സ്വന്തമായി വീട് എന്ന സ്വപ്നത്തിന് 6 ലക്ഷം രൂപ സർക്കാർ തരും, പണി പൂർത്തീകരിക്കാൻ 1.5 ലക്ഷം രൂപയും ലഭിക്കും

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഗൃഹ നിർമ്മാണത്തിന് ആവശ്യമായ പണം കയ്യിലില്ലാത്ത സാധാരണക്കാരായ ജനങ്ങൾക്ക് വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇത്തരത്തിൽ ഭൂരഹിതരായ ആളുകൾക്ക് പുനരധിവാസത്തിനും ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനും സർക്കാരിൽ നിന്നും ലഭിക്കുന്ന ഒരു സാമ്പത്തിക സഹായ പദ്ധതി കുറിച്ചാണ് താഴെ പറയുന്നത്.

ഈ പദ്ധതിയിലേക്ക് ആർക്കൊക്കെ അപേക്ഷിക്കാം എന്നും ഇങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ആറുലക്ഷം രൂപ വരെയാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. അത് വീട് നിർമ്മിക്കുന്നതിനു വേണ്ടിയാണ്. അതുകൂടാതെ വീടുപണി പൂർത്തീകരിക്കാത്ത ആളുകൾക്ക് ഒന്നര ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. പുതിയ വീട് നിർമ്മിക്കുന്ന വർക്ക് മാത്രമല്ല നിലവിൽ വീടിൻറെ പണി പൂർത്തീകരിക്കാൻ ഉള്ളവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.

ആറ് ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായമായി ലഭിക്കുന്നത്. വീടുപണി പൂർണ്ണ മാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഭൂരഹിതർക്ക് വീടു വയ്ക്കുന്നതിനായിട്ടും പൂർത്തീകരിക്കാൻ സാധിക്കാത്തവർക്ക് പൂർത്തീകരിക്കുന്നതിന് വേണ്ടിയും നൽകുന്ന സാമ്പത്തിക സഹായ പദ്ധതി നടപ്പിലാക്കുന്നത് പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷനാണ്. ഭൂരഹിതർക്ക് വീട് വെയ്ക്കുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് നോക്കാം.

വീടില്ലാത്ത പട്ടികജാതി വിഭാഗത്തിൽപെട്ട ഭൂരഹിതരായ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശത്തു കുറഞ്ഞത് അഞ്ച് സെൻറ് സ്ഥലം വീട് വയ്ക്കുന്നതിനായി വാങ്ങാൻ സാധിക്കുന്നതാണ്. 3.75 ലക്ഷം രൂപയാണ് ഗ്രാമപ്രദേശത്തെ വീട് വയ്ക്കാനായി ലഭിക്കുക. മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ കുറഞ്ഞത് മൂന്ന് സെൻറ് ഭൂമി വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്. ഇതിനായി 4.50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ആണ് ലഭിക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ ആറു ലക്ഷം രൂപയാണ് ഗ്രാൻഡ് ഇനത്തിൽ ലഭിക്കു ന്നത്. ഭൂമി വാങ്ങണം എന്ന കാര്യത്തിൽ നിബന്ധന ഇതിലുണ്ട്. ഈ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് തദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.

അപേക്ഷ നൽകേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റാൻ ആഗ്രഹിക്കുന്ന അർഹരായ വ്യക്തികൾ ജാതി വരുമാന സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറുടെ പക്കൽനിന്ന് ഭൂമിയില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, മറ്റു പദ്ധതികളിൽ നിന്നും ഭൂമി വാങ്ങുന്നതിന് സാമ്പത്തിക സഹായം ലഭിച്ചില്ല എന്ന് തെളിയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

ഇതിൻറെ അപേക്ഷ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് നോക്കാം. ബ്ലോക്ക്, മുൻസിപ്പൽ, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ഇതിന്റെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വാർഷികവരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്ക് ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് സാധിക്കുന്നത്. ഇനി വീടുപണി പൂർത്തീകരിക്കാത്തവർ ആണെങ്കിൽ അവർ എങ്ങിനെ യാണ്അ പേക്ഷ സമർപ്പിക്കേണ്ടത് എന്ന് നോക്കാം.

നിലവിൽ വീട് നിർമ്മാണം പൂർത്തീകരിക്കാത്ത പട്ടികജാതിക്കാർക്ക് എസ്റ്റിമേറ്റ് അനുസരിച്ച് പരമാവധി ഒന്നര ലക്ഷം രൂപയും അതുപോലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭവനനിർമ്മാണം പൂർത്തീകരിക്കുന്നതിനായി പ്രത്യേക ധനസഹായം ലഭിക്കുന്നതാണ്. വീടുപണി പൂർത്തീകരിക്കാത്ത വർക്ക് അപേക്ഷ സമർപ്പിക്കുന്നവർക്ക് വേണ്ട യോഗ്യത എന്തൊക്കെയാണെന്ന് നോക്കാം. സർക്കാർ നൽകുന്ന ഭവനനിർമ്മാണ പദ്ധതിയിൽ നിന്നും സാമ്പത്തികസഹായം കൈപ്പറ്റാതെ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. കൂടാതെ വീടിൻറെ മേൽക്കൂര നിർദേശിച്ച രീതിയിൽ പൂർത്തീകരിക്കാത്ത വർക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും.

വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. വീടു പണി പൂർത്തീകരിക്കാൻ അപേക്ഷ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് നോക്കാം. നിഷ്കർഷിച്ച മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വരുമാന സർട്ടിഫിക്കറ്റ്, വസ്തുവിനെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, അംഗീകരിച്ച എസ്റ്റിമേറ്റ്അവസാന ഗഡു എന്നാണോ കൈപ്പറ്റിയത് അതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം എന്നിവ സഹിതം പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചാൽ മതിയാകും. നിലവിൽ വീടു നിർമാണത്തിന് നൽകിവരുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയ വർക്ക് ഇതിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല.

Similar Posts