ഹുണ്ടായി സ്റ്റാറിയ ഒരു തുടക്കം മാത്രം, കസ്റ്റോ എംപിവി വരുന്നു

മാർച്ച് മാസത്തോടെ ആയിരുന്നു മൾട്ടിപർപ്പസ് (എംപിവി) രീതിയിൽ ഹുണ്ടായി ഒരു മോഡൽ കാർ അവതരിപ്പിച്ചത്. ഇതിന്റെ പേര് സ്റ്റാറിയ എന്നായിരുന്നു. പേരു കൊണ്ടും ലുക്ക് കൊണ്ടും ഇത് ഏറെ ആകർഷിച്ചു. എന്നാൽ ഒരു തുടക്കം മാത്രമാണ് ഇതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കസ്‌റ്റോ എംപിവി രംഗത്ത് എത്തിക്കാൻ ഒരുങ്ങുകയാണ് ഹുണ്ടായി.

സ്റ്റാറിയയെക്കാൾ വലിപ്പത്തിൽ കുറവാണ് കസ്‌റ്റോ. ഇത് കസ്‌റ്റോയുടെ ടീസർ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. 4950 മില്ലിമീറ്റർ നീളവും, 1850 മില്ലിമീറ്റർ വീതിയും 1734 മില്ലിമീറ്റർ ഉയരവും ആണ് കസ്ടോയുടെത്. ന്യൂജനറേഷൻ ട്യൂസോൺ എസ് യു വിക്ക് ഏറെ സമാനമായ മാതൃകയിലാണ് കസ്റ്റോവിന്റെ നിർമ്മാണം. ഡേ ടൈം റണ്ണിങ് ലൈറ്റുകളും, എൽഇഡി ഹെഡ് ലൈറ്റുകളും കസ്റ്റോയ്ക്ക് മോഡേൺ ലുക്ക് പ്രദാനം ചെയ്യുന്നു.

പുതിയ ശ്രേണിയിലേക്ക് ഹുണ്ടായി വണ്ടികൾക്കുള്ള സൈഡ് ക്രീസ് ലൈനുകൾ കസ്റ്റോ എംപി വിക്ക് ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. സ്ലൈഡിങ് പിൻ ഡോറുകൾ ആണ് കറ്റോയ്ക്ക് ഉള്ളത് എന്നും ടീസറിൽ വ്യക്തമാണ്. ഇന്റീരിയറിലേക്ക് വരുമ്പോൾ മൂന്നു നിലകളിലായി ആറു ഏഴ് സീറ്റുകളുടെ നിരകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

1.5 ലിറ്റർ പെട്രോൾ, രണ്ടു ലിറ്റർ എൻജിൻ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കസ്റ്റൊയ്ക്ക് ഉള്ളത്. ഈ വണ്ടി ഫ്രണ്ട് വീൽ ഡ്രൈവ് വാഹനം ആണെന്നും ഊഹാപോഹങ്ങൾ നിലവിലുണ്ട്. തൽക്കാലം കസ്റ്റൊ ചൈനയിൽ മാത്രമാണ് തുടക്കത്തിൽ ഇറങ്ങുക. ഇന്ത്യയിലേക്ക് എത്താൻ കുറച്ചു താമസം പിടിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

Similar Posts