10 രൂപയ്ക്ക് 100 കിലോമീറ്റർ യാത്ര എന്ന ആശയവുമായി ജിജോയുടെ ഇലക്ട്രിക് സ്കൂട്ടർ

സോഷ്യൽ മീഡിയകളിൽ വൈറൽ ആയ ജി ജോ സ്വന്തമായി ആൾട്രെഷൻ ചെയ്ത് ഉണ്ടാക്കിയെടുത്ത ഇരുചക്ര വാഹനവിശേഷങ്ങളിലേക്ക് കടക്കാം. സ്വന്തമായി രണ്ട് വണ്ടികളാണ് ജിജോ ഇലട്രിക് എഞ്ചിൻ ഘടിപ്പിച്ച് ശ്രദ്ധേയനായിരിക്കുന്നത്.ഹോണ്ട ഡിയോയും, ആക്ടിവ സ്കൂട്ടറും ആണ് ജിജോ ഇങ്ങനെ മോഡിഫൈ ചെയ്ത് എടുത്തിരിക്കുന്നത്. ഉപയോഗ ശൂന്യമായ വണ്ടികൾ ജിജോയ്ക്ക് കിട്ടിയാൽ അത് ഇലക്ട്രിക് വണ്ടികളായി ജിജോ മാറ്റി പുനർനിർമ്മിച്ചു കൊടുക്കും.

ബാറ്ററി ഘട്ടിപ്പിച്ച ഈ വാഹങ്ങളുടെ കിലോമീറ്റർ മൈലേജ് 15-20പൈസ എന്ന നിരക്കിൽ മാത്രമേ വരുകയുള്ളു. ലിതിയം ഫോസ്‌ഫെറ്റ് ബാറ്ററികളാണ് ഉപയോഗിച്ചിട്ടുള്ളത്. 5 വർഷം മുതൽ 8വർഷം വരെയാണ് ബാറ്ററി ലൈഫ്.പെട്രോൾ, ഓയിൽ ചേഞ്ച്‌, പുക ടെസ്റ്റ്‌, ടാക്സ് ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾക്ക് നമുക്ക് വരുന്ന പണചിലവ് സേവ് ചെയ്യാനാകുമെന്ന് ജിജോ പറയുന്നു. ജിജോയുടെ കൈയ്യിലുള്ള ഡിയോ വണ്ടി ഒറിജിനൽ പാർട്സ് വാങ്ങിച്ച് അസംമ്പിൾ ചെയ്‌തെടുത്തതാണ്.

ബാറ്ററി ചാർജ് ചെയ്യുമ്പോൾ എത്ര ആമ്പിയർ പവറും നമുക്ക് ലിതിയം ഫോസ്ഫെറ്റ് ബാറ്ററികളിലേക്ക് കൊടുക്കാം എന്നതും ഒരു പ്രത്യേകതയാണ്. കൊടുക്കുന്ന ആമ്പിയർ ചാർജ് തിരിച്ച് കിട്ടും എന്നതാണ് മറ്റൊരു കാര്യം. ഫുൾ ചാർജ് ചെയ്‌താൽ 100കിലോമീറ്റർ വണ്ടി ഓടിക്കാം. മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർ യാത്ര ചെയ്യുമ്പോൾ കയറ്റമുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ ഉള്ള വലിവ് ഒരു പ്രശ്നമാകാറുണ്ട്. ജിജോയുടെ വണ്ടി ഈ പ്രശ്നത്തിന് പരിഹാരവുമായാണ് ഇറക്കിയിരിക്കുന്നത്.

മുക്കാൽ മണിക്കൂറാണ് ഇത് ഫുൾ ചാർജ് ആവാൻ എടുക്കുന്ന സമയം. സീറ്റിന്റെ അടിഭാഗത്തായി ഫിറ്റ്‌ ചെയ്തിരിക്കുന്ന ബാറ്ററി നമുക്ക് കാണാൻ ആവില്ല. സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ ട്രെയ്ക്ക് ഉള്ളിലായാണ് ബാറ്ററി. ഡിയോ യുടെ ഹബ്ബും ടയറുമെല്ലാം അതെ ബ്രാന്റ് കൊണ്ടാണ് ഫിറ്റ് ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് ബൈക്കുകൾ ലേക്ക് മാറണമെന്ന് ആഗ്രഹമുള്ളവർക്ക്, സ്വന്തം വീട്ടിലിരുന്ന് തന്നെ ബാറ്ററി ഫിറ്റ് ചെയ്തു ഇലക്ട്രിക് വണ്ടി ഉണ്ടാക്കിയെടുക്കാം. അതിന് ജിജോയെ ബന്ധപ്പെവുന്നതാണ്. അതിന് എല്ലാ വഴികളും പറഞ്ഞുകൊടുക്കുമെന്നും ജിജോ പറയുന്നു. ഇതുപോലൊരു വണ്ടി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള മാർഗനിർദേശം നൽകുമെന്ന് ജിജോ പറഞ്ഞു. ജിജോയെ പറ്റിയുള്ള വിശദമായ വീഡിയോ കാണുക.

https://www.youtube.com/watch?v=ZfA2GwrKigU

Similar Posts