12 ലക്ഷം വിസകൾ! കാനഡയിലേക്കുള്ള വഴി എളുപ്പമാണ്, ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

അമേരിക്ക, യുകെ, കാനഡ ആസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിൽ സ്ഥിരതാമസം ആക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ അധികം പേരും. ഈ രാജ്യങ്ങളിലേക്ക് ചേക്കേറാൻ സ്റ്റുഡന്റ് വിസകൾ പോലുള്ള മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ശാശ്വതമായ മാർഗ്ഗം ഇമിഗ്രേഷൻ അഥവാ കുടിയേറ്റം എന്നതാണ്. ഇമിഗ്രേഷൻ അത്ര എളുപ്പമുള്ള കാര്യമല്ല എങ്കിലും താരതമ്യേന ആയാസരഹിതമായ കാര്യമാണ്. 2021ൽ മാത്രം ഏതാണ്ട് നാല് ലക്ഷത്തോളം ഇമിഗ്രേഷൻ സ്വീകരിക്കാൻ കാനഡ ഒരുങ്ങുകയാണ്. 12 ലക്ഷത്തോളം പേരെയാണ് അവർ ഈ വർഷം പ്രതീക്ഷിക്കുന്നത്. ഇത് ഒരു സർവ്വകാല റെക്കോഡാണ്.

കാനഡയിലേക്ക് ഉള്ള ഇമിഗ്രേഷൻ പ്രോസസ് അത് ആർക്ക് ഒക്കെ ആയിരിക്കും ലഭ്യമാവുക?ഇമിഗ്രേഷൻ ലഭ്യം ആവാനുള്ള വഴികൾ എന്തൊക്കെയാണ്? തുടങ്ങി അതിന് എന്ത് ചെലവ് വരും എന്നീ കാര്യങ്ങളാണ് നമ്മൾ പറയാൻ പോകുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. ടോറോണ്ടോ സിറ്റിയിൽ മാത്രം 50 ശതമാനത്തോളം കുടിയേറ്റക്കാരാണ് ഉള്ളത്. വോട്ടു ചെയ്യാനുള്ള അധികാരം ഒഴിച്ച് മറ്റെല്ലാം കാനഡയിലെ പൗരൻമാർക്ക് ലഭിക്കുന്നത് പോലെയാണ് ഇമിഗ്രേഷൻസിനും ലഭിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിപ്പമുള്ള രാജ്യം ആണ് ഇത്, എന്നാൽ നമ്മുടെ കേരളത്തിന്റെ ജനസംഖ്യയുടെ അത്രയും വരുന്നതല്ല ഇവിടത്തെ ജനസംഖ്യ. അതി സമ്പന്നമായ രാജ്യം കൂടിയാണ് കാനഡ. കാനഡയിൽ ഉള്ള തൊഴിലവസരങ്ങൾ നികത്തുന്നതിന് വേണ്ടിയാണ് ഇത്രയും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സമാധാനമുള്ള ആറാമത്തെ രാജ്യങ്ങളിലൊന്നായി കാനഡ പറയുന്നു.

കുടിയേറ്റക്കാരുടെ മക്കൾക്ക് പോലും 18 വയസ്സുവരെ വളർത്തുന്നതിന് മാതാപിതാക്കൾക്ക് ഒരു പാരിതോഷികം തന്നെ കൊടുക്കുന്നുണ്ട്. ഫാമിലി മെമ്പേഴ്സിന് സൗജന്യമായി ചികിത്സ, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് അത്തരത്തിലുള്ള സഹായങ്ങൾ, റിട്ടയർമെന്റ് നുശേഷം ഫാമിലി റിട്ടയർമെന്റ് പെൻഷൻ പോലുള്ള പദ്ധതികൾ, ഇത്തരം ഒരുപാട് പദ്ധതികൾ ഗവൺമെന്റിന് ആയുണ്ട്.

എങ്ങനെയാണ് കാനഡയിൽ പോവാൻ ഉള്ള മാർഗം എന്ന് നോക്കാം. സ്റ്റുഡന്റ് വിസയിൽ പോയി ഒന്നോ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് പതുക്കെ ഇമിഗ്രൻസ് ആവാൻ പറ്റും. ഒരു നാല് വർഷം കാത്തിരിക്കേണ്ടി വരും ഇതിന്. അടുത്ത മാർഗം ജോബ് വിസ്സയിൽ പോവുക എന്നതാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ പോകാൻ പറ്റുന്നത് പോലെ എളുപ്പം ജോലിക്ക് പോകാവുന്ന ഒരു രാജ്യമല്ല ക്യാനഡ.വിസ്സയോടൊപ്പം നമുക്ക് ഒരിക്കലും ജോലി ലഭിക്കുന്നില്ല. വിസ്സകിട്ടി പോയതിനു ശേഷം ജോബ് കണ്ടെത്തണം. നമ്മുടെ ജോലിചെയ്യാനുള്ള സ്കിൽ അടിസ്ഥാനത്തിലാണ് പീ ആർ വിസ നമുക്ക് ലഭിക്കുന്നത്. ഇത്തരമൊരു വിസ യിലൂടെ നമ്മൾ ആ രാജ്യത്തേക്ക് പോകുമ്പോൾ അവിടെ ജോലി ചെയ്യാനും സുരക്ഷിതരായി ജീവിക്കാനും പറ്റും എന്നുള്ളതും നൂറ് ശതമാനം ഉറപ്പാണ്.

ഇത്തരം വിസ ലഭിച്ച് അവിടെ ജോലി ലഭിച്ചാൽ നിങ്ങളുടെ ഫാമിലിയെയും മറ്റും നൂലാമാലകൾ ഒന്നും തന്നെ ഇല്ലാതെ അങ്ങോട്ട് കൊണ്ടു പോകാവുന്നതാണ്. മാത്രമല്ല മൂന്നു വർഷം കഴിഞ്ഞാൽ അവിടെ സിറ്റിസൻഷിപ്പിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. ആർക്കൊക്കെയാണ് അവിടെ എമിഗ്രാന്റ് ആവാൻ കഴിയുക? ആ രാജ്യത്തിന് ആവശ്യമായ കാര്യങ്ങളിൽ നല്ല രീതിയിൽ കോൺട്രിബൂട് ചെയ്യാൻ കഴിയുന്ന ആളുകൾക്കാണ് അവിടേക്ക് പോകാൻ പറ്റുക. 18 മുതൽ 35 വയസ്സ് വരെ പ്രായമുള്ള വർക്കാണ് എലിജിബിലിറ്റി.

മിനിമം ക്വാളിഫിക്കേഷൻ ഡിഗ്രിയാണ് പറയുന്നതെങ്കിലും, ഒരു പോസ്റ്റ് ഗ്രാജുവേറ്റ് എങ്കിലും ആവുന്നതോടെ എലിജിബിലിറ്റി പോയിന്റ് തീർച്ചയായും കൂടുന്നതാണ്. സ്കിൽഡ് ആയിട്ടുള്ള മിനിമം ഒന്നുമുതൽ രണ്ടുവർഷം വരെയെങ്കിലും എക്സ്പീരിയൻസ് ഉള്ള ജോലി ചെയ്തവർക്കാണ് ഇമിഗ്രന്റ്സ്സാവാൻ മുൻതൂക്കം കൊടുക്കാറ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Similar Posts