സർക്കാരിന്റെ ഏറ്റവും പുതിയ ധനസഹായം പ്രതിമാസം 5000 രൂപ വീതം, അർഹത ആർക്കൊക്കെ?

നിരവധി സഹായങ്ങളാണ് പൊതു ജനങ്ങൾക്കായി കേന്ദ്ര സംസ്ഥാന സർക്കാർ ഈ കോവിഡ് സാഹചര്യത്തിൽ ഒരുക്കിയത്. കോവിഡ് വന്ന് മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് കേന്ദ്ര ധന സഹായമായി 50000 രൂപ നൽകുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തിൽ മറ്റൊരു സന്തോഷ വാർത്ത കൂടി പൊതു ജനങ്ങൾക്കായി എത്തിയിരിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ ധനസഹായം ആണിത്. ഈ ഒരു പദ്ധതി വഴി സംസ്ഥാനത്തെ നിരവധി ആളുകൾക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ പോകുന്നത്. ഈ കോവിഡ് പശ്ചാത്തലത്തിൽ വളരെ വലിയൊരു സന്തോഷ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കോവിഡ് ധന സഹായമാണ് ഇനി നടപ്പിലാക്കാൻ പോകുന്നത്.

സംസ്ഥാനത്തെ നിരവധി ആളുകൾക്ക് ഈ സഹായം ലഭിക്കും എന്നുള്ള കാര്യം തീർച്ചയാണ്. പ്രതിമാസം 5000 രൂപ വീതമാണ് ഈ പദ്ധതി വഴി ലഭിക്കാൻ പോകുന്നത്.3 വർഷത്തേക്ക് തുടർച്ചയായി  ഈ തുക ലഭിക്കും. മുൻഗണന  റേഷൻ കാർഡുകൾ ആയ പിങ്ക്, മഞ്ഞ തുടങ്ങിയ കാർഡുടമകൾക്കാണ് ഈ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.

മാത്രമല്ല, ആശ്രയ പദ്ധതിയിൽ അംഗങ്ങൾ ആയവർക്കും, ക്ഷേമ പെൻഷൻ വാങ്ങുന്നവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. കുടുംബത്തിന്റെ അത്താണിയായിരുന്ന ആൾ കോവിഡ് മൂലം മരണപെട്ടിട്ടുണ്ട് എങ്കിൽ അവരുടെ കുടുംബത്തിലെ അംഗങ്ങൾക്ക് ഈ പദ്ധതിയിലെ ആനുകൂല്യങ്ങൾക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കും.

30 ദിവസത്തിനുള്ളിൽ തന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന് ഗവണ്മെന്റ് പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. വിവരങ്ങൾ വെരിഫൈ ചെയ്യുന്നതിന് വേണ്ടി നേരിട്ട് ഹാജരാകേണ്ട ആവശ്യം ഇല്ല. മാത്രമല്ല സമർപ്പിക്കുന്ന രേഖകളിലെ സത്യാവസ്ഥ പരിശോധിച്ചു ഉടൻ തന്നെ തുക ലഭിക്കുകയും ചെയ്യും.

തുക ലഭിക്കുന്ന മാസം മുതൽ 3 വർഷത്തേക്കാണ് എല്ലാ മാസവും 5000 രൂപ വീതം ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി അക്കൗണ്ടുകളിലേക്ക് എത്തുന്നത്. ഈ പദ്ധതിയുടെ അപേക്ഷ തിയതിയും മറ്റു വിവരങ്ങളും വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും. ഈ കോവിഡ് കാലത്ത് ഏറ്റവും വലിയ ഒരു ധന സഹായമായിരിക്കും ഈ പദ്ധതി എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അർഹരായ എല്ലാവരും ഈ പദ്ധതിയിലേക്ക് അപേക്ഷ കൊടുക്കാൻ ശ്രദ്ധിക്കുക.