10 ലക്ഷം രൂപ വരെ ലോൺ ലഭിക്കും എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് മാത്രം, ഈടൊന്നും ആവശ്യം ഇല്ല

10 ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്. ഇതിന് ക്രെഡിറ്റ്‌ സ്കോർ ആവശ്യമില്ല. കൂടാതെ ഈടും നൽകേണ്ട ആവശ്യം ഇല്ല. എസ് ബി ഐ ബാങ്കിൽ നിന്നാണ് ഈ വായ്പ ലഭിക്കുന്നത്. ഇതെങ്ങിനെ ആണ് ലഭിക്കുക എന്ന് നമുക്ക് നോക്കാം.

കൂടുതൽ എല്ലാവർക്കും സ്വന്തമായി ബിസിനസ് ആരംഭിച്ചു പ്രവർത്തിക്കാനാണ് താല്പര്യം ഉണ്ടാകുക. എന്നാൽ സാമ്പത്തികം ആണ് എല്ലായിടത്തും വില്ലൻ. എന്നാൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒരു വായ്പയെ കുറിച്ചാണ് താഴെ പറയുന്നത്. സംരംഭങ്ങൾ തുടങ്ങനാണ് ഇത്തരം വായ്പകൾ ലഭിക്കുന്നത്. എസ് ബി ഐ ബാങ്കിൽ നിന്നാണ് ഇത്തരം മുദ്ര ലോണുകൾ ലഭിക്കുന്നത്.

ഈട് ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ ചെറിയ സംരംഭങ്ങൾ ഉള്ളവർക്കും അതുപോലെ തന്നെ ഇനി പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ ഇരിക്കുന്നവർക്കും ആണ് ലോൺ ലഭിക്കുക. 10 ലക്ഷം രൂപ വരെ മുദ്ര ലോണിലൂടെ ലഭിക്കും. ഇതിന്റെ തിരിച്ചടവ് കാലാവധി 5 വർഷമാണ്. ഇതിന് പ്രോസസ്സിംഗ് ഫീസ് ഉണ്ടായിരിക്കുകയില്ല.

ഈ ലോണിന്റെ ഇ എം ഐ രീതികളും നമുക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിൽ ആണ് ഈ വായ്പ നമുക്ക് ലഭിക്കുന്നത്. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായം ഉള്ളവർക്ക് ഈ ലോണിന് വേണ്ടി അപേക്ഷിക്കാം. ഈ ലോൺ ലഭിക്കുന്നതിന് എസ് ബി ഐ യുടെ ഇ – മുദ്ര പോർട്ടലിൽ പ്രവേശിക്കേണ്ടതുണ്ട്. അതിനുശേഷം ലഭിക്കുന്ന ഫോം കൃത്യമായി പൂരിപ്പിച്ചു അയക്കുക. അപ്പോൾ ഒരു ഒ ടി പി ലഭിക്കുന്നതായിരിക്കും. അതു ഉപയോഗിച്ച് ഫോർമാലിറ്റീസ് എല്ലാം പൂർത്തിയാക്കാൻ സാധിക്കും. എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഈ ലോൺ ലഭിക്കുകയുള്ളൂ.

Similar Posts