1 കപ്പ് പാലുണ്ടോ? സൂപ്പർ സോഫ്റ്റിൽ ബ്രെഡ് പുഡ്ഡിംഗ് തയ്യാറാക്കാം, പാത്രം കാലിയാകുന്ന വഴിയറിയില്ല

ഈ ന്യൂ ജനറേഷൻ കാലത്ത് ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പുഡ്ഡിംഗ്. മാത്രമല്ല ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നമുക്ക് വീട്ടിൽ തന്നെയുള്ള വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഉണ്ടാക്കാൻ പറ്റും എന്നത് ഇതിന്റെ ഒരു സവിശേഷതയാണ്. ഇന്നിവിടെ ഉണ്ടാക്കാൻ പോകുന്നത് ബ്രെഡ് പുഡിങ് ആണ്. ബ്രെഡ് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. ബ്രെഡ് റോസ്റ്റ് ചെയ്തും ഇഷ്ടുവിന്റെ കൂടെയും നാലുമണി പലഹാരമായും ബ്രെഡ് ഉപയോഗിച്ച് എന്തെങ്കിലും കടികളൊക്കെ നമ്മൾ ഉണ്ടാക്കാറുണ്ട്.

ആവശ്യമുള്ള സാധനങ്ങൾ 5 കഷണം ബ്രഡ്,1/2 ലി പാൽ, കൊഴുപ്പുള്ള പാൽ കിട്ടുകയാണെങ്കിൽ നല്ലത്. ഇനി അതില്ലെങ്കിലും കുഴപ്പമില്ല, പാട നീക്കം ചെയ്ത പാലിനെ കൊഴുപ്പുള്ള പാൽ ആക്കി മാറ്റാം. പിന്നെ വേണ്ടത് അരക്കപ്പ് പഞ്ചസാരയാണ്. ഇനി 1/4 കപ്പ് പാൽപ്പൊടി,3-4 നുള്ള്
ഏലക്കാപ്പൊടി, കുറച്ച് പിസ്ത എന്നിവയാണ്.

ഇനി എങ്ങനെയാണ് ഈ പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.ആദ്യം സ്ലൈസ്ഡ് ബ്രഡ് അഞ്ച് എണ്ണം എടുക്കുക. വെള്ള ബ്രഡാണ് നല്ലത്. ഈ പുഡ്ഡിംഗ് വെള്ള നിറത്തിലാണ് കാണാൻ ഭംഗി. ഇനി ബ്രൗൺ ആണെങ്കിലും കുഴപ്പമില്ല. ഇനി അതിന്റെ വശങ്ങളിലുള്ള ബ്രൗൺ കളർ ഉള്ള ഭാഗം കത്തികൊണ്ട് മുറിച്ചുമാറ്റുക. ഇനി വെള്ളനിറത്തിലുള്ള ഭാഗം കഷണങ്ങളാക്കി നന്നായി പൊടിച്ചെടുക്കുക. നമ്മൾ എടുത്ത് വെച്ച പാൽ ഒരു പാത്രത്തിൽ ഒഴിക്കുക. കൊഴുപ്പില്ലാത്ത പാലാണ് ഇവിടെ എടുത്തിരിക്കുന്നത്. നമുക്ക് അതിനെ കൊഴുപ്പുള്ളത് ആക്കാം. അതിനുവേണ്ടി പാൽ ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് പഞ്ചസാര ചേർക്കുക. അത് അലിഞ്ഞാൽ നന്നായി ഇളക്കുക. ഇനി അതിലേക്ക് മേല്പറഞ്ഞ അളവിൽ പാൽപ്പൊടി ചേർക്കാം. കൊഴുപ്പുള്ള പാലാണെങ്കിലും പാൽപ്പൊടി ചേർക്കുന്നതിന് കുഴപ്പമില്ല. നല്ല ടേസ്റ്റ് ആയിരിക്കും. പാൽപ്പൊടി നല്ലവണ്ണം പാലിൽ അലിയണം. തീ നല്ലവണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കണം പാൽ തിളച്ച് വരുമ്പോൾ പാത്രത്തിന്റെ വശത്തൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന പാട ഒക്കെ സ്പൂൺ കൊണ്ട് നമുക്ക് പാലിലേക്ക് ചേർക്കാം. ഇനി പൊടിച്ച് വെച്ച ബ്രഡ് ഇടാം. എന്നിട്ട് നന്നായി ഇളക്കുക.

ഇത് നാടൻ രീതിയിൽ ഉണ്ടാക്കുന്നത് കൊണ്ട് ഇതിൽ നമുക്ക് ഏലക്കപ്പൊടി ചേർക്കാം. പൊടി ഇല്ലെങ്കിൽ എലയ്ക്ക മുറിച്ചിട്ട് കൊടുത്താലും മതി. അപ്പോൾ നല്ല മണം വരും. വേണമെങ്കിൽ വാനില എസെൻസിന്റെ ഫ്ലേവർ ഇഷ്ടമാണെങ്കിൽ അത് ചേർത്താലും മതി. എന്നിട്ട് നല്ലവണ്ണം ഇളക്കി കൊടുക്കുക.കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇനി ഇത് ഒരു ബോക്സിലേക്ക് ഒഴിക്കുക. ബോക്സിൽ പറ്റി പിടിക്കാതിരിക്കാൻ ബട്ടറോ നെയ്യോ വേണമെങ്കിൽ ചേർക്കാം. ഒരു തവി കൊണ്ട് അമർത്തി അതിനെ ഒരു ഷേയ്പ്പിലേക്ക് മാറ്റാം. നമുക്ക് ഡെക്കറേഷന് വേണ്ടി പിസ്ത കഷണങ്ങളും ചേർക്കാം. പുഡ്ഡിംഗ് കഴിക്കുമ്പോൾ പിസ്ത കടിക്കുമ്പോൾ നല്ല ടേസ്റ്റ് ആയിരിക്കും. ചൂടാറിയാൽ ഒരു ഗ്ലാസ് പേപ്പർ കൊണ്ട് അമർത്തി മൂടിവെക്കുക. രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ തണുപ്പിക്കാൻ വെയ്ക്കുക. 2 മണിക്കൂർ കഴിയുമ്പോഴേക്ക് പുഡ്ഡിംഗ് റെഡി ആയിട്ടുണ്ടാവും. ഇതിനെ ഒരു പ്ലേറ്റിലേക്ക് തിരിച്ചിടുക. അതിൻറെ മേലെയും പിസ്ത കഷണങ്ങൾ ഇടാം. അങ്ങനെ നമ്മുടെ പുഡിംഗ് തയ്യാറായിക്കഴിഞ്ഞു.

ഇനി നിങ്ങൾക്ക് ഒരു സ്പൂൺ കൊണ്ട് അതിനെ കട്ട് ചെയ്ത് കഴിക്കാം. നല്ല സോഫ്റ്റായിട്ടുണ്ടാകും. ഒരിക്കലും നിങ്ങൾ കഴിച്ചാൽ പിന്നെയും ഉണ്ടാക്കണം എന്ന് തോന്നുന്നൊരു പുഡ്ഡിംഗ് തന്നെയായിരിക്കും ഇത്, തീർച്ച!

Similar Posts