സൗദിയിൽ സ്വദേശിവൽക്കരണം, ഷോപ്പിംഗ് മാളുകളിൽ പ്രവാസികളെ ഒഴിവാക്കുന്നു

സൗദിയിലെ ഷോപ്പിംഗ് മാളുകളിൽ ആഗസ്റ്റ് 4 മുതൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ആലോചന. അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിൽ മുഴുവനായും, മറ്റു തസ്തികകളിൽ പകുതിയോളം ജോലികളും സൗദിയിലെ സ്വദേശികൾക്ക് ആയി മാറ്റിവയ്ക്കും. ഇതോടെ നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്ക് ജോലി നഷ്ടമാകും.

ശുചീകരണം, കയറ്റിറക്ക്, ഗെയിം റിപ്പയർ ടെക്നീഷ്യൻ, ബാർബർ ജോലികളിൽ വിദേശികൾക്ക് തുടരാം. പക്ഷേ ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം ആകെ തൊഴിലാളികളുടെ 20 ശതമാനത്തിൽ കവിയാൻ പാടില്ല എന്നതാണ് പുതിയ നിയമം.

റസ്റ്റോറൻറ്, കോഫി ഷോപ്പ്, ഇൻഡോർ സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ മാനേജർമാർ, കൊമേഴ്സ്യൽ മാനേജർ, സെയിൽസ് സൂപ്പർവൈസർ, ക്യാഷ് കൗണ്ടർ സൂപ്പർവൈസർ തുടങ്ങിയ മേഖലകളിലാണ് 100% സ്വദേശിവത്കരണം. മാളുകളിലെ കോഫി ഷോപ്പിൽ 50 ശതമാനം, റെസ്റ്റോറന്റിൽ 40 ശതമാനം ഈ രീതിയിൽ ഒഴിവുകൾ മാറ്റിവയ്ക്കണം. 51, 000 സ്വദേശികൾക്ക് ജോലി ലക്ഷ്യമിട്ടാണ് പദ്ധതി. വൻകിട സെൻട്രൽ മാർക്കറ്റ്, റസ്റ്റോറൻറ്, കോഫി ഷോപ്പ്, എന്നിവിടങ്ങളിലെ സ്വദേശിവൽക്കരണ അനുപാതം ഇനിയും ഉയർത്താൻ സാധ്യതയുണ്ട്. ഒരുപാട് മേഖലകളിൽ സ്വദേശിവൽക്കരണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Similar Posts