നിങ്ങൾ സ്വയം സംരംഭം ആരംഭിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ സംസ്ഥാന സർക്കാർ സാമ്പത്തിക പിന്തുണയുമായി നിങ്ങളുടെ കൂടെയുണ്ട്. അതായത് കേരളത്തിൽ തന്നെ ചെറിയൊരു സംരംഭം തുടങ്ങാൻ സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ വരെ എല്ലാവർക്കും നൽകുന്ന ഒരു പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ഈ പ്രതിസന്ധി മൂലം ലക്ഷക്കണക്കിന് ആളുകൾക്കാണ് സ്വന്തം ജോലി നഷ്ടമായത്. കേരളത്തിൽ വൻകിട വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും സ്ഥാപിച്ചു എല്ലാവർക്കും ജോലി നൽകുക എന്നതും നടക്കുന്ന കാര്യവുമല്ല. എന്നിരുന്നാലും ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ പലരും പല വഴിക്ക് ശ്രമിക്കുന്നുണ്ട്. അത്തരക്കാർക്ക് വേണ്ടിയാണ് സർക്കാരിന്റെ ഈ പുതിയ പദ്ധതി. ഈ സാഹചര്യത്തിൽ പ്രൊപ്രൈറ്ററിഷിപ്പ് അല്ലെങ്കിൽ ഒറ്റയാൾ സംരംഭങ്ങൾക്ക് സാധ്യത ഉണ്ടാകുന്നത്.
ഈ പുതിയ പദ്ധതിയിലൂടെ ഇത്തരം സംരംഭങ്ങൾക്കാണ് സഹായം ലഭിക്കുകയുള്ളൂ. ഒരു വ്യക്തി മാത്രം നടത്തുന്ന സ്ഥാപനം ആയിരിക്കണം. സാധന നിർമാണ ശാലകൾ, ഫുഡ് പ്രോസസ്സിംഗ് സ്ഥാപനങ്ങൾ, വിവിധ തൊഴിൽ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനങ്ങൾ തുടങ്ങിയവക്ക് ആനുകൂല്യങ്ങൾ ലഭിക്കും. പൊതു വിഭാഗം,പ്രത്യേക വിഭാഗം എന്നിങ്ങനെ രണ്ടു രീതിയിൽ ആണ് അപേക്ഷകരെ തരം തിരിച്ചിട്ടുള്ളത്. വനിതകൾ, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർ, വിമുക്ത ഭടന്മാർ, അംഗ പരിമിതർ,40 വയസ്സിനു താഴെയുള്ള യുവാക്കൾ എന്നിവർക്കാണ് കൂടുതൽ സാധ്യത ഉള്ളത്. ഈ വിഭാഗത്തിൽ പെട്ടവർക്ക് സംരംഭ ചിലവിന്റെ 40% മാർജിൻ മണി ഗ്രാന്റ് ആയി ലഭിക്കും. 4 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.
വലിയ മുതൽ മുടക്ക് ഇല്ലാതെ ആരംഭിച്ചു ഭാവിയിൽ വലിയ സംരംഭം ആയി മാറാൻ ഇതിലൂടെ സാധിക്കും. പൊതു വിഭാഗത്തിൽ പെട്ടവർക്ക് സംരംഭക ചിലവിന്റെ 30% ഗ്രാന്റ് ആയി ലഭിക്കും. പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് 20% ഗ്രാന്റ് ആയി ലഭിക്കും. നാനോ സംരംഭങ്ങൾ വ്യാപിപ്പിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിരം മൂലധനവും പ്രവർത്തന മൂലധനവും അടക്കം പദ്ധതി ചിലവ് 10 ലക്ഷം രൂപയിൽ ഉൾപ്പെടുന്ന സംരംഭങ്ങൾക്കാണ് ഈ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
പദ്ധതിയിലേക്ക് അപേക്ഷിച്ചു 6 മാസത്തിനുള്ളിൽ സംരംഭം തുടങ്ങാം. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ 6 മാസം കൂടി നീട്ടി നൽകും. ഗ്രാന്റ് നേടി കഴിഞ്ഞാൽ തുടർന്നുള്ള 3 വർഷം യൂണിറ്റ് പ്രവർത്തിപ്പിക്കണം. താലൂക് വ്യവസായ ഓഫീസുകൾ വഴിയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്,മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ വികസന ഓഫീസറെ ബന്ധപ്പെട്ടാൽ മതിയാകും.