18 വയസ്സ് മുതൽ 55 രൂപ വീതം നിക്ഷേപിച്ചാൽ 60 വയസ്സിനു ശേഷം 3000 രൂപ സ്ഥിര പെൻഷൻ

കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ ഒരു പദ്ധതിയിലേക്കുള്ള അപേക്ഷകൾ നിലവിൽ അക്ഷയ ജനസേവാ കേന്ദ്രങ്ങൾ വഴി ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാന മന്ത്രി ശ്രം യോഗി മന്ദൻ യോജന, പ്രധാന മന്ത്രി മന്ദൻ യോജന എന്നീ പദ്ധതികളിലേക്കുള്ള അപേക്ഷകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മാസം 3000 രൂപ വീതം നമ്മുടെ അക്കൗണ്ടിൽ എത്തുന്ന ഏറ്റവും വലിയ ധന സഹായ നിധി എന്നു വേണമെങ്കിൽ നമുക്കിതിനെ വിശേഷിപ്പിക്കാം.18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് സാധിക്കും.

കേന്ദ്ര സർക്കാർ മുൻകാല്യ പ്രാബല്യത്തോടെ ആവിഷ്കരിച്ചിരുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷകൾ ആരംഭിച്ചു കഴിഞ്ഞു. ഒരുപാട് ആളുകൾ ഇതിന്റെ ഭാഗമാകുകയും ചെയ്തു. കോൺട്രിബുട്ടറി പെൻഷൻ രീതിയിൽ ആണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നത്.

ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, എന്നിവയാണ് ഇതിന്റെ പ്രധാന രേഖകൾ. അപേക്ഷ വക്കുമ്പോൾ വിശദാംശങ്ങൾ നൽകിയ ശേഷം ആധാർ കാർഡ്, ഫോൺ നമ്പർ OTP വഴി രെജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കും. സംസ്ഥാനത്തും, രാജ്യത്താകമാനവും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും വേണ്ടിയാണ് ഇത്തരം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിവിധങ്ങൾ ആയിട്ടുള്ള ഉപകരണങ്ങൾ കൊണ്ട് നടന്നു വിൽപ്പന നടത്തുന്നവർ, ചെറുകിട കച്ചവടക്കാർ, തയ്യൽ തൊഴിലാളികൾ, കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൂലിവേല ചെയ്യുന്നവർ, ഹോട്ടൽ, ബേക്കറി ജീവനക്കാർ, ഇങ്ങിനെയുള്ള മേഖലകളിലേക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

അടൽ പെൻഷൻ യോജന പോലുള്ള പദ്ധതിയിലേക്ക് ചേരുന്നവർക്ക് ഇതിലേക്ക് ചേരാൻ സാധിക്കില്ല. SYM എന്നാണ് ഈ പദ്ധതിയുടെ ചുരുക്കപ്പേര്. 18 വയസ്സിൽ അംഗമാകുന്നവർക്ക് ആണ് ഏറ്റവും ലാഭം. കാരണം അവർക്ക് മാസം 55രൂപയാണ് നിരക്ക്. 55 രൂപ എല്ലാ മാസവും അടച്ചു കൊണ്ടിരിക്കണം. 29 വയസ്സിലാണ് ചേരുന്നതെങ്കിൽ അവർക്ക് 100 രൂപ യാണ് അടക്കേണ്ടത്. 40 വയസ്സിലാണ് ചേരുന്നതെങ്കിൽ 200 രൂപയാണ് അടക്കേണ്ടത്.

ഇങ്ങിനെ 60 വയസ്സ് വരെ നിക്ഷേപം ഉണ്ടാകും. നമ്മൾ എത്ര തുകയാണോ നിക്ഷേപിക്കുന്നത് അതിനു ആനുപാതികമായി കേന്ദ്ര സർക്കാർ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 18 വയസ്സിൽ 55 രൂപ അടക്കുകയാണെങ്കിൽ കേന്ദ്ര സർക്കാർ അതെ തുക തന്നെ അടക്കണം. അങ്ങിനെ 110 രൂപയാണ് സേവ് ആകുന്നത്. മറ്റു ക്ഷേമ പദ്ധതികളിൽ അംഗ മായവർക്കും ആദായ നികുതി അടക്കുന്നവർക്കും EPF, ESI പോലുള്ള പെൻഷൻ വാങ്ങുന്നവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 60 വയസ്സ് വരെയാണ് നമുക്ക് ഇത്തരത്തിൽ നിക്ഷേപം ആവശ്യപ്പെടുന്നത്. അതിനുശേഷം 60 കഴിഞ്ഞാൽ നമുക്ക് സ്ഥിരം പെൻഷൻ ലഭിക്കും.  3000 രൂപ വീതമാണ് പെൻഷൻ നിശ്ചയിച്ചിരിക്കുന്നത്. പെൻഷൻ വാങ്ങുന്ന ഗുണഭോക്താവ് മരണപ്പെട്ടു എങ്കിൽ പിന്നീട് കുടുംബ പെൻഷൻ ആയിട്ടും ഈ തുക ലഭിക്കും. ബാക്കി വിശദ വിവരങ്ങൾ ഓൺലൈൻ വഴി ലഭ്യമാണ്.

Similar Posts