സർക്കാരിന്റെ സൗജന്യ ധനസഹായം..!! ഇരുപതിനായിരം രൂപ ലഭിക്കും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ സംസ്ഥാനത്ത് സർക്കാരിന്റെ വിവിധങ്ങളായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാണ്. നമ്മുടെ സംസ്ഥാനത്തെ നിരവധി ജനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പിന്റെ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. നിരവധിയായ പദ്ധതികളാണ് ഇതിനുവേണ്ടി സമൂഹ്യനീതി വകുപ്പ് ഒരുക്കിയിരിക്കുന്നത്. സമൂഹ്യനീതി വകുപ്പിന്റെ വിവിധ ആനുകൂല്യങ്ങളിൽ ഒന്നാണ് വിവിധങ്ങളായ ആക്രമണങ്ങൾക്ക് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരാവസ്ഥയിൽ കഴിയുന്ന ആളുകൾക്കും ഉള്ള ധനസഹായം.
നമ്മുടെ സംസ്ഥാനത്ത് ദിനംപ്രതി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വാർത്തകൾ ദിവസേന വന്നുപോകുമെങ്കിലും ആക്രമണത്തിനിരയായ ആളുകളുടെ പിന്നീടുള്ള ജീവിതത്തെ പറ്റി ആരും അന്വേഷിക്കാറില്ല. വളരെയധികം പരിതാപ സ്ഥിതിയിലാണ് യഥാർത്ഥത്തിൽ പിന്നീട് അവരുടെ ജീവിതം ഉണ്ടായിരിക്കുക.
ഇങ്ങനെയുള്ള ആളുകളെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ഇവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ധനസഹായം സാമൂഹ്യ നീതി വകുപ്പ് നൽകുന്നത്. 20000 രൂപ വരെയാണ് ഈ പദ്ധതി വഴി വിതരണം ചെയ്യുന്ന ആനുകൂല്യം. കൂടാതെ അതിക്രമങ്ങൾക്ക് ഇരയായി മരണപ്പെട്ട ആളുകളുടെയും ഗുരുതരാവസ്ഥയിൽ കഴിയുന്ന ആളുകളുടെയും മക്കൾക്ക് ചികിത്സ ധനസഹായവും സാമൂഹ്യനീതി വകുപ്പ് പ്രധാനം ചെയ്യുന്നുണ്ട്. ഇത് സമൂഹത്തിന് വളരെയധികം പ്രചോദനം നൽകുന്ന ഒരു പദ്ധതിയാണ്. അർഹരായ എല്ലാ ആളുകൾക്കും അടുത്തുള്ള സാമൂഹ്യനീതി വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടാൽ പദ്ധതിയുമായി സംബന്ധിച്ച് വിശദ വിവരങ്ങൾ അറിയാനും അപേക്ഷകൾ നൽകാനും സാധിക്കും. ആയതിനാൽ എല്ലാവരും ഉടൻതന്നെ പദ്ധതിയുടെ ആനുകൂല്യത്തിന് ആയി അപേക്ഷ നൽകേണ്ടതാണ്.