ഹീറോയുടെ AE സീരീസിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾ, ബൈക്കുകൾ ഉടൻ വിപണിയിൽ

ഹീറോയുടെ വിപണിയിലേക്ക് എത്തിയ ഇലക്ട്രിക് സ്‌കൂട്ടറുകളെ പരിചയപ്പെടാം. AE-29 എന്ന കംഫർട് സ്‌കൂട്ടർ 3കിലോവാട്ട്ബാ റ്ററി, 80 കിലോമീറ്റർ റേഞ്ച് ആണ് ഈ സ്‌കൂട്ടറിനുള്ളത്. ടോപ് സ്പീഡ് 9സെക്കൻഡിൽ 60കിലോമീറ്റർ ആണ്.

ട്രെൻഡ് സീരിസിലുള്ള എന്ന മോഡലാണ് അടുത്തത്.വിവിധ കളറുകളിൽ ഉള്ള ട്രെൻഡി AE-8സ്‌കൂട്ടറുകൾ ലഭ്യമാണ്. 1.8കിലോ വാട്ട് ബാറ്ററി ആണ് ഈ സ്‌കൂട്ടറിന് ഉള്ളത്. 80കിലോമീറ്റർ റേഞ്ച് ആണ് ഈ സ്‌കൂട്ടർ. 3 മുതൽ 4 മണിക്കൂർ ആണ് ഈ സ്‌കൂട്ടറിന്റെ ബാറ്ററി ഫുൾ ചാർജിനായി എടുക്കുന്ന സമയം. പ്ലഗിൻ ചെയ്തോ, ബാറ്ററി അഴിച്ചോ ഇതിലെ ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്.

ഇനി നമ്മൾ അധികമൊന്നും കണ്ടിട്ടില്ലാത്ത ട്രൈവീൽ സ്‌കൂട്ടർ ആണ് പരിചയപ്പെടുന്നത്.  AE-3 എന്നാണ് ഈ സ്‌കൂട്ടർ അറിയപ്പെടുന്നത്. മുന്നിൽ രണ്ട് വീലും ബാക്കിൽ ഒരു വീൽ എന്ന തോതിലാണ് ഇതിന് വീലുകൾ ഉള്ളത്. 2.4 കിലോ വാട്ട് ബാറ്ററി ആണ് ഇതിൽ വരുന്നത്. 140കിലോ ഗ്രാം ആണ് ഇതിന്റെ ഭാരം. ഫുൾ ചാർജിൽ 100 കിലോമീറ്റർ യാത്ര ചെയ്യാനാവും. ടോപ് സ്പീഡ് 80 കിലോമീറ്റർ ആണ് മണിക്കൂറിൽ.

AE-47ബൈക്ക് ആണ് ഇനി പരിചയപ്പെടാൻ പോകുന്നത്. യുവാക്കൾക്ക് ഏറെ ഇഷ്ടപ്പെടും വിധമാണ് ഈ ബൈക്കിന്റെ രൂപകൽപ്പന. ഹീറോ ഇലക്ട്രിക് ബൈക്കുകളിൽ ആദ്യത്തെ മോഡൽ ആണ് ഇത്. ബാറ്ററി റിമൂവ് ചെയ്ത് ചാർജ് ചെയ്യാവുന്നതാണ്.  ഇതിന്റെ ടോപ് സ്പീഡ് 100 കിലോമീറ്റർ ആണ് മണിക്കൂറിൽ.  ഇതിന്റെ രൂപകൽപ്പന ഏറെ മനോഹരവും ആകർഷകവും ആണ്.

 

Similar Posts