2 ലക്ഷം രൂപ പേർസണൽ ലോൺ വളരെ പെട്ടന്ന് ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ പേ ടിഎം പേർസണൽ ലോൺ

വളരെ പെട്ടെന്ന് രണ്ട് ലക്ഷം രൂപവരെ വ്യക്തിഗത വായ്പ ലഭിക്കുന്ന അഥവാ പേഴ്സണൽ ലോൺ ലഭിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്. പണത്തിനു പെട്ടെന്ന് ഒരു ആവശ്യം വന്നാൽ പലിശ കൊടുത്തിട്ടാണെങ്കിലും പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കുന്ന വരാണ് നമ്മളിൽ അധികവും. വിവിധ ബാങ്കുകൾ ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ നൽകുന്നുണ്ടെങ്കിലും നിബന്ധനകൾക്ക് വിധേയം ആയിട്ടാണ് ലോൺ നൽകുന്നത്.

ചിലപ്പോൾ ഈ വായ്പക്ക് നൽകുന്ന അപേക്ഷകൾ നിരസിച്ചെന്നും വരാം. ഇത്തരം സാഹചര്യ ങ്ങളിൽ വിവിധ ബാങ്കുകളിൽ നിന്ന് ലോൺ എടുത്ത് വെട്ടിലാകുന്ന നിരവധി പേർ ഉണ്ട്. വ്യക്തിഗത ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താരതമ്യേന എളുപ്പത്തിൽ ലോൺ നൽകുന്ന ആപ്പാണ് “പേടിഎം”. 25 വയസ്സു മുതൽ 60 വയസുവരെ പ്രായമുള്ളവർക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ലോണായി നൽകുന്നത്. അധികം നൂലാമാലകൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ ലഭിക്കുമെന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത.

ഇനി ഈയൊരു വായ്പ ആർക്കൊക്കെ ലഭിക്കും എന്ന് നമുക്ക് നോക്കാം. രണ്ട് മിനിറ്റിനുള്ളിൽ തന്നെ പേടിഎം വഴി ലോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോൺ അപേക്ഷയ്ക്കുള്ള മുഴുവൻ നടപടികളും ഡിജിറ്റലൈസ് ചെയ്തിരിക്കുന്നതിനാൽ ലോൺ ലഭിക്കാൻ കാലതാമസം ഒട്ടുമില്ല. document കളുടെ പകർപ്പും മറ്റും നേരിട്ട് ഹാജരാകേണ്ടതില്ലാത്തതിനാൽ ലോണിന് അംഗീകാരം ലഭിച്ച ഉടൻ തന്നെ പണം ലഭിക്കുന്നതാണ്.

ഈ വർഷമാണ് സ്വന്തം പ്ലാറ്റ്ഫോ മിൽ തൽ ക്ഷണ വ്യക്തിഗത വായ്പകൾ കമ്പനി ആരംഭിച്ചത്. ശമ്പളക്കാർക്കും അതുപോലെ ചെറുകിട ബിസിനസുകാർക്കും പ്രൊഫഷണലുകൾക്കും ആണ് കമ്പനി ലോൺ വാഗ്ദാനം ചെയ്യുന്നത്. ഈ ഒരു ലോണിനു വേണ്ടി എത് സമയത്തും അപേക്ഷിക്കുവാൻ ആയി സാധിക്കുന്നതാണ്. പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉൾപ്പെടെ 365 ദിവസങ്ങളിലും പേടിഎം ലോൺ സേവനം ലഭ്യമാണ്.

ലോൺ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ പെട്ടെന്ന് തന്നെ ലോൺ ലഭിക്കും എന്നതാണ് ആകർഷകമായ കാര്യം. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്ന തിനുവേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. ലോൺ തുക തിരിച്ചടയ്ക്കുന്നത് വേണ്ടി കമ്പനി 8 മാസം മുതൽ 36 മാസം വരെയാണ് തിരിച്ചടവ് കാലാവധി ആയിട്ട് നൽകുന്നത്. ലോൺ എടുക്കുന്ന ആളുടെ തിരിച്ചടവ് കാലാവധി അനുസരിച്ച് തുല്യമായ പ്രതിമാസ ഗഡുക്കൾ അടക്കുന്നതി നുവേണ്ടി സാധിക്കും.

ഇനി ലോൺ ലഭിക്കുന്നതിനുവേണ്ടി എന്താണ് നമ്മൾ ചെയ്യേണ്ടത് എന്ന് നോക്കാം. പേടിഎം ആപ്പിലെ പേഴ്സണൽ ലോൺ ഓപ്ഷൻ വഴി ലോണിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കും. സാമ്പത്തിക സേവന വിഭാഗത്തിന് കീഴിലാണ് ഓപ്ഷൻ നൽകിയിരിക്കുന്നത്. വായ്പ വിതരണത്തിനായി നിരവധി ബാങ്കുകളുമായും അതുപോലെതന്നെ എൻബി എഫ് സി  കളുമായും കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പേടിഎം ആപ്പിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ലോൺ അക്കൗണ്ട് നേരിട്ട് മാനേജ് ചെയ്യാൻ കഴിയും. അതുപോലെ തന്നെ കെവൈസി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകേണ്ടതായിട്ടുണ്ട്.

Similar Posts