1 കപ്പ് പച്ചരി കൊണ്ട് അടിപൊളി മധുര പലഹാരം തയ്യാറാക്കാം

പച്ചരിയും പാലും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കുന്ന ഒരു അടിപൊളി പലഹാരത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഇത് കേക്ക് പോലെ തന്നെയാണ് ഉണ്ടാവുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഇത് നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയിരിക്കും.

ഇതിനു വേണ്ട സാധനങ്ങൾ ഒരു കപ്പ് പച്ചരി,രണ്ട് കപ്പ് പാൽ, അര കപ്പ് പഞ്ചസാര, 2 ടേബിൾസ്പൂൺ പാൽപ്പൊടി, ഒരു ടേബിൾ സ്പൂൺ പശുനെയ്യ്, കാൽ ടീസ്പൂൺ ഏലയ്ക്കാപൊടി, 1 ടേബിൾ സ്പൂൺ കൊക്കോ പൗഡർ, പിസ്ത എന്നിവയൊക്കെയാണ്.

ഇത് തയ്യാറാക്കുന്ന വിധം നോക്കാം.  ആദ്യം ഒരു പാൻ ചൂടാക്കി അതിൽ ഒരു കപ്പ് പച്ചരി ഇടുക. അത് ഇഡലി റൈസോ ബസുമതിയോ ഏത് വേണമെങ്കിലും എടുക്കാം. ബസുമതിയായാൽ നല്ലൊരു മണം ഉണ്ടാകും. മൊരിഞ്ഞു വരണം. പക്ഷേ ബ്രൗൺ നിറമാകാൻ പാടില്ല. ഇനി തീ ഓഫ് ചെയ്ത് ഇത് ചൂടാറാൻ വേറൊരു പാത്രത്തിലേക്ക് മാറ്റുക. ചൂടാറിയാൽ ഒരു ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് മിനുസമായി പൊടിയണം. ഇനി ഒരു പാൻ വെച്ച് ചൂടായാൽ അതിൽ രണ്ട് കപ്പ് പാൽ ഒഴിക്കുക.

ഫുൾ ഫാറ്റ് മിൽക്ക് ആണ് നല്ലത്. ഈ ഒരു പലഹാരത്തിന് എന്തുകൊണ്ടും കട്ടിയുള്ള പാൽ തന്നെയാണ് നല്ലത്. പാൽ നന്നായി ഇളക്കുക. അതിലേക്ക് പഞ്ചസാര ഇടുക. ഇനി പാൽപ്പൊടിയും ചേർക്കാം. ഇത് നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. പാൽപ്പൊടി ഇട്ടാൽ തന്നെ വേറെ തന്നെ ഒരു ടേസ്റ്റ് ആയിരിക്കും. നമ്മൾ പാല് കൊണ്ടുള്ള പായസത്തിൽ ഒക്കെ പാൽപ്പൊടി ഇട്ടാൽ നല്ല ടേസ്റ്റ് ഉണ്ടാവും അതുപോലെ തന്നെയാണ് ഇതും. ഇനി പശുനെയ്യ് ഇട്ട് ഇളക്കിയോജിപ്പിക്കുക. പിന്നെ ഏലക്കാപ്പൊടി ചേർക്കാം. ഇത് നാടൻ രീതിയിൽ ഉണ്ടാക്കുന്നതുകൊണ്ടാണ് ഏലയ്ക്കാപൊടി ചേർക്കുന്നത്.

നിങ്ങൾക്ക് വേണമെങ്കിൽ വാനില എസെൻസ് ചേർക്കാം. അപ്പോൾ ബേക്കറിയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന കേക്കിന്റെ ഒക്കെ രുചി കിട്ടും. ഇതൊക്കെ ചേർക്കുമ്പോഴും നമ്മൾ പാൽ ഇളക്കികൊണ്ടിരിക്കണം. തിളയ്ക്കുന്ന പാലിൽ നിന്നും നാല് ടേബിൾ സ്പൂൺ പാൽ ഒരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക. അതിൽ നമുക്ക് കൊക്കോ പൗഡർ ചേർക്കാനാണ്. ശേഷം തീ കുറച്ച് വെയ്ക്കുക. ഇനി അതിലേക്ക് പൊടിച്ച അരിപ്പൊടി കുറേശ്ശേയായി ഇട്ട് മിക്സ് ചെയ്യുക. അരിപ്പൊടിയും പാലും കൂടി ചപ്പാത്തി മാവിന്റെ രൂപത്തിൽ സോഫ്റ്റായി വന്നിട്ടുണ്ട്. ഇനി നമ്മൾ മാറ്റിവെച്ച ചെറുചൂടുള്ള പാലിൽ കൊക്കോ പൗഡർ ഇടുക. നന്നായി ഇളക്കുക.

ഇനി പലഹാരം സെറ്റ് ചെയ്യേണ്ട പാത്രമെടുത്ത് അതിൽ നെയ്യ് പുരട്ടുക. അതിൽ അരിയുടെ മാവിൽനിന്നും കുറച്ച് മാറ്റി വെച്ച് ആ പാത്രത്തിൽ ഇടുക. അതിനെ കൈകൊണ്ട് നന്നായി ഷേപ്പ് വരുത്തുക. നിങ്ങൾ എടുത്ത പാത്രത്തിന്റെ ആകൃതിക്കനുസരിച്ച് സെറ്റ് ചെയ്യുക. ഇനി ഒരു പാൻ എടുത്ത് അത് ചൂടാക്കി നമ്മൾ നേരത്തെ മാറ്റി വെച്ച അരിമാവ് എടുത്ത് അതിൽ വെയ്ക്കുക. ഇനി കൊക്കോ പൗഡറിന്റെ മിശ്രിതം ഇതിന്റെ മേലെ ഒഴിക്കുക. കുറഞ്ഞ തീയിൽ അതിനെ നന്നായി മിക്സ് ആക്കുക. അത് ചൂടോടെ തന്നെ അരിമാവിന്റെ മേലെ വെയ്ക്കുക. അതിന്റെ മേലെ ഡെക്കറേഷന് പി സ്തയോ നട്സോ ഒക്കെ ഇടാം. ഇത് തണുപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. 10 മിനിറ്റ് കഴിഞ്ഞാൽ അടിഭാഗത്തു നിന്നും ഇളക്കി ഒരു പ്ലേറ്റിലേക്ക് മാറ്റുക. അങ്ങനെ ഈ ഒരു സൂപ്പർ പലഹാരം ഇവിടെ റെഡിയായിക്കഴിഞ്ഞു.

Similar Posts