1600 രൂപ ക്ഷേമ പെൻഷൻ വാങ്ങാൻ ഇനി 3 പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം !

സാമൂഹിക സുരക്ഷാ പെൻഷൻ നമ്മുടെ സംസ്ഥാനത്തു 55 ലക്ഷത്തിനു മുകളിൽ വരുന്ന ആളുകൾക്ക് ലഭിക്കുന്ന വലിയൊരു ആനുകൂല്യം തന്നെയാണ്.ക്ഷേമനിധി പദ്ധതി വഴി  ആനുകൂല്യം വാങ്ങുന്ന 6 ലക്ഷത്തിനു അടുത്തുവരുന്ന ഉപഭോക്താക്കളും അതുപോലെ തന്നെ സാമൂഹിക സുരക്ഷാ പെൻഷൻ ഇനത്തിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ട് വഴി 1600 രൂപ വാങ്ങി കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളും നമ്മുടെ സസ്ഥാനത്തുണ്ട്.

ഇപ്പോൾ ഈ പെൻഷനുകൾ വാങ്ങുന്നതിൽ ഉൾപ്പെടുന്ന അനർഹരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സംസ്ഥാനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.ഇതുപ്രകാരം 10000 പേർക്കോളമാണ് അതാത് പഞ്ചായത്തിൽ നിന്ന് നോട്ടീസുകൾ വന്നിരിക്കുന്നത്.

അനർഹരുടെ വീട്ടിലേക്ക് ഈ നോട്ടീസ് എത്തും.എന്നാൽ ഈ നോട്ടീസ് നമ്മൾ കൈപ്പറ്റുകയും അതിൽ സർക്കാർ പറയുന്ന ദിവസം നമ്മൾ ഹിയറിങ്ങിന് വിധേയരാവുകയും വേണം.അങ്ങനെ ഹാജരാവാതിരിക്കുകയോ അവർ പറയുന്ന രേഖകൾ ഹാജരാക്കാൻ കഴിയാതിരിക്കുകയോ ചെയ്‌താൽ നമ്മൾ പെൻഷൻ പട്ടികയിൽ നിന്ന് പുറത്താക്കപെടുന്നു.നിലവിൽ 2 ഏക്കറും അതിനും മുകളിൽ കൃഷിഭൂമി ഉള്ളവരെയാണ് പുറത്താക്കുന്നത്.കൂടാതെ,വീട് അത്യാധുനിക രീതിയിൽ പണിതിട്ടുള്ളവർ,സ്വന്തമായി 1000 സിസി യ്ക്ക് മുകളിൽ വാഹനമുള്ളവർ ,വീട്ടിൽ AC യും മറ്റു ആഡംബരങ്ങളും ഉള്ളവർ എന്നിവരെയാണ് പുറത്താക്കുന്നത്.

ഇത്തരത്തിൽ ഹിയറിങ്ങിനു വിളിച്ചാൽ നമ്മൾ നമ്മുടെ പഞ്ചായത്തിന്റെ ബന്ധപ്പെട്ട സ്ഥാലത്തോ ചെന്ന് നമ്മുടെ അവസ്ഥകളും കാര്യങ്ങളും ബോധ്യപ്പെടുത്തണം.നമ്മുടെ ഭാഗം ന്യായമാണെങ്കിൽ നമ്മുടെ അപേക്ഷ നിലനിർത്തിയേക്കാം.നിങ്ങള്ക്ക് തുടർന്നും പെൻഷൻ ലഭിച്ചേക്കാം.

60 വയസ്സ് കഴിഞ്ഞ ഉപഭോക്താക്കൾ പെൻഷന് അപേക്ഷിക്കാൻ
വൈകരുത്.കാരണം,കേന്ദ്ര സർക്കാർ പുതുതായി അപേക്ഷിക്കുന്ന 7000 ഉപഭോക്താക്കളുടെ എണ്ണം ആവശ്യ പെട്ടിരിക്കുകയാണ് പെൻഷൻ നൽകാനായി .കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് 300 രൂപ വീതം കൂടി നൽകിവരുന്നുണ്ട്.ഈ സാഹചര്യത്തിൽ സർക്കാരിന് ലഭിച്ച പെൻഷൻ ലിസ്റ്റ് കേന്ദ്രസർക്കാരിന് വേഗം കൈമാറും.പരിഗണിക്കാത്ത അപേക്ഷകളും ഈ ഘട്ടത്തിൽ വേഗത്തിൽ പരിഗണിക്കും.

Similar Posts