ഹുണ്ടായി i20 എൻ ലൈൻ ബുക്കിങ് ആരംഭിച്ചു, ഉടൻ ഇന്ത്യയിലേക്ക്

എൻ ലൈൻ ശ്രേണിയിലെ i20 വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ദക്ഷിണ കൊറിയൻ വാഹന നിമ്മാതാക്കളായ ഹുണ്ടായി എൻ ലൈൻ ശ്രേണിയിലെ i20വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ എത്താൻ പോകുന്നത്. സെപ്തംബറിൽ വാഹനത്തിന്റെ വില നിശ്ചയിച്ച് വിൽപ്പന നടത്താനാണ് പദ്ധതി. നിലവിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തിന്റെ 97ഭാഗങ്ങളിൽ ഉള്ള സിഗ്‌നച്ചർ ഡീലർമാർ വഴി 25000 രൂപയടച്ച് ബുക്ക്‌ ചെയ്യാവുന്നതാണ് ഈ വാഹനം.

നിലവിൽ ദക്ഷിണ കൊറിയ, യൂറോപ്പ്,അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആണ് വാഹനം ഇറങ്ങിയിട്ടുള്ളത്. നിലവിലുള്ള വാഹങ്ങളുടെ മോഡലിൽ തന്നെയാവും എൻ ലൈൻ വിപണിയിൽ എത്തുക. i20 എൻ ലൈൻ ആണ് ഇന്ത്യയിൽ ആദ്യം എത്തുന്ന എൻ ലൈൻ ശ്രേണി വാഹനം.

കമ്പനിയുടെ ജർമനിയിലെ നർബർറിങ്ങിലെ യൂറോപ്യൻ ടെക്നിക്കൽ സെന്ററിനോടും നാംയാങ് ആർ ആൻഡ് ഡി സെന്ററിനോടുമുള്ള ആദര സൂചകമായാണ് N-ലൈൻ എന്ന പേര് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. രൂപഭംഗി തന്നെയാണ് ഈ വാഹനങ്ങളെ മറ്റ് വാഹനങ്ങളിൽ നിന്ന് ശ്രദ്ധേയമാക്കുന്നത്.

സ്പോർട്ടിയർ ഡ്യുവൽ-ടോൺ ബമ്പറാണ്‌ മുൻ കാഴ്ച്ചയിൽ i20 എൻ ലൈൻ വാഹനങ്ങളുടെ ആകർഷണം. മാറ്റ് ബ്ലാക്ക്,എൻ ലൈൻ ലോഗോയും വാഹനത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.പുത്തൻ ഡിസൈനിൽ ഉള്ള അലോവീലുകൾ, ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ,കറുപ്പ് സൈഡ് സ്കർട്ടും, പുറകിൽ ഡിഫ്യൂസറും ഇരട്ട-എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുമുള്ള സ്‌പോർട്ടിയർ ബമ്പർ, ടെയിൽ ഗേറ്റ് സ്‌പോയിലർ, രണ്ട് ടെയിൽ-ലാമ്പ് യൂണിറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു ഡാർക്ക് ക്രോം ഗാർണിഷ് എന്നിവയാണ് ശ്രദ്ധേയമായത്.

തണ്ടർ ബ്ലൂ,ഫിയറി റെഡ്, ടൈറ്റൻ ഗ്രെ, പൊളാർ വൈറ്റ്, എന്നീ നിറങ്ങളിൽ i20എൻ ലൈൻ വാഹനങ്ങൾ ലഭ്യമാകും. ഫാന്റം ബ്ലാക്ക് റൂഫുള്ള തണ്ടർ ബ്ലൂ, ഫാന്റം ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ് എന്നിങ്ങനെ രണ്ട് ഡ്യുവൽ ടോൺ നിറങ്ങളിലും ഹ്യുണ്ടേയ് i20 N ലൈൻ വാങ്ങിക്കാൻ ആകും. 12 ലക്ഷത്തിനടുത്ത് വിലയാണ് i20 N ലൈൻ പതിപ്പിന് വില എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Similar Posts