1.5% പലിശയിൽ 50 ലക്ഷം രൂപ വരെ വായ്പ ഒരാഴ്ചക്കുള്ളിൽ ലഭിക്കും, ഈട് നൽകേണ്ട ആവശ്യം ഇല്ല
1.5 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു വായപ്പ യെക്കുറിച്ച് ആണ് താഴെ പറയുന്നത്. വായ്പയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ഈ ഒരു വായ്പ ആർക്കൊക്കെ ലഭിക്കും എന്നും എന്തൊക്കെ രേഖകളാണ് നമ്മൾ ഈ ഒരു വായ്പ ലഭിക്കുവാനായി ഹാജരാകേണ്ടത് എന്നും എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നും നമുക്ക് നോക്കാം. 1.5% പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ സംരംഭകർക്ക് വായ്പ വാഗ്ദാനം ചെയ്തിരിക്കുകയാണ് indifi എന്നൊരു ഓൺലൈൻ വായ്പ ദാതാക്കൾ.
Indifi എന്ന ഓൺലൈൻ വായ്പ ദാതാക്കളെ പറ്റി ആരും അറിയാൻ സാധ്യതയില്ല. സാമൂഹിക മാധ്യമമായ ഫേസ്ബുക്കുമായി സഹകരണത്തിൽ ഏർപ്പെട്ട തോടുകൂടി ആണ് ഈ പേര് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അന്ന് ഫേസ്ബുക്കിൽ പരസ്യം നൽകുന്ന സംരംഭകർക്ക് ആണ് indifi വായ്പ അനുവദിച്ചിരുന്നത്. എന്നാൽ കമ്പനി ചെറുകിട ഇടത്തരം സംരംഭങ്ങൾ ക്കായി നിരവധി വായ്പാ പദ്ധതികൾ നൽകുന്നു എന്നതാണ് വാസ്തവം.
അതിലൊന്നാണ് 1.5 ശതമാനം മുതൽ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതി. ഓൺലൈൻ വഴി തന്നെയാണ് ഈ പദ്ധതിയിൽ അപേക്ഷിക്കുവാൻ സാധിക്കുക. വായ്പയ്ക്ക് വേണ്ടി ഒരുപാട് കാത്തിരിക്കേണ്ട ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. Indifi എന്താണെന്ന് നമുക്ക് നോക്കാം. ചെറുകിട-ഇടത്തരം മേഖലയ്ക്ക് ഓൺലൈൻ വായ്പകൾ അനുവദിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് indifi.
ഇതുവരെ 25,000 ത്തിലധികം വായ്പകൾ കമ്പനി അനുവദിച്ചിട്ടുണ്ട്. പതിനഞ്ചോളം കമ്പനികളുമായി സ്ഥാപനം സഹകരണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതിൽ പന്ത്രണ്ടിലധികം വ്യവസായ മേഖലയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന കമ്പനിയുടെ സേവനം ഇന്ത്യയുടെ ഇരുന്നൂറിലധികം നാട്ടിൽ ഇന്ന് ലഭ്യമാണ്. flipkart, fiserv, ആമസോൺ, ഫിനോ പെയ്മെൻറ് ബാങ്ക്, ഫസ്റ്റ് ഡാറ്റ, dtdc, pine labs, pay U, യാത്ര, spice jet, Zomato, swiggy തുടങ്ങിയ കമ്പനികളുമായി സഹകരിക്കുന്നുണ്ട് എന്നാണ് വെബ്സൈറ്റിൽനിന്ന് വ്യക്തമാക്കുന്നത്. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കമ്പനി ഔദ്യോഗികമായ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളാണ്.
ഈ വായ്പ എടുക്കുന്നതിനു മുൻപ് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം. ഈ വായ്പ യുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം. കുറഞ്ഞത് ഒരു വർഷമായെങ്കിലും പ്രവർത്തിക്കുന്നവർക്ക് ആണ് വായ്പ നൽകുക. സർക്കാരിന്റെ ബിസിനസ് രജിസ്ട്രേഷൻ കൈവരിച്ചിരിക്കണം. 50,000 മുതൽ 50 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. 12 മാസം മുതൽ 36 മാസം വരെയാണ് തിരിച്ചടവ് കാലാവധി.1.5 ശതമാനം മുതൽ 2.5 ശതമാനം വരെയാണ് ഇതിൻറെ പലിശനിരക്ക്. ഉൽപാദന സേവന മേഖലകളിലെ സംരംഭകർക്ക് ആണ് വായ്പ ലഭിക്കുക.
അപേക്ഷയും രേഖകളും എല്ലാം പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വായ്പകൾ ലഭിക്കും. കാലാവധിക്ക് മുമ്പ് തിരിച്ചടവ്പൂ ർത്തിയാക്കണമെങ്കിൽ നാല് ശതമാനം അധിക പലിശ ഈടാക്കും. ആറുമാസത്തിനിടെ അഞ്ച് ലക്ഷം രൂപയെങ്കിലും വരുമാനമുള്ള സംരംഭകർക്ക് ആകും വായ്പ അനുവദിക്കുക. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച പലിശയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈട് ആവശ്യമില്ല എന്നത് വലിയൊരു പ്രത്യേകതയാണ്. www.indifi.com എന്ന വെബ്സൈറ്റിൽ കൂടിയാണ് വായ്പക്ക് വേണ്ടി അപേക്ഷ നൽകേണ്ടത്.
പാൻകാർഡ്, ആധാർ കാർഡ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ട്രേഡ് ലൈസൻസ്, ഡ്രഗ് ലൈസൻസ്, ജി എസ് ടി ഫയലിംഗ്, വാറ്റ് രജിസ്ട്രേഷൻ എന്നീ രേഖകൾ സമർപ്പിക്കേണ്ടി വരും. പുതിയ മെഷീനുകൾ, അസംസ്കൃതവസ്തുക്കൾ, മൂലധന ശേഷി ഉയർത്തൽ, വിപണനം വർദ്ധിപ്പിക്കൽ, തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കാണ് ഈ വായ്പ ഉപയോഗിക്കാൻ സാധിക്കുക.