1,500 രൂപ നിക്ഷേപിക്കൂ, 35 ലക്ഷം രൂപയോളം സ്വന്തമാക്കാം; ഗ്രാം സുരക്ഷ സ്‌കീം

സേവിങ്സ് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വിവിധ തരം നിക്ഷേപങ്ങളിൽ ബാങ്കുകൾ മുഖേനയും അല്ലാതെയും നമ്മൾ പങ്കാളികളായിട്ടുണ്ട്. ഗവണ്മെന്റ് നേരിട്ട് കൊണ്ട് വന്നിട്ടുള്ള മാക്സിമം ഉപകാരപ്രദമായ നക്ഷേപങ്ങൾ ഉണ്ട്. എന്നാൽ ഇത്തരം നിക്ഷേപങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലായ്മ കാരണം, പല ആനുകൂല്യങ്ങളും നമുക്ക് നഷ്ടമാകാറുണ്ട്.എല്ലാവർക്കും ഉപകാര പ്രദമാകുന്ന ഒരു നിക്ഷേപത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഗ്രാമ സുരക്ഷ സ്കീം എന്താണ് ഗ്രാം സുരക്ഷ സ്കീം? റിട്ടയർമെന്റ് കാലത്തേക്ക് കൈയ്യിൽ ഒരു തുക കിട്ടാവുന്ന ഒരു സമ്പാദ്യപദ്ധതിയെന്നു പറയാം നമുക്ക് ഇതിനെ. തപാൽ വകുപ്പാണ് ഈ സ്കീം ഏറ്റെടുത്തുനടപ്പിലാക്കുന്നത്. മികച്ച ഒരു ഇൻഷുറൻസ് പോളിസി കൂടിയാണ് ഇത്.

പൈസ നിക്ഷേപിച്ച ആൾക്ക് 80 വയസിനു ശേഷം കാലാവധി എത്തുമ്പോൾ അഷ്വർ ചെയ്ത തുകയും ബൊണസും ലഭിക്കുന്ന ഒരു സകീം ആണിത്. നിശ്ചിത പ്രായത്തിന് മുമ്പ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ നോമിനിയ്‌ക്കോ അല്ലെങ്കില്‍ നിയമപരമായ പിന്തുടര്‍ച്ചാ അവകാശിയ്‌ക്കോ ഈ തുക ലഭിക്കും.

19 വയസ്സ് മുതല്‍ 55 വയസ്സ് വരെയാണ് ഈ സ്കീമിൽ ചേരാവുന്ന പ്രായപരിധി. ഏറ്റവും ചുരുങ്ങിയ തുക 10,000 രൂപയും,പരമാവധി തുക 10 ലക്ഷം രൂപയും അഷ്വർ ചെയ്യാം. മാസം തോറും, പാദ വാര്‍ഷികം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ പ്രീമിയം അടയ്ക്കാനാവും.30 ദിവസത്തെ ഗ്രേസ് പിരീയഡ് പ്രീമിയം നൽകുന്നതിനു ഉപഭോക്താവിന് ലഭിക്കും.


പോളിസി തുടങ്ങി നാല് വർഷത്തിനു ശേഷം ലോൺ സൗകര്യവും ലഭിക്കും. പോളിസി തുടങ്ങി 3വർഷത്തിനുശേഷം പോളിസി അവസാനിപ്പിക്കുവാനും പറ്റുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ യാതൊരു ബൊണസും ലഭിക്കില്ല. ആയിരം രൂപയ്ക്ക് 65 രൂപ എന്നരീതിയിൽ പ്രതിവർഷം ബോണസ് ലഭിക്കും നിലവിൽ.

Similar Posts