സൗമ്യക്ക് ഇസ്രയേലിന്റെ ആദരമായി ഓണററി പൗരത്വവും, നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രായേൽ

ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ നേഴ്സ് സൗമ്യ സന്തോഷിന് പ്രത്യേക ആദരവുമായി ഇസ്രായേൽ. ഇസ്രയേൽ സൗമ്യ സന്തോഷിനെ ഓണററി പൗരത്വവും കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും ഇസ്രയേൽ എംബസിയിലെ ഉപമേധാവി അറിയിച്ചു.

ഇസ്രായേൽ ജനതയുടെ വിശ്വാസത്തെ കണക്കിലെടുത്താണ് സൗമ്യ ഓണററി പൗരത്വം അർഹയാണെന്നും തീരുമാനിച്ചത്. തങ്ങളിലെ ഒരാളായാണ് ഇസ്രയേൽ ജനത സൗമ്യ സന്തോഷിനെ കാണുന്നതെന്നാണ് മേധാവി അറിയിച്ചത്. ഇവർക്ക് ദേശീയ ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നഷ്ടപരിഹാരം ലഭ്യമാക്കും അതുപോലെ സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേൽ സംരക്ഷിക്കുമെന്നും എംബസി ഉപമേധാവി അറിയിച്ചു. ആദരസൂചക പൗരത്വം നല്‍കാന്‍ തീരുമാനിച്ച ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു.

ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ മാലാഖയായാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് സൗമ്യയുടെ സംസ്കാര ചടങ്ങിൽ എത്തിയ കോൺസൽ ജനറൽ
പറഞ്ഞിരുന്നു. സൗമ്യയുടെ മകന് അദ്ദേഹം ഇന്ത്യയുടെയും ഇസ്രായേലിനെയും പതാക അടങ്ങിയ ബാഡ്ജ് നൽകിയാണ് മടങ്ങിയത്. കഴിഞ്ഞ പത്ത് വർഷമായി ഇസ്രായേലിലെ അഷ്ക ലോണിൽ കെയർടേക്കർ ആയി ജോലി ചെയ്യുകയായിരുന്നു ഇടുക്കി സ്വദേശിയായ സൗമ്യ. സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെൻറ്ലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെടുന്നത്

Similar Posts