“സ്വർണ വില” വീണ്ടും കൂടി കൊണ്ടിരിക്കുന്നു

കേരളത്തിൽ സ്വർണ വില വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു. മാർച്ച് മാസം അവസാനത്തിൽ സ്വർണവിലയിൽ നല്ല കുറവുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ രണ്ട് ദിവസമായി വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ പവന് 480 രൂപ കൂടി ഉയർന്നതോടെ രണ്ടുദിവസങ്ങളിലായി ഉണ്ടായ വർധന 920 രൂപയായി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻറെ വില 33, 800 രൂപയായി. ഒരു ഗ്രാമിന് 4, 225 രൂപയായി. ഇനി വരും നാളുകളിൽ സ്വർണവില കൂടുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

കഴിഞ്ഞ മാർച്ച് മാസത്തിൽ പവന് 1560 രൂപ വരെ കുറഞ്ഞു 32,880 രൂപയായിരുന്നു. അതിനുശേഷം രണ്ടു ദിവസത്തിനുള്ളിൽ ആണ് ഇത്രയും വില വർദ്ധന ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് ഗ്രാമിന് 115 രൂപ ഉയർന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ ( 31.1 ഗ്രാം സ്വർണ്ണം) വില 1730 ഡോളറായി ഉയർന്നു. രണ്ടുദിവസം കൊണ്ട് 50 ഡോളറാണ് വർധിച്ചത്.

അമേരിക്ക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതും, പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും സ്വർണത്തിന് ഡിമാൻഡ് കൂടാൻ ഇടയാക്കി. കൂടാതെ കോവിഡിന്റെ രണ്ടാം തരംഗം ആഗോള നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് ആകർഷിക്കുന്നുണ്ട്. വെള്ളി വിലയിലും വർധനവ് ഉണ്ടായി.

Similar Posts