സർക്കാരിന്റെ “സ്മാർട്ട്‌ കിച്ചൻ” പദ്ധതി വരുന്നു, പാചകവാതകവും ഗൃഹോപകരണങ്ങളും നൽകും

പാചകം എന്നത് സ്ത്രീകളുടെ മാത്രം ചുമതല എന്നതിൽ നിന്ന് പുരുഷൻമാരുടേത് കൂടി ആക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയിരിക്കുന്നു. പാചകവും ശുചീകരണവും ഉൾപ്പെടെയുള്ള ജോലികൾ കുടുംബാംഗങ്ങളുടെയും തുല്യ ഉത്തരവാദിത്തമാണെന്ന് ഉറപ്പാക്കുവാൻ വനിതാ ശിശു വികസന വകുപ്പ് പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക പരിശീലനം നൽകുന്നു. ഗാർഹിക ജോലികളിൽ തുല്യത ഉറപ്പാക്കുവാനും, കാഠിന്യം കുറയ്ക്കുവാനും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച “സ്മാർട്ട് കിച്ചൻ” പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണവും നൽകും.

വിവിധ നിർദേശങ്ങളുമായി കരട് കർമ്മ പദ്ധതി തയ്യാറാക്കി. ‘പങ്കാളിത്ത പാചകം, രസകരമായ പാചകം’ എന്ന സന്ദേശം മുൻനിർത്തി പുരുഷന്മാർക്ക് പാചകവിദഗ്ധരെ വച്ചാണ് പരിശീലനം നൽകുന്നത്. കുട്ടികൾക്ക് കൈറ്റ് വിക്ടേഴ്സ് വഴിയാകും പാചക ക്ലാസുകൾ. കുട്ടികളുടെ മികച്ച പാചകത്തിനു സമ്മാനവും നൽകും.

ഗൃഹോപകരണങ്ങൾ ക്കുള്ള പലിശരഹിത വായ്പ ഭർത്താവിന്റെയും ഭാര്യയുടെയും പേരിൽ സംയുക്തമായി അനുവദിക്കും. ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തി ഇതിനുവേണ്ടിയുള്ള കർമ്മ പദ്ധതിയുടെ നിർദ്ദേശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒന്നാമതായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അടുക്കള സ്മാർട്ടാക്കാൻ ഗൃഹോപകരണങ്ങൾ വാങ്ങുവാൻ കെഎസ്എഫ്ഐയുടെ പലിശരഹിത വായ്പ നൽകുന്നു. ഈ കുടുംബങ്ങളിൽ പാചകത്തിന് സൗജന്യമായി പ്രകൃതിവാതക വിതരണവും നൽകുന്നുണ്ട്.

ആദിവാസി ഊരുകളിൽ സ്ത്രീപുരുഷ പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാകും. തുല്യത, പങ്കാളിത്തം, ജെൻഡർ, പാചക പരിശീലനം എന്നിവ മുൻനിർത്തി സ്കൂൾ കോളേജ് തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരിക്കും. പാചകം എളുപ്പമാക്കുന്ന ഉൽപ്പന്നങ്ങൾ കുടുംബശ്രീ വഴി ലഭ്യമാക്കുവാൻ പ്രാദേശികം കൗണ്ടറുകളും സ്ഥാപിക്കും. ഈ പദ്ധതിയുടെ നിർവഹണം വനിതാ ശിശു വികസന വകുപ്പ് ആണെങ്കിലും ചീഫ് സെക്രട്ടറി അധ്യക്ഷനും വകുപ്പ് പ്രതിനിധികളും അംഗങ്ങളായ സമിതിയാണ് ഈ പദ്ധതി ഏകോപിപ്പിക്കുന്നത്. കരട് കർമ്മ പദ്ധതി ഭേദഗതികളോടെ സമിതി അംഗീകരിച്ച ശേഷം സർക്കാർ ഇതിൻറെ ഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കും.

രാജ്യത്തെ ഏറ്റവും വലിയ സോഷ്യൽ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അതിന്റെ ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ ഇന്ത്യയിൽ കർശനമാക്കുന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒക്ടോബറിൽ 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചതായി വാട്സാപ്പിലെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിന്റ് റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ട് ഫീച്ചറിലൂടെ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ് ബാക്കിനുള്ള പ്രതികരണമായി അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മീറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് അറിയിച്ചു. തെറ്റായ പ്രവർത്തനങ്ങൾ ആദ്യം തന്നെ തടയുന്നതാണ് നല്ലത് എന്ന് വാട്സ്ആപ്പ് കമ്പനി വിശ്വസിക്കുന്നു.

അപകടം സംഭവിച്ചത് കണ്ടെത്തുന്നതിനേക്കാൾ നല്ലത് നേരത്തെ കണ്ടുപിടിച്ച് കൈകാര്യം ചെയ്യുന്നത് ആണെന്നും വാട്സ്ആപ്പ് റിപ്പോർട്ടിൽ പറയുന്നു. 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടോമാറ്റഡ് ബൾക്ക് മെസ്സേജിങ്ങിന്റെ അനധികൃത ഉപയോഗങ്ങൾ മൂലമാണെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്രസ്താവിച്ചിരുന്നു.

വാട്ട്സ്ആപ്പിന് ഇന്ത്യയിൽ ഒരു പരാതി സെൽ ഉണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയിൽ അല്ലെങ്കിൽ സ്‌നയിൽ മെയിൽ വഴി ഓഫീസറെ ബന്ധപ്പെടാം. ഇത്തരം നടപടികളിലൂടെ വാട്സാപ്പിലെ ദുരുപയോഗങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് കമ്പനി കരുതുന്നത്.

Similar Posts