സർവീസ് ചരിത്രത്തിൽ ആദ്യം, വിസ്മയ കേസിൽ കിരൺകുമാറിനെ പിരിച്ചുവിട്ടു
കേരള ചരിത്രത്തിൽ ആദ്യമായി ഭാര്യ മരിച്ച കേസിൽ ഭർത്താവിനെ പിരിച്ചുവിട്ടു. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തത് നമ്മളേവരും ഞെട്ടലോടെയാണ് കേട്ടത്. വിവാഹം കഴിഞ്ഞ് ആദ്യനാളുകൾ സന്തോഷത്തോടെ കഴിഞ്ഞെങ്കിലും സ്ത്രീധനം കുറഞ്ഞതിൻ്റെയും സ്ത്രീധനമായി കൊടുത്ത കാർ പോരെന്നും പറഞ്ഞായിരുന്നു പീഡനം: കൊല്ലത്തെ മോട്ടോർ വാഹന വകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു പ്രതിയായ കിരൺ കുമാർ.
സ്ത്രീധന വിഷയത്തെ തുടർന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്ന വിസ്മയയെ കിരൺ പിന്നീട് കൂട്ടിക്കൊണ്ട് പോകുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം വിസ്മയയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മരണത്തിന് തലേ ദിവസം വരെ കിരൺ മർദിച്ചിരുന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ കിരൺകുമാറിനെ അന്വേഷണ വിധേയമായി 45 ദിവസത്തേക്ക് സസ്പെൻ്റ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണം നടത്തുകയും കിരണി നോട് നേരിട്ട് വിശദീകരണം ചോദിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി വകുപ്പ് മന്ത്രി ആൻറണി രാജു പത്രസമ്മേളനത്തിൽ പറഞ്ഞു. കേരള സിവിൽ സർവീസ് ചട്ടം 1960 പ്രകാരമാണ് പിരിച്ചുവിടൽ ഈ ചട്ട സ്വകാരം സ്ത്രീ വിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ രീതിയിൽ മോശമായ പ്രവർത്തനങ്ങൾ നടത്തി മോട്ടർ വാഹന വകുപ്പിനും സർക്കാരിനും ചീത്ത പേര് വരുത്തി എന്നതിലാണ് പിരിച്ചുവിടൽ. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിനെ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കുകയോ എന്നതാണ് സർക്കാർ ചട്ടം.
കിരൺ പ്രൊബോഷൻ പിരീഡിലായതിനാൽ പെൻഷൻ ലഭിക്കില്ലെന്നും ഇനി മറ്റൊരു സർക്കാർ സർവീസിൽ പ്പവേശിക്കാനും കഴിയില്ല. വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും രണ്ടാണെന്നും പോലീസ് അന്വേഷണം തുടരുമെന്നും മന്ത്രി അറിയിച്ചു. വിസ്മയക്ക് നീതീ ലഭിച്ചുവെന്നും പോലിസിൽ വിശ്വാസമുണ്ടെന്നും അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും വിസ്മയയുടെ കുടുംബം അഭിപ്രായപ്പെട്ടു.