സ്വയം തൊഴിൽ നടത്താൻ 1 ലക്ഷം രൂപ വരെ ഒറ്റത്തവണ ധനസഹായം, 20% സബ്സീഡി 20000 രൂപ തിരിച്ചടവ് വേണ്ട

 സ്വയംതൊഴിൽ നടത്താൻ വേണ്ടി കേരള സർക്കാർ ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിയുടെ വിവരങ്ങൾ ആണ് താഴെ പറയുന്നത്. ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നതോടൊപ്പം 20 ശതമാനം സബ്സിഡി നൽകുന്നുണ്ട്. അതായത് ഇരുപതിനായിരം രൂപ തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ് ഈ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ വായ്പ ആർക്കൊക്കെ ലഭിക്കുമെന്നും, എന്തൊക്കെയാണ് ഇതിന്റെ മാനദണ്ഡങ്ങൾ എന്നും, എവിടെ നിന്നാണ് ലഭിക്കുക എന്നും എല്ലാം താഴെപ്പറയുന്നു.

ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിനായി ഗവൺമെൻറ് നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.  അത്തരത്തിൽ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് KESRU എന്നത്. കോവിഡ് കാലത്തും അല്ലാതെയും നിരവധി ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇത്തരത്തിൽ ജോലി ഇല്ലാത്ത ആളുകൾക്ക് ജോലി കണ്ടെത്താൻ വേണ്ടിയാണ് ഈ ധനസഹായം നൽകുന്നത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരമാവധി ഒരു ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന പദ്ധതിയാണിത്. അതിൽ 20 ശതമാനം സബ്സിഡി ആയി ലഭിക്കുന്നതാണ്. അതായത് ഇരുപതിനായിരം രൂപ ഒഴികെയുള്ള ബാക്കി തുക തിരിച്ചടച്ചാൽ മതിയാകും. പ്രവൃത്തി ദിവസങ്ങളിൽ എല്ലാ ജില്ലകളുടെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കളിൽ ചെന്നാൽ ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനും കഴിയുന്നതാണ്.

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ അംഗത്വം പുതുക്കി ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. സഹായകമായ ഒരു ലക്ഷം രൂപ ഒറ്റത്തവണയായി തന്നെ നമുക്ക് ലഭിക്കും. ഇതിനു വേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുടങ്ങാൻ പോകുന്ന ജോലിയുടെ ഒരു പ്ലാൻ അപേക്ഷിക്കുന്ന ആളുടെ കയ്യിൽ ഉണ്ടാകണമെന്ന് ഒരു നിബന്ധന ഇതിനുണ്ട്. ഇത്തരത്തിൽ നൽകുന്ന അപേക്ഷ എംപ്ലോയ്മെൻറ് അധികാരി വിശദമായി പരിശോധിച്ച് എംപ്ലോയ്മെൻറ് ഓഫീസിലേക്ക്കൈ മാറുന്നതാണ്.

ശേഷം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നാണ് ഇതിനുള്ള റാങ്കുകൾ നൽകുന്നതും, വായ്പകൾ ലഭ്യമാകുന്നതും. നാഷണലൈസ്ഡ് ഷെഡ്യൂൾഡ് ബാങ്കുകൾ വഴിയോ , KSFE കൾ വഴിയോ ഈയൊരു വായ്പ സഹായം ലഭിക്കുന്നതായിരിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാൻ പാടില്ല എന്നുള്ള നിബന്ധന ഇതിനുണ്ട്. 21 വയസ്സ് മുതൽ 50 വരെ പ്രായമുള്ള ആളുകൾക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുക. ബിരുദധാരികളായ വനിതകൾക്ക് ഇതിലേക്ക് അപേക്ഷ സമർപ്പിക്കുക യാണെങ്കിൽ അവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.

കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങളിൽ ജോലി നഷ്ടപ്പെട്ടിരിക്കുന്ന ആളുകൾക്കും സ്വന്തമായി തൊഴിൽ ചെയ്യാൻ സാധിക്കാത്ത ആളുകൾക്കും വളരെ ഉപകാരപ്രദം ആകുന്ന പദ്ധതിയാണിത്. അർഹരായവർ എത്രയും പെട്ടെന്ന് തന്നെ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ച് സഹായം നേടിയെടുക്കുക.

 

Similar Posts