10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. ഈട് ആവശ്യമില്ല. ഓൺലൈൻ ആയി അപേക്ഷിച്ചാൽ മതിയാകും. എസ് ബി ഐ മുദ്ര ലോൺ

ആവശ്യക്കാർക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയെ പറ്റിയാണ് താഴെ പറയുന്നത്. എസ് ബി ഐ ബാങ്ക് ആണ് ഈ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇതിന് ക്രെഡിറ്റ്‌ സ്കോർ, ഈട് എന്നിവ ആവശ്യമില്ല. ഈ വായ്പക്ക് വേണ്ടി നമുക്ക് ഓൺലൈൻ ആയി അപേക്ഷിക്കുവാൻ സാധിക്കും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വളരെ ആശ്വാസം നൽകുന്ന ഒരു പദ്ധതി ആണിത്.

ഈ വായ്പ വളരെ എളുപ്പത്തിൽ ലഭിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ് ബി ഐ ബാങ്ക് നൽകുന്ന ഈ വായ്പയുടെ പേര് മുദ്ര ലോൺ  എന്നാണ്. നിലവിൽ ചെറിയ രീതിയിൽ ഉള്ള സംരംഭങ്ങൾ ഉള്ളവർക്കും, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ആണ് ഈ വായ്പ ലഭിക്കുന്നത്. ഇതിന്റെ തിരിച്ചടവ് കാലാവധി 5 വർഷം വരെയാണ്. ഈ വായ്പ പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെയാണ് നമുക്ക് ലഭിക്കുന്നത്.
ഈ വായ്പക്ക് പ്രോസസ്സിംഗ് ചാർജുകൾ ഒന്നും തന്നെ ആവശ്യമില്ല. കൂടാതെ ഇ എം ഐ രീതികൾ ആവശ്യക്കാരന് തന്നെ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. വളരെ കുറഞ്ഞ പലിശ നിരക്ക് മാത്രമേ മുദ്ര ലോണിന് ഈടാക്കുന്നുള്ളൂ. 18 വയസ്സ് മുതൽ 60 വയസ്സിനുള്ളിൽ പ്രായമുള്ളവർക്ക് മാത്രമേ ഈ ലോണിന് വേണ്ടി അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. മുദ്ര ലോൺ ലഭിക്കുവാൻ ക്രെഡിറ്റ്‌ സ്കോർ ആവശ്യമില്ല.
സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മൂലധനത്തിന് വേണ്ടിയോ അല്ലെങ്കിൽ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനു വേണ്ടിയോ മറ്റു നടത്തിപ്പ് ആവശ്യങ്ങൾക്ക് വേണ്ടിയോ ഈ വായ്പ ലഭിക്കും. ഈ ലോൺ ലഭിക്കുന്നതിന് എസ് ബി ഐ ബാങ്കിന്റെ ഇ മുദ്ര ലോൺ പോർട്ടലിൽ പ്രവേശിക്കണം. അതിനു ശേഷം നിർദേശങ്ങൾ വായിച്ചു ഫിൽ ചെയ്യണം. എസ് ബി ഐ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഈ ലോൺ ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എസ് ബി ഐ ശാഖയുമായി ബന്ധപ്പെടുക.

Similar Posts