10000രൂപ മൂലധനം ഉണ്ടോ? എങ്കിൽ വീട്ടിലിരുന്നു തന്നെ ലക്ഷങ്ങൾ സമ്പാദിക്കാം. വീട്ടമ്മമാർക്ക് വീട്ടിലിരുന്നു തന്നെ ലാഭം കൊയ്യാം

 വീട്ടമ്മമാർക്ക് സമയം പോകുന്നില്ല എന്ന പരാതിയാണ് എപ്പോഴും. വീട്ടിലെ പണികളെല്ലാം കഴിഞ്ഞുള്ള സമയം വെറുതെ പാഴാക്കിക്കളയുകയാണ് മിക്ക വീട്ടമ്മമാരും ചെയ്യാറുള്ളത്.  പക്ഷേ ബാക്കിയുള്ള സമയം ഉപയോഗിച്ച് എന്തെങ്കിലും ആക്ടിവിറ്റികൾ ചെയ്ത് പണം കണ്ടെത്തുന്നവരും കുറവല്ല. ഇതിനുവേണ്ടി ആഗ്രഹിക്കുന്നവരും ഉണ്ട്. വീട്ടിലിരുന്ന് വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ചില മികച്ച വഴികൾ ആണ് താഴെ പറയുന്നത്.

സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ മൂലധനത്തിൽ പോലും ലാഭകരമായ ചെറുകിട സംരംഭങ്ങളോ കൃഷിയോ ഒക്കെ വീട്ടിൽ തന്നെ തുടങ്ങാം. പതിനായിരം രൂപ നിക്ഷേപമായി കണ്ടെത്തിയാൽ പോലും മികച്ച വരുമാനം നേടാൻ ഒട്ടേറെ മാർഗ്ഗങ്ങളുണ്ട്. നാടൻ കസ്തൂരിമഞ്ഞൾ മുതൽ തേനീച്ച വളർത്തൽ പോലുള്ള ആശയങ്ങളും ഇതിനായി പരീക്ഷിക്കാവുന്നതാണ്.

ഔഷധഗുണം മാത്രമല്ല സൗന്ദര്യവർദ്ധക ഉല്പന്നമാണ് എന്നതും നാടൻ തേനിനെ ഉയർന്ന വില ലഭിക്കാൻ കാരണമാണ്. പ്രാദേശിക കാർഷിക ഓഫീസിൽ ബന്ധപ്പെട്ട് തേനീച്ച വളർത്തലിൽ  പരിശീലനം നേടിയാൽ വീട്ടിലിരുന്ന് തന്നെ മികച്ച വരുമാനം കണ്ടെത്താൻ കഴിയും. വീട്ടിൽ ഉൽപ്പാദിപ്പിക്കുന്ന തേനിന് കിലോക്ക് 400 രൂപ വരെയാണ് വില. കുടുംബശ്രീ വഴിയും വീട്ടമ്മമാർക്ക് തേൻ വിറ്റഴിക്കാൻ സാധിക്കുന്നതാണ്. ശാസ്ത്രീയമായി തേനീച്ച വളർത്തൽ പരിശീലനം നേടി വീടിനടുത്ത് തന്നെ സ്ഥാപിച്ച ബോക്സ്കൾ സ്ഥാപിച്ചു തേനീച്ച വളർത്തൽ ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക് സബ്സിഡിയും ലഭ്യമാണ്.

ചെറിയ രീതിയിൽ ആരംഭിച്ച് പിന്നീട് കൃഷി വകുപ്പുമായി ബന്ധപ്പെട്ടാൽ കൂടുകൾ സ്ഥാപിക്കാൻ ഉൾപ്പെടെയുള്ള സഹായങ്ങളും നിർദേശങ്ങളും ലഭിക്കുകയും ചെയ്യും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് രൂപീകരിക്കുന്ന തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതിക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 പേർക്ക് തേനീച്ച കോളനികളും ഉപകരണങ്ങളും സബ്സിഡി നിരക്കിൽ ലഭ്യമാകും. സംസ്ഥാന തേനീച്ച വളർത്തൽ പരിശീലന കേന്ദ്രത്തിൽ നിന്നും ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതാണ്.

ഒരു തേനീച്ച കോളനി സ്ഥാപിക്കുന്നതിന് ആയിരം മുതൽ 1200 രൂപവരെ ചെലവ് വരും. ഒരു കോളനിയിൽ നിന്ന് ഏകദേശം 10 മുതൽ 15 കിലോ  തേൻ ഉല്പാദിപ്പിക്കാൻ സാധിക്കും. മറ്റു ജോലികൾ ചെയ്യുന്നവർക്കും തേനീച്ചയെ വളർത്തുന്നതിലൂടെ അധികവരുമാനം കണ്ടെത്താവുന്നതാണ്.

കസ്തൂരിമഞ്ഞൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള ഉൽപ്പന്നമാണ്. ഗ്രോബാഗുകളിൽ പോലും കസ്തൂരി മഞ്ഞൾ കൃഷി ചെയ്യാൻ സാധിക്കും. 100 ഗ്രോബാഗുകളിൽ തുടക്കത്തിൽ കൃഷി ചെയ്താൽ നല്ല ലാഭമുണ്ടാക്കാം. ഉണക്കിപ്പൊടിച്ച് കൊടുക്കുന്ന നാടൻ കസ്തൂരിമഞ്ഞളിന് കിലോ 2000 രൂപ വരെ വിലയുണ്ട്. കസ്തൂരി മഞ്ഞളിന് മൊത്തത്തിൽ 400 മുതൽ 550 രൂപ വരെയാണ് വിപണിയിലെ വില. പത്ത് സെന്റിൽ അധികം സ്ഥലമുള്ളവർക്ക് അധികവരുമാനം കണ്ടെത്താൻ കസ്തൂരി മഞ്ഞൾ കൃഷി പരീക്ഷിക്കാവുന്നതേയുള്ളൂ.

Similar Posts