനത്തു ആരംഭിച്ചിട്ടുണ്ട്. ഏകദേശം 33000 ത്തോളം പേർ അനര്ഹരായി ഈ തുക കൈപ്പറ്റുന്നുണ്ട് എന്നതാണ് പുറത്തു വന്നിട്ടുള്ള വിവരം. ഇപ്പോൾ ഇനി എത്രപേർ പുറത്തുപോകുമെന്നുള്ള കാര്യം സമ്മാൻ നിധി കൈപ്പറ്റുന്നവർ ശ്രദ്ധിക്കണം. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി 2000 രൂപ വെച്ചു നാലുമാസത്തെ ഇടവേളകളിലായി ഒരു വർഷത്തിൽ 6000 രൂപയാണ് സൗജന്യമായി അക്കൗണ്ട്കളിലേക്ക് അയയ്ക്കുന്നത്. 2018 ഫെബ്രുവരി മാസത്തിനു മുൻപ് സ്വന്തമായി ഭൂമി ഉള്ളവർക്ക് മാത്രമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചു തുക കൈപ്പറ്റുന്നതിനുള്ളതിനുള്ള അർഹതയുള്ളത്. കൂടാതെ 2 ഹെക്ടറിൽ താഴെ മാത്രം കൃഷിഭൂമിയുള്ള എല്ലാ നാമമാത്ര ചെറുകിട കർഷകർക്കും ഈ ആനുകൂല്യം ലഭ്യമാണ്. കൂടാതെ, അപേക്ഷകർ സർക്കാർ/അർദ്ധ സർക്കാർ ജോലിക്കാർ ആയിരിക്കരുത്. മാത്രമല്ല ഡോക്ടർമാർ, വക്കീലന്മാർ, എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവരും ആയിരിക്കരുത്. മേയറിനു മുകളിലുള്ള ജനപ്രതിനിധിയും ആവരുത്. ആദായ നികുതി അടയ്ക്കുന്നവരും ആയിരിക്കരുത്.
പുതിയതായി അപേക്ഷിക്കുന്നവർ ആണെങ്കിൽ സ്വന്തം ഭൂമിയുടെ കരമടച്ച റെസീപ്റ്റ് ,ആധാർ കാർഡ് , പാസ്സ്‌ബുക്, റേഷൻ കാർഡ് എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിൽ ചെല്ലുക. അവിടെ അപേക്ഷ സമർപ്പിക്കുക. ഈ ബന്ധപ്പെട്ട അപേക്ഷ കൃഷിഭവനിൽ എത്തിയ ശേഷം അപ്പ്രൂവൽ ആയതിനു ശേഷമേ നിങ്ങൾക്ക് ഈ പദ്ധതിയുടെ തുക ലഭിക്കൂ. കൃഷി ഓഫീസർ അപ്പ്രൂവൽ ചെയ്തോ എന്നറിയാൻ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ സൈറ്റിൽ കയറി ബെനിഫിഷ്യറി സ്റ്റാറ്റസ് നോക്കിയാൽ മതി. ഈ സമ്മാൻ നിധിയുടെ തുക പല കാരണങ്ങളാൽ തടസ്സപ്പെടാം. അപേക്ഷയിലെ പേരും ആധാർ കാർഡിലെ പേരും പാസ്സ്‌ബുക്കിലെ പേരും തമ്മിൽ സ്പെല്ലിങ്ങിലോ മറ്റോ പൊരുത്തക്കേടുണ്ടായാൽ സമ്മാൻ നിധിയുടെ തുക തടസ്സപ്പെടാം. സമ്മാൻ നിധിയിലേക്ക് നൽകുന്ന ബാങ്ക് അക്കൗണ്ട് കഴിവതും നാഷണലൈസ്ഡ് ആകുവാനും ശ്രദ്ധിക്കുക. സീറോ ബാലൻസ് അക്കൗണ്ടിന് ഒരുപാട് പരിമിതികൾ ഉണ്ട്.
ഭൂമിയുള്ളവർ ശ്രദ്ധിക്കുക.കേരള പിറവിയ്ക്കു ശേഷം 54 വര്ഷങ്ങള്ക്കു ശേഷവും ഏകദേശം 54% ത്തോളം ഭൂമിയുടെ റീസർവ്വെ മാത്രമേ നടന്നിട്ടുള്ളൂ. ബാക്കിയുള്ള 46% ത്തോളം ഭൂമിയുടെ റീസർവ്വെ യാണ് നടന്നുകൊണ്ടിരിക്കുന്നത്.റീസർവ്വെ നടക്കുന്നത് കൊണ്ടുതന്നെ ഭൂവുടമയ്ക്കു ഭൂമിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. അളന്നു വരുമ്പോൾ ബാക്കി വരുന്ന ഭൂമി മിച്ചഭൂമിയായി മാറുകയും ചെയ്യും. അതൊക്കെ കണ്ടുകെട്ടുകയും ചെയ്യും. പുറംപോക്കു ഭൂമിയൊക്കെ ആരെങ്കിലും സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ അത് സർക്കാർ പിടിച്ചെടുക്കുകയും ചെയ്യും.