സർക്കാരിന്റെ വിവിധ സർട്ടിഫിക്കറ്റുകൾക്ക് നടപടി ക്രമങ്ങൾ ലഘുകരിച്ചു, സൗജന്യമായി അപേക്ഷിക്കാം

സർക്കാരിന്റെ വിവിധ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും ഇപ്പോൾ നടപടി ക്രമങ്ങൾ ലഘുകരിച്ചു ഉത്തരവായിട്ടുണ്ട്. ഇനിമുതൽ വലിയ തുക നമ്മുടെ കയ്യിൽ നിന്നും ഇറങ്ങില്ല എന്നുവേണം പ്രതീക്ഷിക്കാൻ. അപേക്ഷകളെല്ലാം സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.

നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ നിലവിൽ വില്ലേജ് ഓഫീസറുടെ പക്കൽ താഴെ പറയുന്ന 6രേഖകളിൽ ഒന്ന് സമർപ്പിച്ചാൽ മതിയാകും. താമസ സ്ഥലത്തിനുള്ള തെളിവ്,5വർഷം തുടർച്ചയായി താമസിക്കുന്നതിനുള്ള തെളിവ്, ജനന സർട്ടിഫിക്കറ്റ്, sslc സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, രക്ഷകർത്താക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ്. അഡ്രസ്സിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്‌, റേഷൻ കാർഡ്, കറണ്ട് ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ.

ഇനി വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഒഴിവാക്കി കേരളത്തിൽ ജനിച്ചുള്ള ആളുകൾക്ക് ജനന സർട്ടിഫിക്കറ്റ്,5വർഷം കേരളത്തിന്റെ വിദ്യാഭ്യാസ കേന്ദ്രത്തിൽ പഠിച്ചതിന്റെ രേഖകൾ, കൂടാതെ സത്യപ്രസ്താവനയുമുണ്ടെങ്കിൽ നേറ്റീവ് ആയി പരിഗണിക്കും. കേരളത്തിന് പുറത്തു ജനിച്ചവർക്ക് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് മതിയാകും.

റെസിഡൻസ് സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ആധാർ കാർഡ്, ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി റെസിപ്റ്റ് എന്നിവയിലേതെങ്കിലും ഹാജർക്കിയാൽ മതി. മറ്റു രേഖകൾ ഇല്ലാത്തവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയാകും.

മൈനൊരിറ്റി സർട്ടിഫിക്കറ്റ് നിലവിൽ വില്ലേജ് ഓഫീസർ, തഹസീൽദാർ എന്നിവരാണ് അഡ്മിഷൻ കാര്യങ്ങൾക്കായി ഇത് നൽകുന്നത്. അപേക്ഷകന്റെ sslc ബുക്ക്‌, വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇതിന്റെ ആവശ്യമില്ല.

ലൈഫ് സർട്ടിഫിക്കറ്റ് നിലവിൽ വില്ലേജ് ഓഫീസർ, തഹസീൽദാർ, ഗസ്സെറ്റെഡ് ഓഫീസർ തുടങ്ങിയവരാണ് ഇത് നൽകി വരുന്നത്. കിടപ്പു രോഗിയാണെങ്കിൽ വീട്ടിൽ പോയി നൽകണമെന്നാണ് വ്യവസ്ഥ. റേഷൻ കാർഡ്, തിരിച്ചറിയൽ രേഖ, തുടങ്ങിയവ ഹാജരാക്കേണ്ടി വരും.

ജാതി സർട്ടിഫിക്കറ്റ് നിലവിൽ വില്ലേജ് ഓഫീസർ, തഹസീൽദാർ എന്നിവരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. Sslc ബുക്ക്‌, വിദ്യാഭ്യാസ രേഖകൾ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. Sslc ബുക്കിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ജാതി സർട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാവുന്നതാണ്.

മിശ്ര വിവാഹ സർട്ടിഫിക്കറ്റ് ഭാര്യയുടെയും ഭർത്താവിന്റെയും sslc സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സബ് രജിസ്ട്രാറോ തദ്ദേശ സ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റ് ഉം ഉണ്ടെങ്കിൽ മിശ്ര വിവാഹ സർട്ടിഫിക്കറ്റ് ആയി ഉപയോഗിക്കാം.

ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്  ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്‌, വോട്ടർ ഐഡി കാർഡ്, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിവ യാതൊരു രേഖയുമില്ലാത്ത പൗരൻ സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് വില്ലേജ് ഓഫീസറുടെ മുൻപാകെ ഹാജരാക്കി ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് നിഷ്കര്ഷിച്ചിട്ടുള്ളത്.

കുടുംബങ്ങാത്വ സർട്ടിഫിക്കറ്റ്, കുടുംബമെന്നാൽ അപേക്ഷകൻ, ഭാര്യ, ഭർത്താവ്, കുട്ടികൾ, അപേക്ഷകന്റെ കൂടെ താമസിക്കുന്ന അച്ഛനമ്മമാർ തുടങ്ങിയവരാണ്. കുടുംബാംഗങ്ങളുടെ പ്രായം, ബന്ധം എന്നിവ സർട്ടിഫിക്കറ്റിൽ ഉണ്ടാകും. റേഷൻ കാർഡ്, സത്യവാങ്മൂലം, അയൽക്കാരുടെ പ്രസ്താവന എന്നിവയാണ് ആവശ്യമുള്ളത്.. റേഷൻ കാർഡിലുള്ള അംഗങ്ങൾ കുടുംബത്തിലെ അംഗങ്ങൾ ആയി കണക്കാക്കാം. പുതിയ നിയമമാനുസരിച് റേഷൻ കാർഡ് കുടുംബങ്ങാത്വ സർട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാവുന്നതാണ്.

Similar Posts