1 സെന്റ് മുതൽ ഏക്കറുകൾ വരെ ഭൂമിയുള്ളവർ ശ്രദ്ധിക്കുക, വലിയ നിയമ കുരുക്ക്
സ്വന്തമായി വീടും സ്ഥലവും ഉള്ളവർ, സ്ഥലം മാത്രം ഉള്ളവർ, പ്രത്യേകിച്ച് 25സെന്റ് വരെ സ്ഥലമുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന അറിയിപ്പാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഇപ്പോൾ വന്നിരിക്കുന്നത്. സാധാരണ കാർക്ക് വലിയൊരു തിരിച്ചടി തന്നെയാകുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
നെൽവയൽ, തണ്ണീർത്തട നിയമത്തിൽ പെടാത്ത 25സെന്റ് വിസ്തീർണ്ണമുള്ള പാടമൊ നെൽവയലുകളോ പുരയിടമാക്കി മാറ്റുവാൻ ഇനി പ്രത്യേക ഫീസ് നൽകേണ്ടതില്ല എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം 25സെന്റ് വരെയുള്ള ഭൂമി സ്വഭാവിക വ്യതിയാനം വരുത്തുന്നത് സൗജന്യമാക്കി 2021ഫെബ്രുവരി 25ന് റെവന്യു വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
2017ഡിസംബർ 30വരെ നെൽപ്പാടം നികത്തി പറമ്പോ, പുരയിടമോ ആക്കി മാറ്റിയവർക്കാണ് ഈ ഫീസിളവ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ മറ്റൊരു ഉത്തരവിലൂടെ ഈ സൗജന്യം ഫെബ്രുവരി 25ന് അപേക്ഷിച്ചവർക്ക് ആക്കി മാറ്റിയിരിക്കുന്നു. ഇതോടെ ഭൂമി തരം മാറ്റലിന് കാത്തിരിക്കുന്ന പലരും പ്രതിസന്ധിയിലാകുന്നു.
2008ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമി റെവന്യു രേഖകളിൽ തരം മാറ്റുന്നതിന് ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തരം തിരിച്ചു അടിസ്ഥാന വിലയുടെ 10% മുതൽ 50%വരെയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഇതിനെ കേരള ഹൈ കോടതി വിമർശിച്ചിരുന്നു. അതുപോലെ തന്നെ നെൽവയൽ സംരക്ഷണ നിയമ പ്രകാരം ഡാറ്റാ ബാങ്ക് പരിശോധിച്ചു ഉറപ്പ് വരുത്താതെ നികത്തിയ ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അനുമതി നൽകരുതെന്ന് ഹൈ കോടതി ജനുവരി 8ന് ഇടക്കാല ഉത്തരവ് വഴി ആവശ്യപ്പെട്ടിരുന്നു.
വീട് നിർമ്മിക്കാനും മറ്റു വാണിജ്യ ആവശ്യങ്ങൾക്കും ഭൂമി തരം മാറ്റി ഉപയോഗിക്കുവാനായി കഴിയുമെന്നാണ് ഉത്തരവ്. ആ പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ജൂലൈ 23 ന് പുതിയ ഉത്തരവ് വന്നത്. അർഹരായവർക്ക് പലർക്കും ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ് ഉണ്ടായത്. പുതിയ ഉത്തരവ് വന്നതിനു പിന്നാലെ പലരും ആദ്യ അപേക്ഷ പിൻവലിച്ചു പുതിയ അപേക്ഷ സമർപ്പിക്കാൻ തുടങ്ങി.പക്ഷെ അതിനു അനുവാദം ഇല്ല.
സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്തു ഭൂരഹിതർക്ക് നൽകുമെന്നാണ് റെവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഭൂ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത്, കോർപറേഷൻ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ വ്യത്യസ്ത ഫീസും ഈടാക്കിയിരുന്നു.2017 ഡിസംബർ 30 ന് 25 സെന്റിൽ കൂടാത്ത വിസ്തീർണ്ണ മു ള്ള ഭൂമിയായി നിലകൊള്ളുന്ന വസ്തുവിന് മാത്രമേ സൗജന്യ തരം മാറ്റം അനുവദിക്കൂ.