സർക്കാരിന്റെ ഏറ്റവും പുതിയ വാതിൽപ്പടി സേവനം; അർഹരായവർക്ക് അവരുടെ വീട്ടുപടിക്കൽ ധനസഹായം
സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ക്ഷേമ പദ്ധതി ഇപ്പോൾ രൂപം കൊണ്ടിരിക്കുകയാണ്. അതിന്റെ ആനുകൂല്യങ്ങൾ ഓരോരുത്തരുടെയും വീടുകളിലെത്തി തന്നെ കൈമാറുന്ന ഒരു രീതിയാണ് സർക്കാരിന്റെ “വാതിൽപ്പടി സേവനം. “അതായത് സർക്കാരിന്റെ സേവനങ്ങൾ വീട്ടുപടിക്കലേക്ക് എത്തുന്നു എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രൂപം കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് വാതിൽപ്പടി സേവനം. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സമയത്ത് നടത്തിയ വാഗ്ദാനം അനുസരിച്ചു ഇപ്പോൾ പൂർത്തിയാകുവാൻ പോകുന്ന ഒരു പദ്ധതി ആണിത്. സർക്കാരിന്റെ അഞ്ചോളം വരുന്ന ധന സഹായം അല്ലെങ്കിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ആണ് ഇതിലൂടെ നടക്കാൻ പോകുന്നത്.
നിലവിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യഘട്ടത്തിൽ ഈ പ്രവർത്തനങ്ങൾ നടക്കുന്നു. അതിനുശേഷം പോരായ്മകൾ പരിഹരിച്ചു ഡിസംബർ മാസത്തോടുകൂടി സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പിലാക്കും. നിലവിൽ മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ് വിതരണം, ക്ഷേമ പെൻഷന്റെ വിതരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം, ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം ഇങ്ങനെ 5തരത്തിൽ ഉള്ള ക്ഷേമ പ്രവർത്തനങ്ങൾ ആണ് ഈ പദ്ധതി വഴി നടപ്പിലാകാൻ പോകുന്നത്.
പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് നമ്മൾ അവിടേക്ക് ചെല്ലേണ്ട ആവശ്യം ഇല്ല. പഞ്ചായത്ത് അധ്യക്ഷൻമാർ, വാർഡ് പ്രധിനിധികൾ, തുടങ്ങിയവർ അർഹരായവരെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ആശ പ്രവർത്തകർ, കുടുംബ ശ്രീ അംഗങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നമ്മുടെ സാമൂഹ്യ പശ്ചാത്തലവും, സാമ്പത്തിക അവസ്ഥയും പരിശോധിച്ച ശേഷം അർഹരായവരെ തിരഞ്ഞെടുക്കുന്നു. ഈ രീതിയിൽ സർക്കാരിന്റെ സഹായങ്ങൾ അർഹരായവർക്ക് മാത്രം എത്തിച്ചേരുന്നു.
മുൻഗണനാ വിഭാഗത്തിൽ റേഷൻ കാർഡുകൾ കൈവശം ഉള്ളവർ, പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവർ, പരസഹായം കൂടാതെ ജീവിക്കുന്നവർ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കിടപ്പു രോഗികൾ, മാറാരോഗങ്ങൾ ഉള്ളവർ, ഇങ്ങിനെയൊക്കെ ഉള്ളവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന ലഭിക്കുന്നത്. ഡിസംബർ മാസത്തോടെ പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.