ഹെൽത്ത്‌ ഐഡി കാർഡുകൾ എടുക്കാൻ സമയമായി! ഒരുപാട് ആനുകൂല്യങ്ങൾ

നമ്മുടെ രാജ്യത്തുള്ള എല്ലാവരും ഇപ്പോൾ ഹെൽത്ത്‌ ഐഡി കാർഡ് എടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അക്ഷയ ജനസേവാ കേന്ദ്രങ്ങളെ സമീപിച്ചാൽ വളരെ എളുപ്പത്തിൽ നമുക്ക് ഈ ഹെൽത്ത്‌ കാർഡ് ഡൌൺലോഡ് ചെയ്തു എടുക്കാൻ സാധിക്കും. ഹെൽത്ത്‌ കാർഡ് ആധാർ കാർഡിന് സമമാണ്. അതുകൊണ്ട് തന്നെ ഒരുപാട് അനുകൂല്യങ്ങൾ ഇതുവഴി നമുക്ക് ലഭിക്കും.

കഴിഞ്ഞ മാസമാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ എന്ന പദ്ധതി പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതിലൂടെ പൊതുജനങ്ങൾക്ക് ഡിജിറ്റൽ ആയി ഹെൽത്ത്‌ ഐഡി കാർഡ് നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യങ്ങൾ ഇതിലൂടെ ജനങ്ങൾക്ക് ലഭ്യമാകും. എല്ലാ ഇന്ത്യക്കാർക്കും ഈ ഹെൽത്ത്‌ ഐഡി കാർഡ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ധനസഹായ പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഇപ്പോൾ ഹെൽത്ത്‌ ഐഡി കാർഡ് എടുത്തവർക്ക് പ്രഖ്യാപിചിട്ടില്ല.

കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സുരക്ഷാ ഭീമ യോജന പോലുള്ള  മറ്റു ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇനിമുതൽ ഹെൽത്ത്‌ ഐഡി കാർഡിലേക്ക് മാറ്റപ്പെടും എന്ന വാർത്ത പരന്നിരുന്നു. പക്ഷെ ഇത് തികച്ചും അടിസ്ഥാന രഹിതമാണ്.

നിലവിൽ നമ്മുടെ വീടുകളിൽ എല്ലാം ഇൻഷുറൻസ് കാർഡുകൾ ഉണ്ടായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ ഇത് ആവശ്യവുമാണ്. പക്ഷെ ആ ഇൻഷുറൻസ് കാർഡുമായി ഹെൽത്ത്‌ ഐഡി കാർഡിന് യാതൊരു ബന്ധവും ഇല്ല. എല്ലാ കുടുംബങ്ങളിലേക്കും ഒരു ഇൻഷുറൻസ് കാർഡ് ആയിരിക്കും അനുവദിക്കുക. അതിൽ എല്ലാ അംഗങ്ങളുടെയും പേരുകൾ അടക്കം രേഖപ്പെടുത്തിയിട്ടുണ്ടാകും.

എന്നാൽ ഹെൽത്ത്‌ കാർഡ് എന്നു പറയുന്നത് പേർസണൽ കാർഡുകൾ ആണ്. ഇതിൽ ഓരോ വ്യക്തിയുടെയും പേര്, ഇതുവരെ നടത്തിയിട്ടുള്ള പരിശോധനയുടെ വിവരങ്ങൾ, എന്തെങ്കിലും രോഗം ഉണ്ടെങ്കിൽ ആ വിവരങ്ങൾ, ഡോക്ടർമാരെ സന്ദർശിച്ച വിവരങ്ങൾ, രോഗനിർണ്ണയം, കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ വിവരങ്ങൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്.

ഒരാൾക്ക് എന്തെങ്കിലും രോഗത്തിന് ചികിത്സ ആവശ്യമായി വരുമ്പോൾ ഡോക്ടർക്ക് ആ വ്യക്തിയെ കുറിച്ച് കൂടുതൽ അറിയാൻ ഈ വിവരങ്ങൾ സഹായിക്കും. ഇതിലൂടെ ചികിത്സ വളരെ വേഗത്തിൽ നടത്താൻ സഹായിക്കുന്നു. 50 രൂപ ചിലവിൽ ഹെൽത്ത്‌ ഐഡി കാർഡുകൾ നമുക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നു.

ഇനി എന്തൊക്കെ രേഖകൾ ആണ് ഇതിന് സമർപ്പിക്കേണ്ടത് എന്ന് നോക്കാം. ആധാർ കാർഡ്, ഫോട്ടോ, മൊബൈൽ, കൂടാതെ 50 രൂപ കൂടി ചേർത്ത് അക്ഷയ കേന്ദ്രങ്ങളിൽ എത്തിയാൽ നമുക്ക് ഹെൽത്ത്‌ ഐഡി കാർഡ് ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ്.

Similar Posts